Activate your premium subscription today
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുള്സി ഗബാർഡിനെ തന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയാക്കിയിരിക്കുകയാണ്. ഈ നിയമനം ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
ജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ഇസ്രയേലിന്റെ പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് മൊസാദ്. ലബനനിലെ ബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ലോകം ഞെട്ടലോടെ ഇന്റനെറ്റിൽ തിരഞ്ഞ ഇസ്രയേൽ ചാര സംഘടനയുടെ തുടക്കം പോലും രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. കേരളത്തേക്കാൾ ചെറിയ ഭൂപ്രദേശമാണ് ഇസ്രയേലിന്റേത്. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇന്നത്തെ ഇസ്രയേലിന് ലോക വ്യാപകമായി അദൃശ്യരായി പ്രവർത്തിക്കുന്ന ചാരന്മാരുടെ വലിയ ശൃംഖലയുണ്ട്. 1948ൽ ആധുനിക ഇസ്രയേൽ രൂപീകരിച്ചപ്പോൾ അയൽ രാജ്യങ്ങൾ ജൂത രാഷ്ട്രത്തെ ശത്രുപക്ഷത്ത് നിർത്തി. പല രാജ്യങ്ങളിൽ നിന്നും ഒരേ സമയം ആക്രമണം വന്ന കാലത്ത് തിരിച്ചടിക്കാനും പ്രതിരോധിക്കാനും ശത്രുവിന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഒരു മുഴം മുൻപേ പ്രവർത്തിക്കാനുമാണ് മൊസാദ് രൂപീകരിച്ചത്. മൊസാദ് രൂപീകരണ കാലം മുതൽ സംഘടനയെ മുന്നോട്ട് നയിക്കുന്നത് അദൃശ്യമായി ചുമതലകൾ നിർവഹിച്ച് മാഞ്ഞുപോകുന്ന ചാരന്മാരാണ്. പക്ഷേ അങ്ങനെയുള്ള ചില ചാരന്മാരെ കാലം മറനീക്കി പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. സിറിയയിൽ പ്രതിരോധ മന്ത്രിയാകുന്നതിന് സാധ്യതയുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ പറയുന്ന എലി കോഹനും അത്തരത്തിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് ഇപ്പുറത്തും എലി കോഹന്റെ പേര് മക്കൾക്ക് നൽകുന്ന ജനത ഇസ്രയേലിൽ പിറവിയെടുത്തതിന് പിന്നിൽ അതിസാഹസികമായ ഒരു ജീവിത കഥയുണ്ട്. അത് ഇസ്രയേലിന്റെ മാത്രമല്ല എലി കോഹന്റെയും ജീവനത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ട കഥയാണ്.
1953 ലാണ് ഇയാൻ ഫ്ലെമിങ് തന്റെ ഹിറ്റ് നോവലായ കസിനോ റൊയാലിലൂടെ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് സീക്രട്ട് സർവീസിന്റെ ഏറ്റവും വിലപിടിപ്പുള്ള ചാരൻ എന്ന നിലയിൽ ബോണ്ട് അവതരിപ്പിക്കപ്പെട്ടു . തുടർന്ന് 1961ൽ ആദ്യ ജയിംസ്ബോണ്ട് ചിത്രമായ ഡോക്ടർ നോ പുറത്തിറങ്ങി. .007 എന്ന കോഡ് നെയിമും അന്നത്തെ
പൊട്ടിത്തെറിക്കുന്ന ച്യൂയിങ് ഗം,സ്കാനറുള്ള കോൺടാക്റ്റ് ലെൻസുകള്, ഹിഡൻ ക്യാമറയുള്ള സ്പൈ റിങ്ങുകളും പോലുള്ള വിചിത്ര ഗാജെറ്റുകൾ നാം ഇത്രയും നാൾ കണ്ടിരുന്നത് മിഷന് ഇംപോസിബിള് സീരീസിലും ജെയിംസ് ബോണ്ട് സിനിമകളിലുമാണ്. കെജിബി പോലുള്ള സംഘടനകൾ സ്പൈ മൈക്രോ ഫോണുകളും മിനിയേച്ചർ ക്യാമറകളും ഒക്കെ സിഗരറ്റ്
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മുൻമേധാവി ലഫ്.ജനറൽ (റിട്ട.) ഫായിസ് ഹമീദിനെ ഭൂമിതട്ടിപ്പുകേസിൽ പാക്ക് സൈന്യം അറസ്റ്റ് ചെയ്തു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണു നടപടിയെന്ന് സൈന്യം വ്യക്തമാക്കി. സൈനിക കോടതിയിലാണു വിചാരണ ചെയ്യുക.
