Activate your premium subscription today
ടെൽ അവീവ്∙ തെക്കൻ ലബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ. മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന അറിയിപ്പിൽ പറയുന്നു.
ടെഹ്റാൻ∙ സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുറന്നു സമ്മതിച്ചതിനു പിന്നാലെ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. രണ്ടുഘട്ടമായി നൂറുകണക്കിന് റോക്കറ്റുകളാണ് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുല്ല തൊടുത്തത് 165 ലധികം റോക്കറ്റുകൾ
ജറുസലം∙ തെക്കൻ ലബനനിൽ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിനിടെ സെമിത്തേരിക്ക് അടിയിൽ കണ്ടെത്തിയത് ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കം. ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിക്കാനായാണ് സെമിത്തേരിക്ക് താഴെ തുരങ്കം നിർമിച്ചത്. തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യമായ ഐഡിഎഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തുരങ്കത്തിൽനിന്ന് ഹിസ്ബുല്ലയുടെ വൻ ആയുധ ശേഖരവും ഐഡിഎഫ് പിടിച്ചെടുത്തു.
കയ്റോ ∙ ഗാസയിലെ ബെയ്ത്ത് ലഹിയയിൽ ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്കൻ മേഖലകളിൽ ഉള്ളവർ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ വീണ്ടും അറിയിപ്പു നൽകി. ബെയ്ത്ത് ലഹിയയിൽ ബാക്കിയുള്ള താമസക്കാരും ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യ ഗാസയിൽനിന്നും ജബാലിയയിൽനിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.
കയ്റോ / ജറുസലം ∙ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണവും ബെയ്ത്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥിക്യാംപുകളിലാണ്. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷൻ നടക്കുന്നതിനിടെ ഗാസയിലെ ക്ലിനിക്കിനുനേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഗാസയിൽ വാക്സിനേഷനു നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയായ യുനിസെഫ് ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. വാക്സിനേഷനു വേണ്ടി രാവിലെ 6 മുതൽ വൈകിട്ടു 4 വരെ ആക്രമണം ഒഴിവാക്കുമെന്ന ധാരണ ലംഘിക്കപ്പെട്ടതായും ആരോപിച്ചു. എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു.
ജറുസലം∙ ഇസ്രയേലിലെ ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയില് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകൾ വന്ന് പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ട്.
ജറുസലം ∙ ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ലബനനിൽ കടന്നുകയറിയാണ് ഇസ്രയേൽ നാവികസേന ഇയാളെ പിടികൂടിയത്. ഇസ്രയേലിലേക്കു മാറ്റിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സൈന്യം അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്താൻ സൈന്യം തയാറായില്ല. ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് പ്രസ്താവന ഇറക്കിയ ലബനൻ എന്നാൽ മുതിർന്ന നേതാവിനെ ഇസ്രയേൽ പിടികൂടിയോ എന്നു വ്യക്തമാക്കിയില്ല.
ജറുസലം ∙ ഗാസ, ലബനൻ വെടിനിർത്തലിന് യുഎസ് മുൻകയ്യെടുത്തുള്ള ചർച്ചകൾ പുരോഗമിക്കവേ, തെക്കൻ ലബനനിലെ ബാൽബെക് മേഖലയിലെ 2 പട്ടണങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 8 സ്ത്രീകളടക്കം 19 പേർ കൊല്ലപ്പെട്ടു.
ജറുസലം ∙ ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രയേൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.
ബെയ്റൂട്ട്∙ ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനീസ് പ്രധാനമന്ത്രി. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ആണ് വെടിനിർത്തലിന് പിന്നിലെന്നാണ് പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യത്തോട് ലബനനിലെ സായുധസംഘമായ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല.
Results 1-10 of 97