Activate your premium subscription today
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കാൻ തീരുമാനിച്ച ജനതാദൾ എസ് (ജെഡിഎസ്) ദേശീയ പ്രസിഡന്റ് ദേവെഗൗഡയെ പാർട്ടി സമാന്തര ദേശീയ പ്ലീനറി യോഗം പുറത്താക്കി. സി.എം.ഇബ്രാഹിം ഉൾപ്പെടെയുള്ള ദൾ നേതാക്കൾ പങ്കെടുത്ത യോഗം സി.കെ.നാണുവിനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ദേവെഗൗഡ വിഭാഗം 9ന് വിളിച്ചു ചേർത്ത ദേശീയ നിർവാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റായിരുന്ന നാണുവിനെയും കർണാടക അധ്യക്ഷനായിരുന്ന ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു.
ബെംഗളൂരു∙ കർണാടക ജെഡിഎസിൽ പൊട്ടത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.എം.ഇബ്രാഹിമിനെ സ്ഥാനത്തു നിന്നു പുറത്താക്കി. പാർട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.
ബെംഗളൂരു ∙ ബിജെപി സഖ്യത്തിൽ പ്രതിഷേധിച്ച് കേരള ഘടകം ഇടഞ്ഞ സാഹചര്യത്തിൽ ജനതാദൾ (എസ്) പിളർന്നാൽ, ‘കറ്റയേന്തിയ കർഷക സ്ത്രീ’ചിഹ്നം പാർട്ടിക്ക് നഷ്ടപ്പെടുമെന്ന് കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിം പറഞ്ഞു. സഖ്യതീരുമാനം പുനഃപരിശോധിക്കണമെന്നും ദേവെഗൗഡയോട് ആവശ്യപ്പെട്ടു. എൻഡിഎ സഖ്യത്തിനൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തി ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ അറിയിച്ചിരുന്നു.
Results 1-3