Activate your premium subscription today
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം. ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം റിസർവ് ബാങ്കിന്റെ രണ്ട് ഗവർണർമാർ, ഒരു ഡെപ്യൂട്ടി ഗവർണർ എന്നിവർ സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പടിയിറങ്ങിയത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പലിശനിരക്ക് ഉയർന്നതലത്തിൽ തുടർച്ചയായി നിലനിർത്തിയതുകൊണ്ട് ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ഗോയൽ പറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നിരിക്കേ, ഒക്ടോബറിൽ 6.21 ശതമാനമായാണ് വർധിച്ചത്.
യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് അദ്ദേഹം ആഗോളതലത്തിൽ മികച്ച സെൻട്രൽ
ന്യൂഡൽഹി∙ പലിശനിരക്ക് കുറയ്ക്കുന്നത് അൽപം കൂടി നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ ഘട്ടത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് അനവസരത്തിലാകുമെന്നും അതിൽ വലിയ റിസ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന്റെ ‘ഇന്ത്യ ക്രെഡിറ്റ് ഫോറം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്വിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്.
പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള നടപടിയിൽ പുനഃപരിശോധനയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ തീരുമാനങ്ങൾ കൃത്യമായ ആലോചനയോടെ എടുക്കുന്നതാണ്. താൻ ഒരു ഫിൻടെക് കമ്പനിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി∙ ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്നു വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആർബിഐയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുമ്പോഴാണു ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.
ചട്ടങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായുണ്ടായ വീഴ്ചയാണ് പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള നടപടിക്കു കാരണമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനായി അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ചോദ്യോത്തരങ്ങൾ (എഫ്എക്യു) പ്രസിദ്ധീകരിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
അടുത്ത വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. ഉക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ , മഹാമാരി , ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള ആഗോള
ക്രിപ്റ്റോകറൻസിക്കെതിരെ വീണ്ടും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് 'വളരെ മോശം' എന്നായിരുന്നു ആർബിഐ ഗവർണറുടെ ഉടനടിയുള്ള മറുപടി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലായിരുന്നു പരാമർശം.
Results 1-10 of 40