Activate your premium subscription today
മുംബൈ∙ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായിരുന്നു. സംസ്കാരം മുംബൈയിൽ നടക്കും.
മുംബൈ∙ കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് (74) സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനകൾ നടത്താൻ കോടതി അനുമതി നൽകി.
മുംബൈ∙ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനു ഭാര്യയെ കാണാൻ മുംബൈയിലെ പ്രത്യേക കോടതി അനുമതി നൽകി. മനുഷ്യത്വത്തിന്റെ പേരിലാണ് ജനുവരി 13ാം തീയതി രോഗിയായ ഭാര്യയെ കാണാൻ അനുമതി നൽകിയതെന്ന് കോടതി അറിയിച്ചു. സ്വന്തം രോഗത്തിന്റെ ചികിത്സകൾക്കായി സ്വകാര്യ ഡോക്ടർമാരെ കാണാനും ഗോയലിന് അനുമതി ലഭിച്ചിട്ടുണ്ട്.
മുംബൈ∙ ജയിലിൽ കിടന്ന് മരിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയേക്കാൾ ഭേദമെന്ന് ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ കോടതിയിൽ പറഞ്ഞു. കനറാ ബാങ്കിനെ 538 കോടി രൂപ കബളിപ്പിച്ച കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന നരേഷ് ഗോയലിനെ (74) പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണു ദയനീയ സ്വരത്തിൽ ഇക്കാര്യം പറഞ്ഞത്. ‘ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ആരോഗ്യം വളരെ മോശമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ജയിലിൽ കഴിയുന്നതിനേക്കാൾ ഭേദം അവിടെ വച്ച് മരിക്കുന്നതാണ്’– ജാമ്യ ഹർജി പരിഗണിക്കുന്ന കോടതിയുടെ മുന്നിൽ തൊഴുകൈകളോടെ വികാരാധീനനായി ഗോയൽ പറഞ്ഞു. കാൻസർ രോഗിയായ ഭാര്യ അനിത രോഗം മൂർഛിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
Results 1-4