Activate your premium subscription today
ഫെബ്രുവരി 26, 2023 ഇരുമ്പും ഇരുമ്പും തമ്മിലുള്ള ആശ്ളേഷം എന്ന ആശയം പെട്ടെന്ന് തോന്നിക്കുക ധൃതരാഷ്ട്രാലിംഗനത്തിലെ ഉഗ്രമായ കരുത്താവാമെങ്കിലും, പോയ ജനുവരി ഇരുപത്തൊന്നിന് ചില രാജ്യങ്ങൾ 'ആലിംഗന ദിനം' (Hugging Day) ആഘോഷിച്ചപ്പോൾ എത്ര ഇണകൾ ഇഫലിന്റെ അകങ്ങളിൽ അന്യോന്യം കെട്ടിപ്പിടിച്ചെന്നോർത്ത്
ഫെബ്രുവരി 18, 2023 ഞാൻ ജെലിമത്സ്യം എന്നറിയപ്പെടുന്ന ജീവിയെ ഓർക്കുന്നു (ജന്തുശാസ്ത്ര കൃത്യതയിൽ 'ജെലിഫിഷ്' മത്സ്യമേയല്ല). ഹവായിയിലെ ഗവേഷകയായ ഏൻജൽ യാനഗിഹാരയെയും ഞാൻ ഓർക്കുന്നു, ഏകദേശം കാൽ നൂറ്റാണ്ടു മുൻപ് ഒരു ജെലിമത്സ്യം ഏൻജലിനെ കടിച്ചു സ്വന്തമായ പല മാരക കെമികങ്ങൾക്കൊപ്പം, പാമ്പുകളിലും
ഇഫൽ ഒരു വാസ്തുശില്പ കലാപമാണ്. ചിലന്തിയാകട്ടെ, ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ പോലും എൻജനിറിങ് ജ്ഞാനികൾക്ക് അപ്രാപ്യമായൊരു ഘടനാ കലാപം എത്രയോ ദശലക്ഷം വർഷങ്ങൾക്കു മുൻപേ ദ്രവ്യത്തിലും രചനയിലും സ്വായത്തമാക്കിയൊരു ചെറിയ ജീവിയാണ്. ചിലന്തിയെയാണ്, വലയെ അല്ല, ആളുകൾ ഭയക്കുന്നതെന്ന ന്യായം സ്വീകാര്യം (ഒരു ഗുഹയിലെ ചിലന്തിയിൽ നിന്ന് റോബർട് ബ്രൂസ് ആർജ്ജിച്ച പ്രചോദനത്തിൽ ചിലന്തിയും വലയും അദ്വൈതമാണെങ്കിൽ പോലും)
ശിശുവിന്റെ ആദ്യത്തെ കരച്ചിൽ നഴ്സുകൾക്ക് സംതൃപ്തി, അമ്മക്ക് ഹർഷം, പക്ഷേ പ്രസവത്തളർച്ചയെ തുടർന്ന്, പ്രത്യേകമായൊരു ശാരീരിക/മാനസിക വിരാമത്തിനു ശേഷം ഉണർച്ചയിലേക്ക് തിരിച്ചെത്തിയ അമ്മക്കരികിൽ നഴ്സുകൾ എത്തിക്കുന്ന കുഞ്ഞും തുല്യനിലയിൽ (ആ പശുക്കിടാവിനെ പോലെ) ചില സംസ്കരണ ക്രിയകളിലൂടെ കടന്നു വന്നതാണെന്ന് ആരും പ്രത്യേകിച്ച് ഓർമ്മയിൽ കുറിച്ചിടാറില്ല.
