Activate your premium subscription today
തിരുവനന്തപുരം ∙ 7 ബറ്റാലിയനുകളിലേക്കു തയ്യാറാക്കിയ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം പിഎസ്സി പകുതിയോളമായി വെട്ടിക്കുറച്ചു. വമ്പൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അതിലെ ഭൂരിപക്ഷം പേർക്കും ജോലി കിട്ടാതെ വരുന്നത് ഒഴിവാക്കാനാണിത്.
കത്തുന്ന വെയിലിൽ പുറത്തിറങ്ങുന്നതെങ്ങനെ എന്നു നാം ആലോചിക്കുമ്പോൾ 60 ദിവസമായി രാപകൽ ചൂടും മഞ്ഞും വകവയ്ക്കാതെ ആയിരക്കണക്കിന് യുവാക്കൾ പിടയുന്ന മനസ്സുമായി കഴിയുകയാണ്. വിദേശത്തേക്ക് എങ്ങനെ ‘രക്ഷപ്പെടാം’ എന്നു യുവത്വം ചിന്തിക്കുമ്പോൾ അർഹതപ്പെട്ട സർക്കാർ ജോലിക്കായി നാട്ടിൽ ജീവിതം തുടരാനാണ് അവർ ആഗ്രഹിക്കുന്നത്. പറഞ്ഞുവരുന്നത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ കുറിച്ചാണ്. അവരുടെ സമരവീര്യം മാധ്യമങ്ങളിൽ പലവട്ടം വാർത്തയായിട്ടും, സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിട്ടും ഒരുതവണ പോലും മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. നാളെ( എപ്രിൽ 12) പിഎസ്സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഉദ്യോഗാർഥികളുടെ ഏക പ്രതീക്ഷ ‘മുഖ്യമന്ത്രി ഇടപെടും’ എന്നതു മാത്രമാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി കെ.വി. മനുറാം സമരക്കാരുടെ ആശങ്കകളും കഴിഞ്ഞ 60 ദിവസത്തെ സമരാനുഭവങ്ങളും മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ലൂടെ പങ്കുവയ്ക്കുന്നു. ഭരണനേതൃത്വം കേട്ടില്ലെന്നു നടിക്കുകയാണോ ഇവരുടെ ശബ്ദം? ‘‘ഇനി ഒരു ദിവസം കൂടി മാത്രമാണുള്ളത്. കഴിഞ്ഞ 60 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തിയിട്ടും അനുകൂലമായ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പിഎസ്സിയുടെ റാങ്ക് ലിസ്റ്റിൽ 13,975 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽനിന്ന് കേവലം 24 ശതമാനം പേർക്ക് മാത്രമാണ് നിയമന ശുപാർശ അയച്ചിട്ടുള്ളത്. മുൻ ലിസ്റ്റിൽ 51 ശതമാനം പേർക്ക് നിയമനം നൽകിയ സ്ഥാനത്താണ് അതിന്റെ പകുതിയിൽ താഴെ നിയമനം ഇക്കുറി നടന്നത്.
തിരുവനന്തപുരം ∙ നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം 24 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്കു തയാറാകാത്തതിൽ പ്രതിഷേധിച്ചു സിപിഒ റാങ്ക് ഹോൾഡർമാർ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ രണ്ടു ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന 2 ഉദ്യോഗാർഥികൾക്കും പൊലീസ് അതിക്രമം തടയാൻ ഇടപെട്ട കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളായ 4 പേർക്കും പരുക്കേറ്റു. കെഎപി 5 ബറ്റാലിയനിലെ ഉദ്യോഗാർഥികൾക്കും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കാസ്ട്രോ, ഫൈസൽ എന്നിവർക്കാണ് പരുക്കേറ്റത്. 8 ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം∙ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് ഒടുവിൽ നീതി. നിഷയ്ക്ക് ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കെഎസ് ആൻഡ് എസ്എസ്ആര് റൂള് 39 ലെ സവിശേഷാധികാരം ഉപയോഗിച്ചു നിഷ ബാലകൃഷ്ണന്
കോഴിക്കോട് ∙ എസ്ഐ നിയമനത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ട അനർഹരെ നീക്കി പട്ടിക ഉടൻ പുനഃപ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ടു ദിവസമായിട്ടും പ്രസിദ്ധീകരിക്കാതെ പബ്ലിക് സർവീസ് കമ്മിഷൻ. കായികക്ഷമതാ പരീക്ഷയിൽ ഹാജരാകാത്തവരും തോറ്റവരും വിജയികളുടെ പട്ടികയിൽ ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവു കൊണ്ടു
ആഴത്തിലുള്ള അറിവ്, വർഷങ്ങളുടെ കഠിനാധ്വാനം... പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിൽ വിജയിയായി സർക്കാർ ജോലി കിട്ടാൻ വേണ്ട അടിസ്ഥാന ഘടകങ്ങൾ. എന്നാൽ, ഭാഗ്യംകൂടി തുണച്ചാലേ സർക്കാർ സർവീസിൽ കയറാൻ കഴിയൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പിഎസ്സി നടപ്പാക്കിയ ഇരട്ടപ്പരീക്ഷയാണ് യോഗ്യതയെക്കാൾ, ഉദ്യോഗാർഥികളുടെ ഭാഗ്യം
∙ പത്താം ക്ലാസ് മുതൽ എംബിബിഎസ് വരെ വിവിധ യോഗ്യതകളുള്ള 28.7 ലക്ഷം പേരാണ് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുന്നത്. പിഎസ്സിക്കു വിടാത്ത സ്ഥിരനിയമനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങളിലുമാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, അവർക്കു
കൊച്ചി∙ വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു....| Backdoor Appointments | High Court | Manorama News
തിരുവനന്തപുരം∙ എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ.ബാലൻ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ചർച്ച അവസാനിപ്പിച്ചത്... | lgs rank holders strike | rank holders strike | Kerala PSC Rank Holders Protest | Manorama Online
കേരളത്തിലെ വിദ്യാസമ്പന്നരായ പുതു തലമുറ രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കോൺഗ്രസിലെ കെ.എസ്.ശബരീനാഥൻ എംഎൽഎ. ‘ജി.കാർത്തികേയന്റെ മകൻ’ എന്ന മേൽവിലാസമാണ് രാഷ്ട്രീയത്തിലേക്കു കടന്നുവരാൻ ശബരീനാഥനു വഴിയൊരുക്കിയതെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റേതായ ഇടം ഉറപ്പിക്കാനുള്ള മികവും സാമർഥ്യവും അദ്ദേഹം... KS Sabarinathan | Cross Fire Interview
Results 1-10 of 210