Activate your premium subscription today
എല്ലാവരും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഡോ.എം.എസ്.സുനിൽ എന്ന മുൻ കോളജ് അധ്യാപിക വർഷത്തിൽ പല തവണയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിന്റെ ജനനത്തിരുന്നാളിന് എല്ലാവരും പുൽക്കൂടൊരുക്കുമ്പോൾ, പുൽക്കൂടിനേക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ കഴിയുന്ന അനേകർക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ നിർമിച്ചു നൽകാനുള്ള തത്രപ്പാടിലാണ് ഈ അധ്യാപിക.
തെരുവുകൾ നിറയെ ക്രിസ്മസ് അലങ്കാരങ്ങൾ കൺതുറന്നു. ആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രങ്ങളും താളമേളങ്ങളുമായി കാരൾ സംഘങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ അവരുടെ ചുവടുകൾക്ക് പശ്ചാത്തലമായി ഈയടുത്ത കാലത്ത് കയറിക്കൂടിയ പാട്ടാണ് ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം. നാടൻ കാരൾ ഗാനമെന്നു പറയുമ്പോൾ മുൻപൊക്കെ മലയാളികളുടെ നാവിലെത്തിയിരുന്നത് 'ദൈവം പിറക്കുന്നു' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഇപ്പോൾ ആ പാട്ടിനൊപ്പമോ അതിനു മുകളിലോ ‘റിപ്പീറ്റ് മോഡി’ൽ ആഘോഷിക്കപ്പെടുന്ന പാട്ടായി മാറിയിരിക്കുന്നു ഗപ്പിയിലേത്. ഈ രണ്ടു പാട്ടുകളെയും കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശും പാട്ടെഴുത്തുകാരനായ വിനായക് ശശികുമാറും...
കയ്യിൽ നീല റെക്സിൻ ഷീറ്റിൽ പൊതിഞ്ഞ ഒരു കെട്ട് കത്തുകൾ. ഷർട്ടിന്റെ കോളറിനുപിറകിൽ തൂക്കിയിട്ട കാലൻകുട. ഡിസംബറിലെ ഉച്ചവെയിലിൽ വിയർത്തൊലിച്ച് പടികടന്നുവരുന്ന പോസ്റ്റ്മാനെ ഓർമയില്ലേ. ഏറ്റവും തിരക്കുള്ള ഡിസംബർക്കാലം അയാൾ വീടുകളിൽനിന്ന് വീടുകളിലേക്കുള്ള ഓട്ടത്തിലായിരിക്കും. ഓരോ വീട്ടിലേക്കും ഒരു ക്രിസ്മസ് ആശംസാ കാർഡെങ്കിലുമുണ്ടാവും. പോസ്റ്റുമാന് വർഷത്തിൽ ഏറ്റവും തിരക്കേറിയ ദിനങ്ങൾ. ക്രിസ്മസ് തിരക്കായതിനാൽ മറ്റു തപാലുകൾ വൈകുമെന്ന മുന്നറിയിപ്പു വന്നിരുന്ന കാലം. അതൊരു മനോഹര കാലമായിരുന്നു. മലയാളിക്കുട്ടികൾക്ക് മറക്കാൻ കഴിയാത്ത ഗൃഹാതുര സ്മരണയാണ് ആ ക്രിസ്മസ് കാർഡ്. ആരെങ്കിലും തനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ. അവധിക്കാലത്ത് കൂട്ടുകാർ പരസ്പരം അയക്കുന്ന ക്രിസ്മസ് കാർഡുകൾ. അവയിൽ ഓരോ വർഷവും ഒരു പുതുമയെങ്കിലും കൊണ്ടുവരാൻ പലരും ശ്രമിക്കാറുണ്ട്. തുറക്കുമ്പോൾ പൂ വിരിയുന്നതുപോലെ പുറത്തേക്ക് തള്ളിത്തുറന്നുവരുന്ന ആശംസകളുള്ള കാർഡ്. തുറക്കുമ്പോൾ ജിംഗിൾ ബെൽസ് പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന ക്രിസ്മസ് കാർഡ്. തുറക്കുമ്പോൾ മുറിനിറയെ സുഗന്ധം പരത്തുന്ന ക്രിസ്മസ് കാർഡ്. പ്രകാശം പരത്തുന്ന ക്രിസ്മസ് കാർഡ്... ഓരോ തവണയും വൈവിധ്യം തേടിയാണ് ആളുകൾ അക്കാലത്തു നടന്നത്. അതിനനുസരിച്ച് വിപണിയിലും വെറൈറ്റി കാർഡുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. പിന്നീടെപ്പോഴാണ് ആ കാലം നമ്മെ വിട്ടു പോയത്?
