Activate your premium subscription today
മുംബൈ ∙ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്യുകയും കേസിൽ നിന്ന് ഒഴിവാക്കാൻ കോടികൾ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുകയും ചെയ്ത ഐആർഎസ് ഓഫിസർ സമീർ വാങ്കഡെ ശിവസേനാ ഷിൻഡെ പക്ഷത്ത് ചേർന്നേക്കും. ജാതി സർട്ടിഫിക്കറ്റ് തിരുത്തി പിന്നാക്ക ക്വോട്ടയിൽ സിവിൽ സർവീസ് നേടിയെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.
മുംബൈ ∙ നടി രാഖി സാവന്തിനെതിരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെ മാനനഷ്ടക്കേസ് നൽകി. അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്.
മുംബൈ ∙ 2021ൽ ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി ആരോപിച്ച് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത ശേഷം കേസ് ഒത്തുതീർപ്പാക്കാൻ കുടുംബാംഗങ്ങളിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കലിനു കേസെടുത്തു. കേസിനെതിരെ സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
മുംബൈ∙ നിയമം ലംഘിച്ച് തെളിവുകളും വിവരങ്ങളും മറച്ചുവച്ചാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ലഹരിമരുന്നു കേസിൽ ക്ലീൻചിറ്റ് നൽകിയതെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. ബോംബെ ഹൈക്കോടതിയിലെ കേസിൽ കക്ഷിചേരാനുള്ള അപേക്ഷയിൽ ആണ് ഇക്കാര്യങ്ങൾ
മുംബൈ∙ തനിക്കും കുടുംബത്തിനും അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചതായി നർകോട്ടിക്സ് കൺട്രോൾ ബ്യുറോ( എൻസിബി) മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെ. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തനിക്ക് ഭീഷണി സന്ദേശം
മുംബൈ∙ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻചീഫ് സമീർ വാങ്കഡെയുടെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി. ജൂൺ 8 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. ഷാറുഖ് ഖാനിൽ നിന്ന്
മുംബൈ∙ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ നൽകിയ ഹർജി ബോംബൈ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെ, തനിക്കും ഭാര്യ ക്രാന്തി റെഡ്കറിനും കഴിഞ്ഞ നാല് ദിവസമായി ഭീഷണിയുണ്ടെന്ന പരാതിയുമായി
മുംബൈ∙ 'ഞാൻ നിങ്ങളോട് യാചിക്കുന്നു',എന്റെ മകനെ പുറത്തുവിടു, ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായ സമയത്ത് ഷാരൂഖ് ഖാൻ നടത്തിയ ചാറ്റുകൾ പുറത്തുവിട്ട് സമീർ വാങ്കഡെ. ഇതു സംബന്ധിച്ച തെളിവുകൾ ബോംബെ ഹൈക്കോടതിയിൽ സമീർ വാങ്കഡെ ഹാജരാക്കി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻ മേധാവിയായിരുന്നു സമീർ വാങ്കഡെ.
മുംബൈ ∙ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന സിബിഐ എഫ്ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ച സമീർ വാങ്കഡെയ്ക്ക് 22 വരെ മുംബൈ ഹൈക്കോടതി അറസ്റ്റിൽനിന്നു സംരക്ഷണം അനുവദിച്ചു. എന്നാൽ സിബിഐ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Results 1-9