Activate your premium subscription today
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് എത്തുമ്പോൾ നരേന്ദ്ര മോദിക്ക് ഒരു ശീലമുണ്ട്. സ്വാഗത പ്രാസംഗികൻ സംസാരിക്കുമ്പോള്‍ മോദി വിടരാറായ ഒരു താമരമൊട്ട് കൈയ്യിലെടുക്കും, പതിയെ അതിലെ ഇതളുകൾ ഓരോന്നായി വിടർത്തും. തുടർന്ന് പ്രസംഗിക്കാനായി എഴുന്നേൽക്കുമ്പോഴേക്കും മുന്നിലെ ചെറുമേശയിലേക്ക് വിടർന്ന താമര പൂവായിരിക്കും അദ്ദേഹം വയ്ക്കുക. സ്വയം വിടരാനുള്ള സമയം നൽകാതെ ഫലത്തിനായി ഒരുപടി മുന്നിൽ നിൽക്കുന്ന ഈ തന്ത്രമാണോ ഇക്കുറി സൂറത്തിലും ബിജെപി പരീക്ഷിച്ചത്. എതിരാളികളില്ലാതെ സൂറത്ത് മണ്ഡലത്തിൽ വോട്ടെടുപ്പിന് മുൻപേ ബിജെപി സ്ഥാനാർഥി ജയിച്ചു കയറിയത് രാജ്യം ദിവസങ്ങളെടുത്ത് വിശദമായി ചർച്ച ചെയ്തു. അവിടെ സംഭവിച്ച അസ്വഭാവികതയിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുന്നവർ കേവലം സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന മൂന്ന് വിശ്വസ്തരെ ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയതിനെ കുറിച്ച് പക്ഷേ അധികം ചർച്ച ചെയ്തു കണ്ടില്ല.
മുംബൈ∙ ബിജെപിയുടെ നേതൃത്വത്തിൽ ഏക്നാഥ് ഷിന്‍ഡെയെ മുന്നിൽനിർത്തി ശിവസേനയെ പിളർത്തി അധികാരത്തിൽനിന്നു പുറത്താക്കിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബിജെപി മത്സരത്തിൽനിന്ന് പിന്മാറിയതിനാൽ ഫലം പ്രവചനീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായത് വോട്ടുകളുടെ എണ്ണം
Results 1-2