പൊറോട്ടയും കോഴിക്കറിയും നിങ്ങൾക്കു വിളമ്പിയാൽ ഏതാണ് താങ്കൾ കൂടുതൽ കഴിക്കുക? ഇങ്ങനെ ഒരു ചോദ്യം ചോദിച്ചുവെന്നു കരുതുക. മിക്കവാറും എല്ലാവരും പറയുന്ന മറുപടി ഇതാകില്ലേ. ഒരു സംശയവും വേണ്ട, കോഴിക്കറി തന്നെ കഴിക്കും. എന്നാൽ ഈ ചോദ്യം ഒന്നു പരിഷ്കരിക്കാം. ഈ വിഭവവും കോഴിക്കറിയും തന്നാൽ ഭക്ഷണ പ്രിയർ കോഴിക്കറി മാറ്റി വച്ച് ഈ വിഭവം കൂടുതൽ കഴിക്കും. അങ്ങനെ ആണെങ്കിൽ ആ വിഭവത്തിന്റെ പേരു പറയാമോ? ചോദ്യം അങ്കമാലിക്കാരോട് ചോദിച്ചാൽ മറുപടി ടപ്പേന്ന് വരും. അതു പിടിയല്ലേ. അതാണ് തീൻമേശയിൽ പിടിയുടെ ഒരു പിടിപാട്. ക്രിസ്മസ് കാലത്ത് പിടിക്കു വേണ്ടി തീൻമേശയിൽ പിടിവലി നടക്കാറുണ്ടെന്ന് എറണാകുളം, തൃശൂർ മേഖലകളിലെ ചേടത്തിമാർ സാക്ഷ്യപ്പെടുത്തുന്നു. തീൻമേശയിൽ മാത്രമല്ല ചരിത്രത്തിലും പിടിയുടെ ഇടം ഇത്തിരി മേലെയാണ്. കേരളത്തിലെത്തിയ ക്രിസ്തുവിന്റെ ശിഷ്യൻ സെന്റ് തോമസിന് അന്ന് മുസിരിസിലെ (കൊടുങ്ങല്ലൂർ) രാജാവ് ചേരമാൻ പെരുമാൾ വിളമ്പിയത് പിടിയായിരുന്നു. ഇത്രയും കേട്ടപ്പോൾ പിടി കഴിക്കണമെന്നു തോന്നാം. പിടിയെ കുറിച്ച് ഒരുപിടി കാര്യങ്ങൾ വായിക്കാം. അതൊടൊപ്പം വളരെ ലളിതമായി പിടി എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് പിടിയുടെ വിഹാര മേഖലകളിലൊന്നായ പെരുമ്പാവൂരിലെ അയ്യായത്തിൽ വീട്ടിൽ അന്നമ്മച്ചേടത്തി തയാറാക്കിയ പിടിക്കൂട്ടും വായിക്കാം.
വർഷങ്ങൾക്ക് മുൻപാണ് ആ സംഭവം നടക്കുന്നത്. വൈക്കത്തഷ്ടമി നാളുകൾ. പ്രമുഖ സംഗീതജ്ഞൻ ഡോ. ബാലമുരളീകൃഷ്ണ ക്ഷേത്രത്തിൽ സംഗീത കച്ചേരി നടത്തുന്നു. കച്ചേരി ആസ്വദിക്കാനെത്തിയവരുടെ കൂട്ടത്തിൽ ഇരട്ടകളായ സഹോദരങ്ങളും ഉത്സവപറമ്പിൽ ഇടംപിടിച്ചു. സംഗീതത്തിൽ അലിഞ്ഞ പ്രകൃതിയുടെ അനുഗ്രഹം കണക്കെ കച്ചേരിയ്ക്കിടെ മഴ പെയ്തു. കനത്ത മഴ. എല്ലാവരും മഴ ഏൽക്കാതിരിക്കാൻ പല സ്ഥലത്തേക്ക് മാറി. സദസിൽ ഇരുന്ന ഇരട്ട സഹോദരങ്ങൾ പക്ഷേ ഓടിക്കയറിയത് നേരെ സ്റ്റേജിലേക്കായിരുന്നു. അതൊരു ദൈവിക നിയോഗവും ആയിരുന്നു. കച്ചേരിക്ക് മൃദംഗം വായിച്ചിരുന്ന മാവേലിക്കര കൃഷ്ണൻകുട്ടി നായർ ഇരട്ട സഹോദരങ്ങളെ ഡോ. ബാലമുരളീ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി കെ.ജി. ജയനും, കെ.ജി. വിജയനും.
