Activate your premium subscription today
ജറുസലം ∙ യുദ്ധം ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ, ഗാസയുടെ സമ്പദ്ഘടന തകർന്നുതരിപ്പണമായി ആറിലൊന്നായി ചുരുങ്ങിയെന്ന് ഐക്യരാഷ്ട്രസംഘടന ഏജൻസിയായ യുഎൻസിടിഎഡി (യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ്) റിപ്പോർട്ട്. പലസ്തീൻ അതോറിറ്റിക്ക് പരിമിത അധികാരമുള്ള അധിനിവേശ വെസ്റ്റ്ബാങ്കിൽ തൊഴിലില്ലായ്മ മൂന്നിരട്ടിയായെന്നും പലസ്തീൻ സാമ്പത്തികരംഗം അനുദിനം മൂക്കുകുത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു. യുദ്ധം തുടങ്ങിയശേഷം വെസ്റ്റ്ബാങ്കിൽ 3 ലക്ഷം പേർക്കാണു തൊഴിൽ നഷ്ടമായത്. ഇതോടെ തൊഴിലില്ലായ്മ 32 % ആയി ഉയർന്നു. ഗാസയിലെ യുദ്ധം മൂലമുള്ള സംഘർഷം വെസ്റ്റ് ബാങ്കിലേക്കും ബാധിച്ചതും രാജ്യാന്തര സഹായം നാമമാത്രമായി ചുരുങ്ങിയതുമാണു മുഖ്യകാരണം.
സാൻഫ്രാൻസിസ്കോ∙ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗമല്ലാത്തത് അസംബന്ധമാണെന്ന് ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്ക്. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനങ്ങൾ ഇത്തരം നിലപാടുകൾ പുനഃപരിശോധിക്കണം. അധിക ശക്തിയുള്ള രാജ്യങ്ങൾ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. ആഫ്രിക്കയ്ക്ക്
Results 1-2