Activate your premium subscription today
ടിപ്പർ കൊല വീണ്ടും വാർത്തയായിക്കൊണ്ടേയിരിക്കുന്നു. റോഡുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ടിപ്പർ ഓടിക്കുന്നവർക്കു ബാധ്യതയുണ്ട്. എന്നാൽ, പലപ്പോഴും അവർ താരതമ്യേന ദുർബലമായ മറ്റു വാഹനങ്ങളെ ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന രീതിയിൽ ശബ്ദംകൊണ്ടും വേഗംകൊണ്ടും ഭീഷണിപ്പെടുത്തുന്നതു കാണാം. ‘ആളെക്കൊല്ലും’ എന്നു മറ്റുള്ളവർക്കുള്ള ഭയം വേഗത്തിൽ പോകാനുള്ള ലൈസൻസായാണ് ചില ടിപ്പർ ഡ്രൈവർമാരെങ്കിലും കാണുന്നത്.
വിവേചനങ്ങളിൽ പതറാതെ ആത്മാർപ്പണവും അശ്രാന്തപരിശ്രമവുംകൊണ്ട് ഉയർന്നുവന്ന ഒരു കലാകാരനെ മനസ്സുതുറന്ന് അംഗീകരിക്കുക.’ ഇതാണ് ഏതൊരു കലയെയും പ്രതിനിധാനം ചെയ്യുന്ന കലാകാരനോ കലാകാരിക്കോ വേണ്ട സദ്ഗുണം. എന്റെ ആദ്യത്തെ വിശ്വാസപ്രമാണവും മനുഷ്യപക്ഷത്തുനിന്നുള്ള ഈ ചിന്തയാണ്. അതിനു കോട്ടം വരുമ്പോഴൊക്കെ മനസ്സ് അസ്വസ്ഥമാകും. അത്തരമൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം എന്നെ ഞെട്ടിക്കുന്നു എന്നതിനപ്പുറം, വല്ലാതെ ഭയപ്പെടുത്തുന്നു. നമ്മുടെ ക്യാംപസുകളിൽ ക്രിമിനൽ സ്വഭാവം കുത്തിനിറയ്ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണു സിദ്ധാർഥനെന്നു തോന്നുന്നു. ഭാവനയും സർഗാത്മകതയും മനുഷ്യത്വവും വളരേണ്ട ക്യാംപസുകൾ ഇത്തരം സ്വഭാവത്തിലേക്കു മാറുന്നതു ഭയാനകമാണ്.
തിരുവനന്തപുരം നഗരത്തിൽ ഇന്നലെ വെള്ളം ഉയർന്നതിനെ നഗരവെള്ളപ്പൊക്കം (അർബൻ ഫ്ലഡ്) എന്നു വിശേഷിപ്പിക്കേണ്ടി വരും. വേണ്ടത്ര കരുതലെടുത്തില്ലെങ്കിൽ ആവർത്തിക്കാനും വലിയ ദുരന്തങ്ങളുണ്ടാകാനും ഇടയുള്ള പ്രതിഭാസമാണിത്. അതിന്റെ പ്രത്യാഘാതം രൂക്ഷമാകാതിരിക്കണമെങ്കിൽ ഇപ്പോഴേ ഉണർന്നു പ്രവർത്തിക്കണം. തോടുകളിലും കാനകളിലും നീരൊഴുക്കിനുള്ള തടസ്സം, റോഡുകളുടെ ഇരുവശവും അടച്ചുകെട്ടിയുള്ള മതിൽനിർമാണം, ഡ്രെയ്നേജ് സംവിധാനത്തിന്റെ പോരായ്മ, പരിസ്ഥിതിയെ പാടേ അവഗണിച്ചുള്ള കെട്ടിടനിർമാണം, നദീതടങ്ങളിലടക്കം ഒഴുക്കു തടസ്സപ്പെടുത്തിയുള്ള കോൺക്രീറ്റ് നിർമിതികൾ തുടങ്ങിയവ നഗരവെള്ളപ്പൊക്കത്തിന്റെ കാരണങ്ങളാണ്.
മധു എന്ന ആദിവാസി യുവാവിനെ പിടിച്ചുകെട്ടി തല്ലിക്കൊന്നിട്ട് അധികനാളായില്ല. ഇപ്പോഴിതാ വിശ്വനാഥൻ എന്ന മറ്റൊരു ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ചു മർദിച്ചവശനാക്കി ആത്മഹത്യ ചെയ്യിച്ചിരിക്കുന്നു (കൊന്നു കെട്ടിത്തൂക്കിയതാണെന്നും ആരോപണമുണ്ട്); നമ്മൾ കേരളീയർ, നൂറുശതമാനം സാക്ഷരർ,
ഏറെ പ്രതീക്ഷകളോടെ കായികരംഗത്തെത്തുന്ന പെൺകുട്ടികളിൽ ചിലരെങ്കിലും ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെടുന്നു. പ്രായപൂർത്തിയാകാത്തവർ പോലുമുണ്ടാകും ഇക്കൂട്ടത്തിൽ. അവരുടെ ശബ്ദം ഒരിക്കലും പുറത്തുവരാറില്ല. കായികപ്രതിബദ്ധതയും ധാർമികതയുമൊക്കെ ഇവിടെ ബലി കഴിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധസമരം പ്രസക്തമാകുന്നത്.
ജിഎസ്ടി വകുപ്പിന്റെ 2020ലെ കണക്കുപ്രകാരം, അരി വാങ്ങാൻ 3000 കോടി രൂപ ചെലവിടുന്ന മലയാളി മരുന്നു വാങ്ങാൻ ചെലവിടുന്നത് 7,237 കോടി രൂപ. വേണ്ടതിനും വേണ്ടാത്തതിനും നാം മരുന്ന് തിന്നുണ്ടോ? മരുന്നുകളുടെ അമിതവിലയാണോ ഈ ഉയർന്ന തുകയ്ക്കു പിന്നിൽ? ആരോഗ്യനയത്തിൽ പൊളിച്ചെഴുത്ത് ആവശ്യമോ?
സിനിമയെ വിമർശിക്കുകയോ നിരൂപണം നടത്തുകയോ ചെയ്യണമെങ്കിൽ ആളുകൾ സിനിമയുടെ സാങ്കേതികത പഠിക്കേണ്ടതുണ്ടോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്. ഈ വിഷയത്തെപ്പറ്റി എഴുതുമ്പോൾ ആദ്യമേ പറഞ്ഞു കൊള്ളട്ടെ, സിനിമ സംവിധാനം ചെയ്യുന്നത് അക്കാദമിക്
ഇത് ഞാനെഴുതുമ്പോൾ മനസ്സിനെ നടുക്കുന്ന, അത്യന്തം ദയനീയമായ, തലശ്ശേരിയിലെ ആ സംഭവത്തിന്റെ കാഴ്ചകൾ ടിവിയിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്.
റോഡിലേക്ക് ഇറങ്ങാൻ പറ്റാതായിരിക്കുന്നു. കുടുക്കാൻ വായ് തുറന്ന് കുഴി. അല്ലെങ്കിൽ കടിക്കാൻ വായ് തുറന്നു നായ്ക്കൾ. റോഡുകളിലെ സഞ്ചാരസ്വാതന്ത്ര്യം വീണ്ടെടുക്കാൻ ആര് രംഗത്തിറങ്ങും? Nottam, Kerala Roads, Kerala Road Accidents, stray dog menace, stray dog menace Kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.
Results 1-10 of 40