Activate your premium subscription today
അഹമ്മദാബാദ്∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവിൽ കോഡ് രാജ്യത്ത് മുൻ വിധിയോടെയുള്ള സമീപനം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകതാ ദിനത്തിൽ സർദാർ പട്ടേൽ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പരാമർശം.
അഹമ്മദാബാദ്∙ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിങ് സംഘങ്ങൾ, വിവിധ സേനകൾ, നാഷണൽ കേഡറ്റ് കോർപ്സ്, മാർച്ചിങ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിവസ് പരേഡ് നരേന്ദ്ര മോദി നിരീക്ഷിച്ചു.
ന്യൂഡൽഹി ∙ വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളുമായി പല തട്ടിൽനിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയെന്ന ഒറ്റ വികാരത്തിലേക്കു കോർത്തെടുത്ത സർദാർ വല്ലഭ്ഭായ് പട്ടേലിന് ഇന്നു 149–ാം ജന്മദിനം. 150–ാം ജന്മവാർഷികത്തിലേക്കു കടക്കുന്നതിനാൽ 2 വർഷത്തെ വിപുലമായ പരിപാടികൾക്കാണു കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്.
സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ പട്ടേൽ) എന്ന പേരിൽ അഞ്ചു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ഇതിനിടെ 200 കോടി രൂപയോളം മുടക്കി നിർമിച്ച മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ മാൾവാന് സമീപം
വിവാദങ്ങളും പ്രതിഷേധങ്ങളും ആരോപണങ്ങളും ഏറെ ഉണ്ടായി; പക്ഷേ, വെറും അഞ്ചു വർഷം കൊണ്ടാണ് ഗുജറാത്തിലെ ഉറങ്ങിക്കിടന്ന ഒരു ഗ്രാമം സടകുടഞ്ഞ് എണീറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. കേവാദിയ എന്ന ഗ്രാമം ഏകതാ നഗറായി. ഇന്ന് അവിടേയ്ക്ക് വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ. അതിനു മുൻപേതന്നെ ഗ്രാമത്തിന്റെ മുഖവും രൂപവും മാറിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആ ഗ്രാമം ഇപ്പോൾ നിരവധി സൗകര്യങ്ങളും വൻ കെട്ടിടങ്ങളും തൊഴിലവസരങ്ങളുമെല്ലാം ഉള്ള ഒരു നഗരമായി മാറിയിരിക്കുന്നു. അതിന് ഒരൊറ്റക്കാരണവും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഏകതാ നഗറിലാണ്. ഇന്ത്യയിലിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നായും ഈ ഗ്രാമം മാറിയിരിക്കുന്നു. തരിശായിക്കിടന്ന ഗ്രാമം അഞ്ചു വർഷംകൊണ്ട് അദ്ഭുതമായി മാറിയ കഥയാണ് ഏകതാ നഗറിന്റേത്. ഗീർ വനം, റാൻ ഓഫ് കച്ച്, പാവഗഡ്, സോമനാഥ്, ദ്വാരക, അഹമ്മദാബാദ് എന്നിവ ഉൾപ്പെടുന്ന ഗുജറാത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായാണ് ഏകതാ നഗർ മാറിയത്. നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു കെവാദിയ ഗ്രാമം. അവിടെയാണു പ്രതിഷേധങ്ങളെ നിശബ്ദമാക്കി സർദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ വന്നത്. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽവേ സ്റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണ ശാലകൾ, ആഡംബര ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി എന്നിവ അടക്കമുള്ള പദ്ധതികളുമായി ഈ ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഏകതാ പ്രതിമ ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയത്? വായിക്കാം, അക്കഥയുടെ രണ്ടാം ഭാഗം.
രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ തകര്‍ക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം. അന്വേഷണം എല്ലാം ശ്രീ രാമന്റ പേരിലാണ് . സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് പിന്നിൽ ശ്രീരാമചന്ദ്രന്റെ
ആർട്ടിക്കിൾ 30എ എടുത്തു കളഞ്ഞാൽ മാത്രമേ സ്കൂളുകളിൽ ഹിന്ദുമതപഠനം സാധ്യമാകു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം മോദിയുടെ രണ്ടാമത്തെ അടി വരുന്നു. 30-A നിയമം റദ്ദാക്കാം. നെഹ്റുവിന്റെ ഹിന്ദുവഞ്ചന തിരുത്താൻ മോദിജി
അഞ്ചു സംസ്ഥാനങ്ങളിൽ 2023 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ‘മോദി മാജിക്’ നിറഞ്ഞുനിൽക്കുകയായിരുന്നു. വേറിട്ടു നിന്നത് തെലങ്കാനയിലെ കോൺഗ്രസ് വിജയവും മിസോറമിലെ സോറം പീപ്പിൾസ് മൂവ്മെന്റ് വിജയവും മാത്രം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ ഹിന്ദി ഹൃദയഭൂമിയിലെ സുപ്രധാന സംസ്ഥാനങ്ങളെല്ലാം മോദി പ്രഭാവത്തോടൊപ്പം നിന്നു. തിരഞ്ഞെടുപ്പിൽ മാത്രമല്ല, വിവിധ പദ്ധതികളുടെ വിജയത്തിലും പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ കാണാം. അതിൽത്തന്നെ പലതും ലോക റെക്കോർഡുകളുമായി. ഒന്നല്ല, എണ്ണിപ്പറയാൻ പത്തിൽ അധികം റെക്കോർഡുകളുണ്ട് മോദിയുടെയും അദ്ദേഹത്തിന്റെ കീഴിലെ സർക്കാരിന്റെയും പേരിൽ. മോദി സർക്കാരിന്റെ കാലത്തു സൃഷ്ടിച്ച അത്തരം റെക്കോർഡുകൾ ഏതെല്ലാമാണ്? വമ്പൻ വിജയങ്ങളായതും ശ്രമിച്ചിട്ട് നടക്കാതെ പോയതുമായ റെക്കോർഡുകളുമുണ്ട്; അതും മോദിയുടെ ജന്മദിനത്തിൽ! പ്രധാനമന്ത്രി മോദിയുടെ അത്തരം ചില റെക്കോർഡ് കഥകളാണിനി...
മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഹമ്മദാബാദിലെ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പുനർനാമകരണം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് ശിവസേന Saamana, Sardar Patel, Shiv Sena, Narendra Modi, Manorama News, Manorama Online, Breaking News.
ലോകത്തിലെ ഉയരം കൂടിയ പ്രതിമ, സ്വതന്ത്ര ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണാര്‍ഥം ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയെപ്പോലും അദ്ഭുതപ്പെടുത്തി ഇരട്ടി ഉയരത്തില്‍ നിര്‍മിച്ച കാഴ്ച വിസ്മയം- ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ നാലു വര്‍ഷത്തിനകം....| Statue of Unity | Sardar Valalbhai Patel | Manorama News
Results 1-10 of 16