Activate your premium subscription today
ടെഹ്റാന്∙ ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാൻ ഇറാൻ. ഇറാന് സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടെഹ്റാൻ ∙ ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് മർദിച്ചതിനെത്തുടർന്ന് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീണ പെൺകുട്ടി മരിച്ചു. അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടി ഒരു മാസം മുൻപാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മർദനത്തിനിരയായത്. 28 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞശേഷം ശനിയാഴ്ച രാവിലെയാണ് കുർദ് വംശജയായാ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിക്ക്
ടെഹ്റാൻ ∙ ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് പീഡിപ്പിച്ചതിനെ തുടർന്നു മെട്രോ ട്രെയിനിൽ കുഴഞ്ഞുവീണ അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചു. പൊലീസ് പീഡനം നിഷേധിച്ചെങ്കിലും ഇറാൻ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അർമിത ആശുപത്രിയിൽ തുടരുന്നതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ പേര് ഇറാൻ ഭരണകൂടത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. തല മറയ്ക്കും വിധം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടി. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മഹ്സ അമിനീയുടെ മരണം കൊളുത്തിയ തീജ്വാല ഇറാനിൽ ആളിപ്പടർന്നു. ഇറാനിൽ ഉടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. മഹ്സയുടെ മരണത്തിന് 2023 ൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ്, ഹിജാബിന്റെ പേരിൽ പതിനാറുകാരി അർമിത ഗെരാവന്ദിനെ ട്രെയിനിൽ വച്ച് പൊലീസ് ആക്രമിച്ചുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് രാജ്യം പോകാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അർമിതയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെയാണ് ആ വാർത്ത വരുന്നത്; ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം! മഹ്സ അമീനിയുടെ പേരിൽ നടന്ന പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസിനുള്ള പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പേരിലാണ് ആ പ്രക്ഷോഭം അറിയപ്പെട്ടത്.
ടെഹ്റാൻ∙ ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനത്തിനിരയായി പതിനാറുകാരി. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുകയായിരുന്ന അർമിത ഗരവന്ദ് ആണ് മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായി അബോധാവസ്ഥയിലായത്
ടെഹ്റാൻ∙ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രമുള്ള പോസ്റ്റർ പ്രസിദ്ധീകരിച്ചതിനു ഫിലിം ഫെസ്റ്റിവൽ നിരോധിച്ച് ഇറാൻ സർക്കാർ. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷന്റെ (ഐഎസ്എഫ്എ) 13-ാം എഡിഷൻ ഫിലിം ഫെസ്റ്റിവലാണ് നിരോധിച്ചത്. ഇറാൻ സാംസ്കാരിക മന്ത്രി ഇതു സംബന്ധിച്ച് ഉത്തരവിറക്കി.ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷനാണ്
ടെഹ്റാൻ ∙ മതപൊലീസിന്റെ കസ്റ്റഡിയിൽ മഹ്സ അമിനി (22) മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്നു യുവാക്കളെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനിൽ വധശിക്ഷ നടപ്പാക്കിയവരുടെ
ടെഹ്റാന്∙ മതപരമായ വസ്ത്രധാരണരീതി ലംഘിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഹിജാബ് ധരിക്കാത്തവരെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ ക്യാമറക്കണ്ണുകള്‍ സജ്ജമാക്കി ഇറാന്. നിയമം ലംഘിക്കുന്ന
ന്യൂഡൽഹി ∙ റെയ്സിന ഡയലോഗ് സമ്മേളനത്തിന്റെ പ്രചാരണ വിഡിയോയിൽ ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ ഇന്ത്യാ സന്ദർശനം റദ്ദാക്കി.
ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ–അബ്ദൊല്ലാഹെയ്ന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് അടുത്തമാസം നടത്താനിരിക്കുന്ന റെയ്സിന ഡയലോഗിൽ പങ്കെടുക്കാനായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്താനിരുന്നത്.
Results 1-10 of 32