Activate your premium subscription today
കുട്ടിക്കാനം ∙ പുല്ലുപാറ ജംക്ഷനിലെ കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി; ഇവരെ പിന്തിരിപ്പിക്കാൻ എത്തിയ സിവിൽ പൊലീസ് ഓഫിസർക്കു സോഡാക്കുപ്പി കൊണ്ട് അടിയേറ്റു. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെ.എ.മുഹമ്മദിന് (29) ആണു പരുക്കേറ്റത്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കോഴിക്കോട്∙ വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ യുവാക്കളുടെ ആക്രമണം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കു പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലാണു സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ
കടുത്തുരുത്തി ∙ സിപിഎം ജില്ലാ കമ്മറ്റിയംഗത്തെ അന്വേഷിച്ച് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയവർ ഓഫിസിനു മുന്നിൽ കാറിലിരുന്നു മദ്യപിച്ചതിനെച്ചൊല്ലി തർക്കവും സംഘർഷവും. രണ്ട് പേരെ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിവലിയിൽ എസ്ഐയ്ക്കു പരുക്കേറ്റു. കുറവിലങ്ങാട് സ്വദേശികളായ സുമേഷ് സോമൻ (45), ഷാജിമോൻ
കോവളം∙കാർ നീക്കി പാർക്കു ചെയ്യാനാവശ്യപ്പെട്ടതിൽ പ്രകോപിതരായി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു പരുക്കേൽപ്പിച്ചതായി കേസ്. ഇന്നലെ ഉച്ചയ്ക്കു നടന്ന സംഭവത്തിൽ കോവളം പൊലീസ് സ്റ്റേഷനിലെ സിപിഒ നിധിൻബാല(38)ക്കാണ് പരുക്ക്. ആഴാകുളത്ത് സ്വകാര്യ ഹോട്ടലിനു സമീപം റോഡിൽ അപകടകരമായ നിലയിൽ പാർക്കു ചെയ്ത കാർ നീക്കിയിടാൻ ഇതു വഴി പോയ പൊലീസ് പട്രോളിങ് സംഘം ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം എന്നു പൊലീസ് പറഞ്ഞു.
വടകര∙ രണ്ടു ദിവസത്തെ വേനൽമഴയിൽ ജില്ലാ ആശുപത്രിയിൽനിന്നു ദേശീയ പാതയിലേക്കുള്ള റോഡ് ചെളിക്കുണ്ടായി. പാതയുടെ വിപുലീകരണം നടക്കുന്ന ഭാഗം ഉയർന്നു കിടക്കുന്നതു കൊണ്ട് വെള്ളം ഒഴുകി പോകുന്നില്ല. ഇതു മൂലം ചെറിയ മഴ പെയ്താൽ പോലും കാൽനട യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ടിലാകുന്നു. വാഹനം പോകുമ്പോൾ ചെളിവെള്ളം
ലണ്ടൻ ∙ രണ്ടു പൊലീസുകാർ ഉൾപ്പെടെ നിരവധി പേരെ വാളുകൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ച അക്രമിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. ലണ്ടന്റെ കിഴക്ക് ഹൈനോൾട്ടിൽ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടി
ഇരവിപുരം ∙ പൊലീസ് സ്റ്റേഷനുള്ളിൽ കയറി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ 5 പേർ അറസ്റ്റിൽ. താന്നി കാരിത്താസ് ഗാർഡൻ അബിൻ എന്ന അഭിഷേക് (24), താന്നി ഫിഷർമെൻ കോളനി ജോബി നിവാസിൽ ജോബിൻ (28), താന്നി കാരിത്താസ് ഗാർഡൻ ജയ്സൻ (30), ഇരവിപുരം ശരവണ നഗർ 41 വിപിൻ നിവാസിൽ വിവേക് (31), വിപിൻ (33)
തൃപ്പൂണിത്തുറയിൽ മദ്യപന്റെ ക്രൂരമർദനത്തിന് ഇരയായ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എൻ.കെ. റെജിമോൾ കടുത്തുരുത്തിയിലെ ഞാറക്കാലയിൽ വീട്ടിൽ വിശ്രമത്തിലാണ്. ക്രൂരമർദനത്തിന് ഇരയായിട്ടും പൊലീസ് വരുന്നതു വരെ പ്രതിയെ പിടിവിടാതെ ഒറ്റയ്ക്കു തടഞ്ഞുനിർത്തി. ചവിട്ടു കൊണ്ട് നടുവിന് വേദനയുണ്ട്. കണ്ണു ചതഞ്ഞു കലങ്ങി. കയ്യിലും കാലിലും ചെറിയ മുറിവുകളുണ്ട്. ദേഹമാസകലം വേദനയുള്ളതിനാൽ നടക്കാൻ പ്രയാസമുണ്ട്. ആക്രണത്തിനിടയിൽ റെജി മോളുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു. മദ്യപനായ ഒരാൾ സ്ത്രീകളെ ആക്രമിക്കുമ്പോൾ ആരും തടഞ്ഞില്ല. ഇതിൽ വിഷമമുണ്ടെന്നു റെജി മോൾ.
തേവലക്കര ∙ വീട്ടിൽക്കയറി അതിക്രമം കാട്ടുന്നെന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ഗ്രേഡ് എസ്ഐ അടക്കം 2 പേർക്ക് പരുക്കേറ്റു. 3 പേർ അറസ്റ്റിൽ. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രസന്നൻ, സിവിൽ പൊലീസ് ഓഫിസർ അഫ്സൽ എന്നിവരെയാണ് ആക്രമിച്ചത്. എസ്ഐയുടെ ചുണ്ടിനും പല്ലിനും
മിസോറി ∙ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ ഒരു സിവിൽ ജീവനക്കാരനും ഒരു പൊലീസ് ഓഫീസറും വ്യാഴാഴ്ച മിസോറിയിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കുടിയൊഴിപ്പിക്കലിനിടെ ആരംഭിച്ച വെടിവയ്പ്പിന് ശേഷം ഒരു ഉദ്യോഗസ്ഥനും ഒരു സിവിൽ പ്രോസസ് സെർവറും കൊല്ലപ്പെട്ടതായും രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും മിസോറിയിലെ പോലീസ്
Results 1-10 of 127