Activate your premium subscription today
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുക്കി കാലടി സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗമാകും തീരുമാനമെടുക്കുക
നീലേശ്വരം (കാസർകോട്) ∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുണ്ടാക്കിയ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ നേതാവ് കെ.വിദ്യ, കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ജോലിചെയ്ത കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
കാസർകോട്∙ കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം
കൊച്ചി ∙ ഗെസ്റ്റ് ലക്ചറർ നിയമനം ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പേരിൽ അറസ്റ്റിലായ കെ.വിദ്യ ഉൾപ്പെടെയുള്ളവരുടെ പിഎച്ച്ഡി പ്രവേശനം ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനായി പിഎച്ച്ഡി സീറ്റുകൾ അനുവദിച്ചതിൽ അപാകതയുണ്ടെന്നാരോപിച്ച് അപേക്ഷകയായ എസ്.വർഷ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. കെ. വിദ്യ ഉൾപ്പെടെയുള്ളവർക്കു പിഎച്ച്ഡിക്കു പ്രവേശനം നൽകിയതിൽ അപാകതയില്ലെന്നു സത്യവാങ്മൂലത്തിലൂടെ സർവകലാശാല അറിയിച്ചിരുന്നു. റിസർച് കമ്മിറ്റി തിരഞ്ഞെടുത്ത ലിസ്റ്റിൽ ഹർജിക്കാരി ഉണ്ടായിരുന്നില്ലെന്നും അതിനാൽ പ്രവേശനത്തിന് അവകാശം ഉന്നയിക്കാൻ നിയമപരമായ അവകാശമില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിനു മറുപടി നൽകാൻ ഹർജിക്കാരിയുടെ അഭിഭാഷക സമയം തേടിയതിനെത്തുടർന്നാണു ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റിയത്.
കൊച്ചി ∙ ഗെസ്റ്റ് ലക്ചറർ നിയമനം ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് അറസ്റ്റിലായ കെ. വിദ്യയ്ക്ക് പിഎച്ച്ഡിക്കു പ്രവേശനം നൽകിയതിൽ അപാകതയില്ലെന്ന് ഹൈക്കോടതിയിൽ ആവർത്തിച്ച് കാലടി സംസ്കൃത സർവകലാശാല. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനായി പിഎച്ച്ഡി സീറ്റുകൾ അനുവദിച്ചതിൽ അപാകതയുണ്ടെന്ന് ആരോപിച്ച്
കാലടി∙ എസ്എഫ്ഐ നേതാവ് കെ.വിദ്യ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണ ചട്ടങ്ങൾ അട്ടിമറിച്ചാണെന്ന ആരോപണത്തെക്കുറിച്ചുള്ള സർവകലാശാലയുടെ അന്വേഷണം മുടന്തി നീങ്ങുന്നു. സിൻഡിക്കറ്റിന്റെ ലീഗൽ ഉപസമിതിയെയാണ് അന്വേഷണം നടത്താൻ വൈസ് ചാൻസലർ ചുമതലപ്പെടുത്തിയിരിക്കുന്നത്. സിൻഡിക്കറ്റ് അംഗം ഒറ്റപ്പാലം എംഎൽഎ കെ.പ്രേംകുമാറാണ് സമിതി അധ്യക്ഷൻ. സമിതിയുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിൽ വയ്ക്കേണ്ടതായിരുന്നു. എന്നാൽ സമിതിയുടെ അന്വേഷണ കാലാവധി കഴിഞ്ഞിട്ടും കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതുമൂലം വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച വിഷയം സിൻഡിക്കറ്റിൽ ചർച്ചയായില്ല. സമിതി ഇതുവരെ ഒരു സിറ്റിങ് മാത്രമേ നടത്തിയിട്ടുള്ളു. എംഎൽഎയുടെ തിരക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമിതി അംഗങ്ങൾ ഒത്തുചേരാനുള്ള ബുദ്ധിമുട്ടുമാണ് സിറ്റിങ് നീണ്ടു പോകുന്നതിനു കാരണമായി അംഗങ്ങൾ പറയുന്നത്.
പാലക്കാട് ∙ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ തയാറാക്കിയ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽനിന്ന്
എന്റെ ഇഷ്ടാ അപ്പോ സംഗതിയൊന്നും അറിഞ്ഞില്യേ? ചുരുട്ടിക്കൂട്ടി വയ്ക്കണ വെറുമൊരു തഴപ്പായ അല്ലാട്ടോ ഈ കൈതോലപ്പായ.. ആശാനിപ്പൊ പൊന്നുംവെലയാത്രെ. 2 കൈതോലപ്പായേല് കോടിക്കണക്കിന് ഉറുപ്പിക മ്മ്ടെ തലമുതിർന്ന നേതാവ് പൊതിഞ്ഞുകെട്ടി ഒളിച്ചുകടത്തീന്നാണ് കരക്കമ്പി. കലിംഗയുദ്ധത്തിന്റെ സമയത്ത് ഇതിനൊക്കെ
കാഞ്ഞങ്ങാട് ∙ കരിന്തളം ഗവ. കോളജിൽ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കെ.വിദ്യയ്ക്കു ജാമ്യം അനുവദിച്ചു. കേസിൽ വിശദമായ വാദം കേട്ട ശേഷമാണു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2 പേരുടെ ആൾ ജാമ്യത്തിലും ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്നും ഉള്ള ജാമ്യ വ്യവസ്ഥയിലാണു ജാമ്യം അനുവദിച്ചത്. തെളിവുകൾ നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും പറയുന്നു. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, പൊലീസ് നടത്തിയതു മാധ്യമങ്ങളെ ബോധ്യപ്പെടുത്താനുള്ള അന്വേഷണ നടപടികൾ മാത്രമാണെന്നു പ്രതിഭാഗം മറുവാദം ഉയർത്തി.
കാസർകോട്∙ വ്യാജരേഖാ കേസിൽ കെ.വിദ്യയ്ക്ക് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചു. കരിന്തളം കോളജിൽ വ്യാജരേഖ ഉപയോഗിച്ച് നിയമനം നേടിയെന്ന കേസിലാണ് ജാമ്യം. ഇൗ കേസിൽ മുന്‍പ് ഹോസ്ദുർഗ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേസമയം വിദ്യയ്ക്കെതിരെ ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയെന്നു പൊലീസ് റിപ്പോർട്ട് നൽകി.
Results 1-10 of 86