Activate your premium subscription today
' അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുന്നിലായി എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ '... എന്ന വരികൾ ജീവിതത്തിൽ അന്വർഥമാക്കിയ ഒരാൾ. ഇന്ത്യൻ ഗ്രാമങ്ങളുടെ ഒരേയൊരു ദീദി. പരിസ്ഥിതി പോരാട്ടത്തിന്റെ ചിറകടി ശബ്ദമായ മേധ പട്കർ എന്ന ആ ദീദിക്ക് ഇന്ന് എഴുപതാം പിറന്നാളിന്റെ സപ്തതി നിറവ്.
പാലക്കാട് ∙ പ്ലാച്ചിമടയിൽ കോക്ക കോളയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. ഇന്നലെ ഫാക്ടറിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി, ആർഡിഒ എസ്.ശ്രീജിത്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകൾ കൈമാറി.
തിരുവനന്തപുരം ∙ കോക്കകോള കമ്പനി പ്രവർത്തിച്ചിരുന്ന പ്ലാച്ചിമടയിലെ ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാൻ വീണ്ടും നിയമനിർമാണം നടത്തുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ. നഷ്ടപരിഹാരം നൽകുന്നതിനു മുഖ്യമന്ത്രി തലത്തിൽ അവലോകനയോഗം നടത്തിയിരുന്നു. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെ
പാലക്കാട് ∙ കോക്കകോള കമ്പനി പ്ലാച്ചിമട വിട്ടിട്ടു കൊല്ലം ഇരുപതാകുന്നു. താഴിട്ടു പൂട്ടിയ കമ്പനിയിൽ കോക്കകോളയുടെ ബോർഡ് പോലും ഇപ്പോഴില്ല. എന്നിട്ടും കമ്പനിക്കു മുന്നിലെ മരുതു മരച്ചുവട്ടിലെ സമരക്കുടിലിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചെറുസംഘമായി അവർ ഒത്തുകൂടുന്നു. പ്രകൃതിചൂഷണത്തിനെതിരായ തദ്ദേശീയരുടെ പോരാട്ടത്തിലൂടെ ലോകമറിഞ്ഞ പാലക്കാട്ടെ പ്ലാച്ചിമട എന്ന ഗ്രാമത്തിൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും സമരത്തിലാണ്.
പാലക്കാട്∙ പ്ലാച്ചിമടയിൽ കോക്ക കോള കമ്പനി കൈവശംവച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറും. ഭൂമിയും കെട്ടിടവും കൈമാറാൻ തയാറാണെന്ന് ഹിന്ദുസ്ഥാൻ കോക്ക കോള ബവറേജ് ലിമിറ്റഡ് സിഇഒ ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
വൻകിടക്കാർക്കൊപ്പമാണിപ്പോൾ സർക്കാർ. അതാണ് നഷ്ടപരിഹാരത്തെക്കുറിച്ചൊന്നും പറയാത്തത്. ഞങ്ങളുടെ ജീവിതത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാൻ കഴിയാത്തതാണ്. അതിനു സമാനകളില്ല. വരുത്തിവച്ച തകർച്ചയുടെ ഫലം ഇനിയെത്ര തലമുറ പേറേണ്ടിവരുമെന്നതിനും തിട്ടമില്ല. എങ്കിലും നിയമമനുസരിച്ചുള്ള പരിഹാരം, ഇനിയെങ്കിലും അനുവദിച്ചുകൂടേ– സങ്കടത്തോടെയും അതിലേറെ രോഷത്തോടെയും ആവർത്തിച്ചു ചോദിക്കുകയാണ് പ്ലാച്ചിമടക്കാർ...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 900ൽ അധികം ഫാക്ടറി ഔട്ലെറ്റുകളുണ്ട് കോക്കകോള കമ്പനിക്ക്. ഈ ഔട്ലെറ്റുകൾ തുടങ്ങുമ്പോഴെല്ലാം അതത് പ്രദേശങ്ങളിൽ നിന്ന് കാര്യമായ എതിർപ്പും Plachimada, Plachimada Strike, Plachimada, Water wars,Coca-Cola plant, Palakkad, Palakkad News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
Results 1-7