പ്ലാച്ചിമടയിലെ കോക്ക കോള കമ്പനിയുടെ 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും
Mail This Article
പാലക്കാട്∙ പ്ലാച്ചിമടയിൽ കോക്ക കോള കമ്പനി കൈവശംവച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറും. ഭൂമിയും കെട്ടിടവും കൈമാറാൻ തയാറാണെന്ന് ഹിന്ദുസ്ഥാൻ കോക്ക കോള ബവറേജ് ലിമിറ്റഡ് സിഇഒ ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
Read Also: അതീഖ് അഹമ്മദിന്‍റെ കൊലപാതകം പുനഃസൃഷ്ടിച്ചു; ഭാര്യയ്ക്കായി തിരച്ചിൽ- വിഡിയോ
കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചകൾ ആരംഭിച്ചിരുന്നു. മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ ഭാഗമായാണു ഭൂമിയും കെട്ടിടവും വിട്ടു നൽകാൻ കമ്പനി തയാറായിരിക്കുന്നത്. കർഷകർക്കു വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്റെ നിർമാണത്തിനു വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്കമാണെന്നും കോക്ക കോള കമ്പനി അറിയിച്ചിട്ടുണ്ട്.
English Summary: Plachimada coca cola company land