Activate your premium subscription today
മണിക്കൂറുകള് നീണ്ട പ്രതിഷേധത്തിനൊടുവിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ മലയാറ്റൂരിൽ പ്രദേശവാസികൾ നടത്തിയ സമരം അവസാനിപ്പിച്ചു. കാട്ടാന ശല്യത്തിനെതിരെ ഇന്നു രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധമാണ് സബ് കലക്ടർ കെ.മീരയുടെ ഇടപെടലോടെ അവസാനിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നു സ്ഥലത്തെത്തിയ സബ് കലക്ടർ പറഞ്ഞു.
മലയാറ്റൂർ∙ കുരിശുമുടിയിൽ പുതുഞായർ ആഘോഷിച്ചു. ഒട്ടേറെ തീർഥാടകർ കുരിശുമുടി കയറി. പുതുഞായർ ആഘോഷത്തിനു സമാപനമായി വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർഥാടനക്കാലത്ത് കുരിശുമുടിയിൽ ലഭിച്ച നേർച്ചപ്പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്.1700 ചാക്കുകളിലാക്കിയ നേർച്ചപ്പണം
മലയാറ്റൂർ∙ ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങൾ
‘മലയാറ്റൂർ മുത്തപ്പാ... പൊൻമലകയറ്റം’ എന്ന് വിശ്വാസികൾ മനംനൊന്ത് വിളിക്കുമ്പോൾ അങ്ങകലെ ഗോണ്ടഫാർ ചക്രവർത്തിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. അതൊരു പുണ്യനിയോഗമായിരുന്നു. ഇന്തോ- പാർഥിയൻ സാമ്രാജ്യത്തിലെ പ്രഗത്ഭനായ ഗോണ്ടഫാർ ഒന്നാമൻ രാജാവിന്റെ ചരിത്ര നിയോഗം മാർത്തോമ ശ്ലീഹായെ ഇന്ത്യയിൽ എത്തിക്കുക എന്നത് ആയിരിക്കണം. അല്ലെങ്കിൽ ഗോണ്ടഫാറിന്റെ കൊട്ടാരം നിർമിതിക്ക് നല്ലൊരു ശിൽപിയെ തേടിവന്ന കപ്പലിൽ തോമാ ശ്ലീഹ എങ്ങനെ കയറാനാണ്. അങ്ങനെ നോക്കിയാൽ ഹാബാൻ എന്ന യഹൂദ വാണിക്കിന്റെ കപ്പലും അതിൽ തോമശ്ലീഹായുടെ യാത്രയും വിശ്വാസ സമൂഹത്തിന് നൽകിയത് മലയാറ്റൂർ തീർഥാടന കേന്ദ്രമാണ്. ക്രൈസ്തവർ ഏറെ വിശ്വാസത്തോടെ ആചരിക്കുന്ന വലിയ നോമ്പ് ആഴ്ചകളിലാണ് മലയാറ്റൂരിലേക്ക് പ്രധാനമായും തീർഥാടകർ എത്തിത്തുടങ്ങുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾ നാവിൽ ‘മലയാറ്റൂർ മുത്തപ്പാ പൊൻമല കയറ്റം’ എന്ന ശരണമന്ത്രവുമായി എത്തുമ്പോൾ മലയാറ്റൂർ ശബ്ദമുഖരിതമാകും. ഈസ്റ്റർ കഴിഞ്ഞുവരുന്ന പുതുഞായർ ആണ് മലയാറ്റൂർ മലകയറ്റത്തിന് തീർഥാടകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പെരിയാറിന്റെ തീരത്തെ മലയാറ്റൂർ മലയിലേക്ക് തോമാ ശ്ലീഹാ എത്തിയത് എങ്ങനെയാണ്? മലനിരകൾ താണ്ടി ക്രൈസ്തവ സമൂഹം മുത്തപ്പനെ കാണാൻ എത്തുന്നത് എന്തു കൊണ്ടാണ് ? അദ്ഭുത പ്രവൃത്തികളുടെ ആലയമായി മലയാറ്റൂർ കുരിശുമുടി മാറിയതെങ്ങനെയാണ്? വിശദമായറിയാം.
‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’. തീർഥാടകരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണധ്വനികൾ കുരിശുമുടിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അത്യുഷ്ണത്തിന്റെ തീക്ഷ്ണത 50 നോമ്പിന്റെ വിശുദ്ധിയാൽ ലഘൂകരിച്ചും പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ മലമ്പാതയുടെ കാഠിന്യം മറികടന്നും തീർഥാടകർ കുരിശുമുടിയിലേക്ക്
Results 1-5