Activate your premium subscription today
ജസ്റ്റിസ് എം.ഫാത്തിമ ബീവി (മരണാനന്തരം) തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിത. മുൻസിഫ്, മജിസ്ട്രേട്ട്, ജില്ലാ ജഡ്ജി പദവിയിലെത്തിയ ആദ്യ മുസ്ലിം വനിതയും മറ്റാരുമല്ല. പിന്നീടു മുസ്ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്ജിയായി. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയും. 2023 ൽ ‘കേരളപ്രഭ’ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചു. പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും 8 മക്കളിൽ ആദ്യത്തെയാൾ. കഴിഞ്ഞ നവംബർ 23നു 96–ാം വയസ്സിൽ മരിച്ചു.
പത്തനംതിട്ട ∙ കടന്നുപോയ വഴികളിലെല്ലാം പ്രഥമയായിരുന്ന സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ആദ്യ മലയാളി വനിതാ ഗവർണറുമായ ജസ്റ്റിസ് എം.ഫാത്തിമ ബീവിക്കു നാടിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിലെ കബറിസ്ഥാനിൽ കബറടക്കി. വീട്ടിലും പൊതുദർശനം നടന്ന
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഏവരും ഓർക്കുന്നത് ഈ ഒന്നാംസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുടെ ഉടമയായിരുന്നു ഫാത്തിമ ബീവി എന്നതു പലർക്കും അറിയില്ല. ഈ ഒന്നാം സ്ഥാനങ്ങൾ തനിയെ കൈവന്നതാണെന്ന് കരുതരുത്. ഫാത്തിമ ബീവിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുംകൊണ്ട് നേടിയതാണ് അവയെല്ലാം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നീതിന്യായ രംഗത്തെ യാത്ര തിളക്കമേറിയതാണ്.
Results 1-3