ഡിസംബർ 27, 2022 ഒച്ചകൾ കേൾക്കാനില്ല, കേൾക്കേണ്ടതില്ല; അവരുടെ മുഖങ്ങൾ കാണ്മാനില്ല, കാണേണ്ടതില്ല; നമുക്കറിയാം, അവർ സംസാരിക്കുകയാണ്. അടച്ചിട്ടൊരു ചില്ലുജനാലയിലൂടെയുള്ള ദൂരക്കാഴ്ചയിൽ, അവരുടെ കൈകളുടെ ചലനങ്ങളും ചില ആംഗ്യങ്ങളും മാത്രമാണ് കാണുന്നതെങ്കിലും ആ സംഭാഷണ അന്തരീക്ഷത്തിലെ വികാരം പോലും
ഡിസംബർ 2, 2022 ഐസക് ആസിമോഫിനെ നാം പരിചയപ്പെട്ടു ('കെയ് സെറ സെറ', ലേഖനം 21). ആസിമോഫിന്റെ പ്രപഞ്ചത്തിലേക്കു കടക്കുമ്പോൾ ഉയരം ആഴമാകുന്ന പ്രതീതിയുണ്ടാവാം. ഭൂമി ഏറെക്കുറെ ഉരുണ്ടതാണെന്നും, നാം നിൽക്കുന്ന സ്ഥലത്തിന്റെ എതിർവശത്തെ അപേക്ഷിച്ച് ബഹിരാകാശം ആഴമാണെന്നും നമുക്കെല്ലാവർക്കും അറിയാം. എങ്കിലും,
നവംബർ 25, 2022 കോവിഡ് പത്തൊമ്പതിന്റെ വരവിനു മുൻപ്, തന്മാത്രാ ജീവശാസ്ത്രം പഠിക്കുകയായിരുന്ന അനഘ എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു — നിർമ്മിത ബുദ്ധിയെന്ന് താനും, യന്ത്ര ധിഷണയെന്നു ഞാനും വിളിക്കുന്ന സങ്കല്പത്തെക്കുറിച്ച്; റോബോട്ടുകളുടെ ഭാവിയെക്കുറിച്ച്; മനുഷ്യർക്കും മനുഷ്യ നിർമ്മിതികൾക്കും
നവംബർ 18, 2022 എഐ (AI) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യന്ത്ര ധിഷണയും, ത്രിമാന ഛായാഗ്രഹണവും ഏകോപിച്ചാൽ എന്തെല്ലാം സംഭവിക്കാം? ആശ്ചര്യകരമായ സൃഷ്ടികൾ, തീർച്ചയായും. എന്നാൽ ഈ ഏകോപിത സൃഷ്ടികളിലൊന്നിൽ, ഞാൻ യദൃച്ഛയാ കണ്ടത് എഡിസൻറെ ഫോണഗ്രാഫ് തുടങ്ങി വെച്ച ആവിഷ്ക്കാര പരമ്പരയിൽപ്പെട്ടൊരു
നവംബർ 12, 2022 ഒരു കാറിന്റെ വാതിൽച്ചില്ലിൽ ഊക്കോടെ വീഴുന്നൊരു ചുറ്റികയുടെ ദൃശ്യവുമായി നാം പരിചയപ്പെട്ടു; ജാസ് ഗായികയായ എല്ല ഫിറ്റ്സ് ജെറൾഡിനു ഒച്ചയിലൂടെ വൈൻ ഗ്ളാസ് തകർക്കാൻ കഴിയുമെന്ന കിംവദന്തിയുമായും നാം പരിചയപ്പെട്ടു ('കെയ് സെറ സെറ', ലേഖനം 18). ചുറ്റികയുടെ പ്രയോഗത്തിൽ ചാപം പോലൊരു വളവുണ്ട്;
നവംബർ 4, 2022 ഒച്ചയിലൂടെ വൈൻ ഗ്ളാസ് തകർക്കാൻ ഒരു ഓപ്പറ ഗായികക്ക് കഴിയുമോ? കേറ്റ് ഷ്റോക് ('സയന്റിഫിക് അമേരിക്കൻ') ഉന്നയിച്ചതോടെ, കൗതുകകരമായ ഈ ചോദ്യം ജനപ്രീതി നേടിയൊരു കേട്ടുകേൾവിയുടെ പരിസരങ്ങളിൽ നിന്ന് ശാസ്ത്രവിചാരണയിൽ എത്തുന്നു. പാട്ട് ഉച്ചസ്ഥായിയിൽ എത്തിച്ചാൽ വീഞ്ഞു ചഷകങ്ങൾ തകർക്കാൻ ജാസ്
Results 1-10 of 27