Activate your premium subscription today
മയാമി∙ ബെലാറൂസിയൻ ടെന്നിസ് താരം അരീന സബലെങ്കയുടെ കാമുകൻ കോൺസ്റ്റാന്റിൻ കോസോവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 42 വയസ്സുകാരനായ മുൻ ഐസ് ഹോക്കി താരം റിസോര്‍ട്ടിലെ ബാൽക്കണിയിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് സ്ഥീരീകരിച്ചു.
സ്വതന്ത്ര ബെലാറൂസിലെ ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് രാജ്യതലസ്ഥാനമായ മിന്‍സ്ക്. 1994 മുതല്‍ അധികാരം കയ്യാളുന്ന ഏകാധിപതി അലക്സാണ്ടർ ലുകാഷെങ്കോയുടെ രാജിയാണ് പ്രക്ഷോഭകരുടെ ആവശ്യം. സായുധ സേനയെ | Belarus | Belarus Protest | Alexander Lukashenko | Europe | World News | Manorama Online
ഈ മാസം 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ റഷ്യ, ബെലാറൂസ് രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കില്ല. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾക്ക് സ്വതന്ത്ര അത്ലീറ്റുകളായി ഏഷ്യൻ ഗെയിംസിൽ മത്സരാനുമതി നൽകാൻ സംഘാടകരമായ ഒളിംപിക്സ് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ (ഐഒസി) എതിർപ്പിനെത്തുടർന്ന് ഒസിഎ ഈ തീരുമാനത്തിൽ നിന്നു പിൻമാറിയതായാണ് റിപ്പോർട്ടുകൾ.
മോസ്കോ∙ റഷ്യയിലുണ്ടായ സായുധ അട്ടിമറി നീക്കങ്ങൾക്ക് ശേഷം വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ റഷ്യയിലേക്ക് മടങ്ങിയതായി ബെലാറുസ് പ്രസിഡന്റ് അലക്സാൻഡർ ഗ്രിഗോറിയേവിച്ച് ലുകാഷെൻകോ. ‘‘പ്രിഗോഷിൻ ബെലാറുസ് അതിർത്തിയിലില്ല. അദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങി. ചിലപ്പോൾ മോസ്കോയിലേക്ക് നീങ്ങിയേക്കാം. വാഗ്നർ സൈന്യം യുക്രെയ്നിൽ പോരാട്ടത്തിനായി ക്യാംപുകളിലാണ്’’– അലക്സാൻഡർ ലുകാഷെൻകോ പറഞ്ഞു.
റഷ്യയുമായും യുക്രെയിനുമായും അതിര്‍ത്തി പങ്കെിടുന്ന ബെലാറുസ് മുന്‍പ് അവയോടൊപ്പം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. വെളുത്ത റഷ്യ എന്ന അര്‍ഥമുള്ള ബൈലോറഷ്യ എന്നപേരിലും അറിയപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ 1991ല്‍ സ്വതന്ത്രരാജ്യമായി. അതിനുശേഷം ഒരു ഡസനിലേറെ മുന്‍സോവിയറ്റ് ഘടക റിപ്പബ്ളിക്കുകളില്‍ റഷ്യയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിവന്നതും ബെലാറുസാണ്. ഇരു രാജ്യങ്ങളും പരസ്പരം ലയിച്ച് ഒറ്റരാഷ്ട്രമാകാന്‍ പോലും പരിപാടിയുണ്ടായിരുന്നു.
മോസ്കോ∙ റഷ്യയില്‍ വിമതനീക്കത്തില്‍ നിന്ന് കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന് പിന്മാറി. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ നിന്ന് പിന്മാറിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍
മോസ്കോ ∙ യുക്രെയ്ൻ യുദ്ധത്തിൽ മേൽക്കൈ നേടാനും, യുഎസിനെയും പാശ്ചാത്യ ശക്തികളെയും വിറപ്പിക്കാനും ലക്ഷ്യമിട്ട് ബെലാറൂസിനു തന്ത്രപ്രധാന ആണവായുധങ്ങൾ കൈമാറി റഷ്യ. മുൻ നിശ്ചയിച്ച പദ്ധതിപ്രകാരം ബെലാറൂസിന് ആദ്യഘട്ട ആണവായുധങ്ങൾ കൈമാറിയെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാണ് അറിയിച്ചത്. പദ്ധതി
മിൻസ്ക് ∙ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിച്ച് യുക്രെയ്ൻ വിജയപ്പതാക നാട്ടുന്നതിനിടെ അവസാന ആയുധം പ്രയോഗിക്കാൻ റഷ്യ തയാറെടുക്കുന്നുവെന്ന് സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉറ്റസുഹൃത്തും ബെലാറൂസ്
മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്
ലണ്ടൻ ∙ റഷ്യ, ബെലാറൂസ് താരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വിമ്പിൾഡൻ ടെന്നിസ് സംഘാടകർ നീക്കി. ഈ വർഷത്തെ വിമ്പിൾഡനിൽ ‘നിഷ്പക്ഷ’ താരങ്ങളായി ഇവർക്കു പങ്കെടുക്കാം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണ് താരങ്ങളെ കഴിഞ്ഞ വർഷം വിമ്പിൾഡൻ വിലക്കിയിരുന്നത്. മറ്റു മത്സരവേദികളിൽ റഷ്യ, ബെലാറൂസ് താരങ്ങളെ നിഷ്പക്ഷ അത്ലീറ്റുകളായി പരിഗണിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിമ്പിൾഡനിലെയും നയം മാറ്റം. ജൂലൈ 3 മുതലാണ് വിമ്പിൾഡൻ മത്സരങ്ങൾക്കു തുടക്കം.
Results 1-10 of 25