Activate your premium subscription today
2018 ഏപ്രിൽ 7, വൈകിട്ട് 7 മണി. സിറിയയിലെ ഡമാസ്കസിൽ കിഴക്കൻ ഗൗട്ടയിലെ തെരുവിലൂടെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനം മരണവെപ്രാളത്താൽ അലറിക്കരഞ്ഞ് ചിതറിയോടുകയാണ്. ഓട്ടത്തിനിടെ ചിലർ റോഡിൽ മരിച്ചുവീഴുന്നു. നിമിഷ നേരത്തിനുള്ളിൽ ആ തെരുവുകൾ നുരയും പതയുമൊഴുകുന്ന മൃതദേഹങ്ങൾ കൊണ്ടു നിറഞ്ഞു. ചലനമറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ലോകം ഞെട്ടി. അതെ, ബഷാർ അൽ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതായിരുന്നു അത്. ആ രാത്രി കണ്ടതെല്ലാം കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ടു കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടൻ അവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽക്കണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വന്നു തളർന്നിരുന്നു പലരും. ഒരിറ്റുവെള്ളം നൽകാൻ പോലും ആരും അവിടെ ഉണ്ടായിരുന്നില്ല. പലരുടെയും വായിൽനിന്ന് മഞ്ഞപ്പുകയായിരുന്നു പുറത്തേക്കു വന്നത്. സ്വന്തം ജനങ്ങള്ക്കു നേരെ അസാദ് നടത്തിയ ദയാരഹിതമായ രാസായുധ ആക്രമണം... സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ട് കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടനെ സിലിണ്ടറുകളെല്ലാം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ദയനീയ കാഴ്ചകളായിരുന്നു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽകണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. മിക്കവരുടെ വായിൽ നിന്നും നുരയും പതയും വന്നു,
തെങ്ങമം∙ രാജ്യത്തിനു സുരക്ഷ ഒരുക്കുന്ന ജവാൻമാരുടെ കൈകളിൽ ഇരിക്കുന്ന വിവിധതരം തോക്കുകൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ തെങ്ങമം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് അടുത്തു കാണാൻ സൗകര്യമൊരുക്കി കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രവും നൂറനാട് ഐടിബിപിയും. വിദ്യാർഥികൾക്കായി
‘എന്റെ പട്ടാളക്കാർ അവരുടെ ബെൽറ്റ് ഭക്ഷിച്ചും ജീവിക്കും, പക്ഷേ എന്റെ ടാങ്കുകൾക്ക് ഇന്ധനം കിട്ടിയേ മതിയാകൂ...’ പാറ്റൻ ടാങ്കുകളുടെ പേരിനു കാരണക്കാരനായ അമേരിക്കൻ ജനറൽ ജോർജ് സ്മിത്ത് പാറ്റൻ പറഞ്ഞതിങ്ങനെ... Tank, War, Weapon, India, defence
ത്രില്ലർ ചാര സിനിമകളേക്കാൾ ആവേശം കൊള്ളിക്കുന്നതാണ് റഷ്യൻ ആയുധ ഇടപാടുകാരനായ വിക്ടർ ബൂട്ടിന്റെ ജീവിതം. ഒരു കുറ്റവാളിയെ പിടിക്കാൻ യുഎസ് ഇത്രമേൽ ബുദ്ധിമുട്ടിയത് വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാവും. ‘മരണത്തിന്റെ വ്യാപാരി’യെന്നും (the merchant of death) ‘ഉപരോധങ്ങളെ തകർക്കുന്നയാൾ’ (the sanctions buster) എന്നുമുള്ള വിളിപ്പേരുകൾ സ്വന്തമാണ് ബൂട്ടിന്. ലോകമെങ്ങും ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ ഇയാൾ വിറ്റ ആയുധങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയതോടെയാണ് മരണത്തിന്റെ വ്യാപാരിയെന്ന പേര് ബൂട്ടിന് സ്വന്തമായത്. ആയുധം നൽകരുതെന്നു പറഞ്ഞ് വിവിധ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും അതു തകർത്ത് ചെറു രാജ്യങ്ങൾക്കു വരെ ആയുധം വിൽക്കുന്ന രീതിയും ബൂട്ടിനു സ്വന്തം. യുഎസിനെ ലക്ഷ്യമിടുന്ന വിവിധ രാജ്യങ്ങളിലെ സായുധ സൈന്യങ്ങൾക്ക് ആയുധങ്ങൾ നൽകിയതോടെയാണ് ഈ അൻപത്തിയഞ്ചുകാരൻ യുഎസിന്റെ കണ്ണിലെ കരടായത്. ഒടുക്കം റഷ്യയെന്ന മാളത്തിനു പുറത്തേക്കു കടന്നപ്പോൾ, 2008ല് തായ്ലൻഡിൽ വച്ച് ഇയാൾ അറസ്റ്റിലായി. പിന്നീട് യുഎസിൽ എത്തിച്ച് വിചാരണ നടത്തി. അമേരിക്കൻ പൗരന്മാരെ വധിക്കാൻ ആസൂത്രണം നടത്തിയെന്ന കുറ്റത്തിന് 25 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു വിക്ടർ ബൂട്ട്. പക്ഷേ കഴിഞ്ഞ ദിവസം ഇയാളെ യുഎസ് റഷ്യയ്ക്കു കൈമാറി. തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഉപയോഗിച്ച്, റഷ്യയിൽ അറസ്റ്റിലായ അമേരിക്കൻ ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനറിനെ വിട്ടുകൊടുത്തായിരുന്നു വിക്ടർ ബൂട്ടിനെ റഷ്യ തിരികെ വാങ്ങിയത്. 20 വർഷത്തോളം ലോകത്തെ ഏറ്റവും കുപ്രസിദ്ധ ആയുധ ഇടപാടുകാരനായിരുന്നു ബൂട്ട്. ഒറ്റതിരിഞ്ഞു നിൽക്കുന്ന രാജ്യങ്ങൾക്കും ആഫ്രിക്കയിലെയും ഏഷ്യയിലെയും തെക്കൻ അമേരിക്കയിലെയും വിമത സായുധസൈന്യങ്ങൾക്കും ആയുധങ്ങൾ എത്തിച്ചു നൽകലായിരുന്നു പണി. അധികാരത്തിലുള്ള ശക്തരായ സുഹൃത്തുക്കളുടെ വലയത്തിൽനിന്നിരുന്ന ബൂട്ട് ഒരു ഘട്ടത്തിൽ നിയമസംവിധാനങ്ങൾക്കു വരെ അപ്രാപ്യനായിരുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നു. യഥാർഥത്തിൽ വിക്ടർ ബൂട്ട് ആരാണ്? എങ്ങനെയാണ് ഇയാൾ മരണത്തിന്റെ വ്യാപാരിയായി മാറിയത്?
Results 1-4