Activate your premium subscription today
കോഴിക്കോട്∙ തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിനു കാരണമെന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു. ബസിന്റെ ടയറുകൾക്കു കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് വാഹനം ഉണ്ടായിരുന്നില്ല. ബസ് അമിത വേഗതയിൽ ആയിരുന്നില്ല. ബസിന്റെ ടയറുകള്‍ക്കും തകരാറില്ല. ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട്∙ തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് െമഡിക്കൽ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാനായി. ബസ് പുഴയിൽ നിന്ന് ഉയർത്താനുള്ള നീക്കം നടക്കുകയാണ്.
കോഴിക്കോട്∙ തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി നടപടിക്കെതിരെ സിപിഎം. സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദാണ് കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. കെഎസ്ഇബി വിഷയത്തിൽ എൽഡിഎഫ് തിരുവമ്പാടിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്∙ കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന് പിന്നാലെ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ കെഎസ്ഇബിയോട് ഒരാഴ്ച്ക്കകം മറുപടി നൽകണമെന്നും
കോഴിക്കോട്∙ തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ, ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതി അജ്മൽ. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരിൽ അജ്മലിനും സഹോദരനുമെതിരെ കേസെടുത്തിരുന്നു. വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
തിരുവമ്പാടി∙ പുന്നയ്ക്കൽ തുരുത്ത് ചപ്പാത്തിനു സമീപം പുലർച്ചെ കാർ കത്തി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ഭാര്യ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ജനുവരി 13ന് പുലർച്ചെയാണ് പുന്നയ്ക്കൽ സ്വദേശി താഴത്തുപറമ്പിൽ പ്രിൻസിന്റെ (57) കാർ കത്തുന്നതായി ബൈക്ക്
Results 1-6