‘‘ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു. എനിക്കു സഹായം എവിടെ നിന്നു വരും?’’ ‘‘എന്റെ സഹായം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല..." ബൈബിൾ മലയാളം ഓഡിയോ കേൾക്കുന്നുണ്ടെങ്കിൽ, ആ ശബ്ദം ബിനോയ് ചാക്കോയുടേതാണ്. അയ്യായിരത്തിൽ അധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ബിനോയ്. ഒട്ടേറെ വേദികളിൽ പാടി. ഇപ്പോളും ‘‘ഇതെല്ലം ദൈവം തന്നതാണ്’’ എന്ന് എളിമപ്പെടുകയാണ് ബിനോയ് ചാക്കോ. കടന്നു വന്ന പാട്ടുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ബിനോയ് ചാക്കോ മനസ്സു തുറക്കുന്നു...
സീന്‍ 5. രാത്രി. മംഗലശ്ശേരി തറവാട്. പൂമുഖം. നിറഞ്ഞു കത്തുന്ന ആട്ടവിളക്ക്. അതിനു മുന്പില്നിന്നു ശ്രീകണ്ഠ പൊതുവാളിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം തകര്‍ത്തു കൊട്ടുകയാണ്. വലിയ ചാരുകസേരയില്‍ കിടന്ന്, പാതിയടഞ്ഞ കണ്ണുകളില്‍ ഏകാഗ്രതയാവാഹിച്ച്, മേളം ആസ്വദിക്കുകയാണു നീലകണ്ഠന് എന്ന സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്. വർഷങ്ങൾക്കു മുമ്പ് പ്രേക്ഷകരുടെ മുന്നിൽ തെളിഞ്ഞ ഈ ചിത്രം ഇന്നും മാഞ്ഞിട്ടില്ല. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദേവാസുരത്തിലേതാണ് ഈ രംഗമെന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ല. ആ മംഗലശേരി തറവാട് വരിക്കാശേരി മനയാണെന്നതും. വാസ്തവത്തിൽ മംഗലശ്ശേരി തറവാടിനു യോജിച്ച വീടു തിരഞ്ഞു പലയിടത്തും അന്വേഷിച്ചു നടന്നാണു സംവിധായകന് ഐ.വി.ശശിയും തിരക്കഥാകൃത്തും ഒറ്റപ്പാലം മനിശ്ശേരിയിലെ വരിക്കാശ്ശേേരി മനയിലെത്തിയത്. ഒറ്റനോട്ടത്തില്‍തന്നെ സംവിധായകനു തൃപ്തിയായി. മനയുടെ അനുവാദം വാങ്ങി. തിരക്കഥയിലെ മംഗലശ്ശേരിത്തറവാടിന്റെ പ്രൗഢമുഖം പ്രേക്ഷകര്‍ക്കു പുതുമയായി. ദേവാസുരത്തിനു ശേഷം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ വരിക്കാശ്ശേരിമന നൂറുകണക്കിനു സിനിമകള്‍ക്കു ലൊക്കേഷനായി. അതില്‍ ഇതരഭാഷാ സിനിമകളുമുണ്ട്. ദേവാസുരത്തിനൊപ്പം വരിക്കാശേരി മനയും സൂപ്പർസ്റ്റാറായി. ഒറ്റപ്പാലം എന്ന ഭൂപ്രദേശം സിനിമാ ചിത്രീകരണങ്ങളുടെ കേന്ദ്രമായി മാറി. വരിക്കാശ്ശേരി മന മാത്രമല്ല, പോഴത്തുമനയും കുന്നത്തുവീടും കയറാട്ടു വീടും ഭാരതപ്പുഴയും കിഴൂരിലെ നീര്‍പ്പാലവും അനങ്ങന്‍മലയും ഒറ്റപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസുമൊക്കെ പ്രേക്ഷകര്‍ക്കു സുപരിചിതമായി. സിനിമയിലേക്കുള്ള ഒറ്റപ്പാലമായി ഒരു നാടു മാറി. എന്നാൽ ആ കാലം ഇന്ന് മലയാള സിനിമയുടെ ഇന്നലെകളിലാണ്. എന്തു കൊണ്ടാണ് ഇന്നും ഗൃഹാതുരതയോടെ ഒറ്റപ്പാലം പ്രേക്ഷകരെ തേടി വരുന്നത്? ഒറ്റപ്പാലത്തിന്റെ ഫ്ലാഷ് ബാക്ക് വായിച്ചാലോ...
Results 1-7