Activate your premium subscription today
ദുബായ്∙ ലോകത്തെ അതി സമ്പന്നരുടെ ഫോബ്സ് പട്ടികയിൽ 21100 കോടി ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾഡ് ഒന്നാമത്. ടെസ്ല സഹസ്ഥാപകനായ ഇലോൺ മസ്ക് (18000 കോടി), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (11400 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ശതകോടീശ്വരന്മാരായ
ബ്ലൂംബെർഗിന്റെ ലോകധനികരുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ യൂറോപ്പിൽനിന്ന് ആദ്യമായൊരാൾ ഒന്നാമതെത്തി. ഫ്രഞ്ച് ആഡംബര ബിസിനസ് രാജാവ് ബെർണഡ് ആർണോൾട്ട് ആണത്. ടെസ്ലയുടെയും സ്പേസെക്സിന്റെയും ഇപ്പോൾ ട്വിറ്ററിന്റെയും ഉടമയായ ഇലോൺ മസ്കിനെയും ഇന്ത്യയുടെ ഗൗതം അദാനിയെയും പിന്തള്ളി ആർണോൾട്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമ്പോൾ വേറെയും ചില റെക്കോർഡുകൾ കൂടി ഭേദിക്കപ്പെടുന്നുണ്ട്. 2012ൽ ബ്ലുംബെർഗ് ധനികരുടെ പട്ടിക പുറത്തുവിടാൻ തുടങ്ങിയപ്പോൾ മുതൽ കയറിയുമിറങ്ങിയും അധികകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്സിക്കൻ ടെലികമ്യൂണിക്കേഷൻ ബിസിനസുകാരനായ കാർലോസ് സ്ലിം, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആമസോൺ സിഇഒ ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയവരെല്ലാം സാങ്കേതികവിദ്യയുടെ ലോകത്തുനിന്നുള്ളവരാണെങ്കിൽ ആദ്യമായാണ് ഒരു ഫാഷൻ ബിസിനസുകാരൻ സ്വത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമനാകുന്നത്. ഗേറ്റ്സും ബെസോസും മസ്കും അമേരിക്കക്കാരായതിനാൽ ലോകധനികരിലെ ഒന്നാം സ്ഥാനം യുഎസിന്റെ കുത്തകയായിരുന്നെന്നു പറയാം. ഈ കുത്തകയാണ് ഫ്രാൻസിൽനിന്നുള്ള ഈ ആഡംബര/ഫാഷൻ ബിസിനസുകാരൻ തകർത്തത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 159 ബില്യൻ ഡോളറാണ് ആർണോൾട്ടിന്റെ ആസ്തി. ഏതാണ്ട് 13 ലക്ഷം കോടി രൂപ വരുമിത്. 139 ബില്യൻ ഡോളറുമായി ഇലോൺ മസ്ക് രണ്ടാമതും 110 ബില്യൻ ഡോളറുമായി ഗൗതം അദാനി മൂന്നാമതുമുണ്ട്.
ന്യൂയോർക്ക്∙ ഇന്ത്യൻ വ്യവസായ പ്രമുഖന് ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരൻ. വാറൻ ബുഫറ്റിനെ മറികടന്നാണ് അദാനി അഞ്ചാം സ്ഥാനത്തെത്തിയത്... Gautam Adani, Forbes Billionaire List, Elon Musk, Jeff Bezos, Bernard Arnault, Bill Gates, Mukesh Ambani
Results 1-3