ആ പാട്ട് ആകാശദൂതിലേതല്ല; മാജിക് പോലെ വന്ന വരികൾ; ‘ഗബ്രിയേൽ’ തന്ന ക്രിസ്മസ് ‘സർപ്രൈസും’

Mail This Article
തെരുവുകൾ നിറയെ ക്രിസ്മസ് അലങ്കാരങ്ങൾ കൺതുറന്നു. ആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രങ്ങളും താളമേളങ്ങളുമായി കാരൾ സംഘങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ അവരുടെ ചുവടുകൾക്ക് പശ്ചാത്തലമായി ഈയടുത്ത കാലത്ത് കയറിക്കൂടിയ പാട്ടാണ് ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം. നാടൻ കാരൾ ഗാനമെന്നു പറയുമ്പോൾ മുൻപൊക്കെ മലയാളികളുടെ നാവിലെത്തിയിരുന്നത് 'ദൈവം പിറക്കുന്നു' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഇപ്പോൾ ആ പാട്ടിനൊപ്പമോ അതിനു മുകളിലോ ‘റിപ്പീറ്റ് മോഡി’ൽ ആഘോഷിക്കപ്പെടുന്ന പാട്ടായി മാറിയിരിക്കുന്നു ഗപ്പിയിലേത്. ഈ രണ്ടു പാട്ടുകളെയും കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശും പാട്ടെഴുത്തുകാരനായ വിനായക് ശശികുമാറും...