Activate your premium subscription today
എടത്വ∙ കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചു മരിച്ച തലവടി സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ (42), ഭാര്യ ലിനി ഏലിയാമ്മ (38), മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ഐറിൻ റേച്ചൽ മാത്യൂസ് (14), നാലാം ക്ലാസ് വിദ്യാർഥി ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ മൃതദേഹങ്ങളാണു എത്തിച്ചത്.
എടത്വ ∙ കടുത്ത ചൂടിനെ പോലും അവഗണിച്ച് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു മുന്നോടിയായുള്ള ചെറിയ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിനു വിശ്വാസികൾ.പ്രധാന തിരുനാൾ ദിനമായ ഇന്ന് 4 ന് നടക്കുന്ന വലിയ പ്രദക്ഷിണത്തിനു മുന്നോടിയായാണ് ഇന്നലെ ചെറിയ
എടത്വ ∙ അമ്പലപ്പുഴ തിരുവല്ല റോഡിനെയും, എടത്വ ആലുംതുരുത്തി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ആനപ്രമ്പാൽ ക്ഷേത്രം–പുളിക്കത്ര റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. തലവടി പഞ്ചായത്ത് 14, 5, 11 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡാണിത്. ഫിഷറീസ് വകുപ്പ് 15 വർഷം മുൻപ് പുനർ
എടത്വ ∙ കുട്ടനാട്ടിലെ ജനങ്ങളുടെ ദാഹമകറ്റാൻ സ്വപ്ന പദ്ധതിയായ നീരേറ്റുപുറം പദ്ധതിയുടെ ജലശുദ്ധീകരണ ശാല പ്രവർത്തിക്കുന്നതിനു അര കിലോമീറ്റർ പോലും ദൂരെയല്ലാത്ത നീരേറ്റുപുറം പ്രദേശത്തു പോലും ശുദ്ധജലം ലഭിക്കുന്നില്ലെന്നു പരാതി. പഞ്ചായത്ത് ഓഫിസിന്റെ തൊട്ടു ചേർന്ന് പടിഞ്ഞാറു വശത്തുകൂടി തെക്കോട്ടുള്ള
എടത്വ ∙ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കൊടിയേറ്റിനെത്തിയത് വിശ്വാസ ലക്ഷങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ നേതൃത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കു ശേഷം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റു നടന്നത്. വിശുദ്ധ
ആലപ്പുഴ∙ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ, കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ മാനസിക ബുദ്ധിമുട്ടുള്ളതായി അഭിനയിക്കുകയാണോ എന്ന സംശയത്തിൽ പൊലീസ്. നിലവിൽ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണു ജിഷമോൾ.
ആലപ്പുഴ ∙ ഉപതിരഞ്ഞെടുപ്പു നടന്ന തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ 81.4 ശതമാനവും എടത്വ 15ാം വാർഡിൽ 76.08 ശതമാനവും പോളിങ്. വോട്ടെണ്ണൽ ഇന്നു രാവിലെ നടക്കും. തണ്ണീർമുക്കത്ത് 1,221 പേർ വോട്ട് ചെയ്തു. എടത്വയിൽ 614 പേരാണ് വോട്ടു ചെയ്തത്. തണ്ണീർമുക്കത്ത് 1500, എടത്വയിൽ 807 എന്നിങ്ങനെയാണ് വോട്ടർമാരുടെ
Results 1-7