മെൽബൺ∙ ഓസ്ട്രേലിയൻ സൈനികയായ കിരാ കൊറോലെവെയെയും (40) റഷ്യൻ വംശജനായ ഭർത്താവ് ഇഗോർ കൊറോലെവിനെയും (62) റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. ദമ്പതികൾ ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിന്റെ(എഡിഎഫ്) രഹസ്യങ്ങൾ റഷ്യയിലേക്ക് കടത്താൻ ശ്രമിച്ചതായും സംശയിക്കുന്നു. 2018-ൽ നടപ്പാക്കിയ
യുഎസിന്റെ അതീവ രഹസ്യ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ നാഷനൽ റീക്കണൈസൻസ് ഓഫിസിന്റെ ചാര ഉപഗ്രഹങ്ങൾ സ്പേസ് എക്സ് കഴിഞ്ഞദിവസം വിക്ഷേപിച്ചു. തങ്ങളുടെ ഉപഗ്രഹശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് എൻആർഒ പുതിയ ഉപഗ്രഹം വിട്ടത്. തങ്ങളുടേതായി എത്ര ഉപഗ്രഹങ്ങൾ ബഹിരാകാശത്തുണ്ടെന്ന കാര്യം എൻആർഒ ഇതുവരെ
ഇസ്രയേലിന്റെ അതിർത്തിക്കുമപ്പുറത്തുള്ള ഇന്റലിജൻസ് ശേഖരണം– ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത് ഇതാണ്. എന്നാൽ ഈ ‘മൊസാദി’ന്റെ ആസ്ഥാനം എവിടെയാണ്? എന്താണ് അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ? ആർക്കും അറിയില്ല. അല്ലെങ്കിലും ചാരന്മാരെ ഒരു രാജ്യവും വെളിപ്പെടുത്തില്ലല്ലോ! അവർ എന്നും അദൃശ്യരാണ്. പക്ഷേ രാജ്യത്തിനു വേണ്ടി എന്തു ചുമതല ഏൽപിച്ചാലും അത് കൃത്യമായി പൂർത്തിയാക്കും. പിന്നീട്, ആരും കാണാതെ ‘മാഞ്ഞു’ പോകുകയും ചെയ്യും. മൊസാദിനും ഉണ്ടായിരുന്നു അത്തരമൊരു സൂപ്പർ ചാരൻ. ചാരന്മാരിലെ ‘മാലാഖ’യെന്ന് മൊസാദ് പരസ്യമായി പ്രഖ്യാപിച്ച അഷ്റഫ് മർവാൻ. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച മർവൻ എങ്ങനെയാണ് ഇസ്രയേലിന്റെ ‘ഏഞ്ചൽ’ ആയി മാറിയത്? ദുരൂഹതകൾ ഏറെ നിറഞ്ഞതാണ് മർവാന്റെ ജീവിതവും മരണവും. ഇസ്രയേൽ മാത്രമല്ല, മർവാനെ ഈജിപ്തും തങ്ങളുടെ ചാരനായി വാഴ്ത്തുന്നുണ്ട്. അതായത്, ഒരേ സമയം ഈജിപ്തിനും ഇസ്രയേലിനും വേണ്ടി വിവരങ്ങൾ ചോർത്തിയ ഇരട്ടച്ചാരൻ! എങ്ങനെയാണ് ഇദ്ദേഹം ഇസ്രയേലിന്റെ ‘സൂപ്പർ സ്പൈ’ ആയി മാറിയത്? സംഭവബഹുലമാണ് ആ കഥ.
ചൈനയ്ക്ക് ചാര ഏജൻസിയുണ്ടെന്നോ അതിന്റെ പേര് എന്തെന്നോ ആർക്കും അറിയില്ല. ഇന്റലിജൻസ് വൃത്തങ്ങളിലൊഴികെ. നാഴികയ്ക്ക് നാൽപ്പത് വട്ടം സിഐഎയെ കുറ്റം പറയുന്നവർക്കൊന്നും ഗ്വാവൻബു എന്ന പേരിലൊരു വളരെ ശക്തമായ ചാരസംഘടന ചൈനയ്ക്ക് ലോകമാകെയുണ്ടെന്നറിയില്ല. മാത്രമല്ല അവർ ലോകമാകെനിന്നു വിവര ശേഖരണം നടത്തുകയും രഹസ്യ ഓപ്പറേഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ കണ്ണായ സ്ഥലത്ത് അങ്ങനെ ചാരപ്പണി നടത്താനുള്ള ഒരു ശ്രമം പക്ഷേ പൊളിഞ്ഞു പോയി. അക്കഥ കൗതുകമാണ്.
തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) പ്രവർത്തകനെ ചൈനയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
Results 1-10 of 76