Activate your premium subscription today
‘ഭീകരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?
ശ്യാമപ്രസാദ് മുഖർജിയുടെ അപ്രതീക്ഷിത മരണത്തോടെ, അദ്ദേഹത്തിന്റെ വിയോഗം പാർട്ടിയിൽ ഉണ്ടാക്കിയ വിടവു നികത്താനുള്ള നിയോഗം അടൽബിഹാരി വാജ്പേയിയിലേക്കു വന്നു ചേർന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗമാകുന്നതിനായി ജവാഹർലാൽ നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ് ലക്നൗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാജിവച്ച ഒഴിവിലേക്ക് 1954ൽ തിരഞ്ഞെടുപ്പു നടന്നു. അതിൽ ജനസംഘത്തിന്റെ സ്ഥാനാർഥിയായി പാർട്ടി ജനറൽ സെക്രട്ടറി ദീൻദയാൽ ഉപാധ്യായ വാജ്പേയിയെ നിയോഗിച്ചു. കന്നിയങ്കത്തിൽ പരാജയമാണ് വാജ്പേയിയെ കാത്തിരുന്നത്. മൂന്നാം സ്ഥാനത്താവുകയും ചെയ്തു. തിരഞ്ഞെടുപ്പു ഫലം അറിഞ്ഞ വാജ്പേയി സൈക്കിളുമെടുത്ത് സിനിമ കാണാൻ പോയി. 1957ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മൂന്നു മണ്ഡലങ്ങളിൽ നിന്ന് വാജ്പേയി ജനവിധി തേടി– ബാരംപുർ, ലക്നൗ, മഥുര. ബാരംപൂരിൽ മാത്രമായിരുന്നു വിജയം. പാർലമെന്റിലെ വാജ്പേയിയുടെ പ്രകടനം ജവാഹർലാൽ നെഹ്റുവിന് ഇഷ്ടപ്പെട്ടു. വിദേശകാര്യ രംഗത്തായിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് ഇന്ത്യ സന്ദർശിച്ചപ്പോൾ അവരെ സ്വീകരിച്ച പ്രതിനിധി സംഘത്തിൽ നെഹ്റു വാജ്പേയിയേയും ഉൾപ്പെടുത്തിയിരുന്നു. പാർലമെന്റംഗമെന്ന നിലയിൽ വാജ്പേയിയെ സഹായിക്കാനായി എൽ.കെ. അഡ്വാനിയെ ആർഎസ്എസ് നിയോഗിച്ചു. അദ്ദേഹം ഡൽഹിയിലെത്തി. പിന്നീടുള്ള ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം ഇവരുടെ ജീവിത കഥകൂടിയാണ്. ഇതിനിടയിൽ രണ്ടു പേരും
1980 ഡിസംബർ 28. മുംബൈയിലെ ശിവജി പാർക്ക് മൈതാനത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂറ്റൻ പന്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിനായിരത്തോളം പ്രതിനിധികൾ അണിനിരന്നിട്ടുണ്ട്. ജയപ്രകാശ് നാരായണൻ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പടുകൂറ്റൻ ചിത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കാവി–പച്ച നിറങ്ങൾക്കു നടുവിൽ താമര ചിഹ്നം മുദ്രണം ചെയ്ത പതാകകൾ പാറിക്കളിക്കുന്നു. പുതിയ അധ്യക്ഷൻ അടൽ ബിഹാരി വാജ്പേയി പൊതു സമ്മേളനത്തിൽ സംസാരിക്കാനെഴുന്നേറ്റു. ‘പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലമുള്ള ഈ സമുദ്ര തീരത്തു നിന്നു നിങ്ങളോടു ഞാൻ ആത്മവിശ്വാസത്തോടെ ഒരു ഭാവി പ്രവചനം നടത്തുകയാണ്. ‘അന്ധകാരമകലും, സൂര്യനുദിക്കും, താമര വിടരും..’ താമര ചിഹ്നം മുദ്രണം ചെയ്ത കാവിയും പച്ചയും കലർന്ന പതാകകൾ വീശി അണികൾ ഹർഷാരവം മുഴക്കി... ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം പൂർത്തിയാവുകയായിരുന്നു. 44 വർഷം താമരയെന്ന ഒരേ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം കിട്ടിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. കഴിഞ്ഞ പത്തു വർഷമായി കേന്ദ്രം ഭരിക്കുന്നു.
എക്സിറ്റ് പോൾ ഫലങ്ങളിൽ മതിമറന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും ശരിക്കും ഞെട്ടിക്കുന്നതായി യഥാർഥ ജനവിധി. ഇത്തവണ 400 സീറ്റ് വേണമെന്ന മോഹത്തോടെ ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് എന്നതു മോദിയുടെ സ്വപ്നമായാണു ബിജെപി അവതരിപ്പിച്ചതും. അതിനായി ഭരണത്തിന്റെയും സംഘടനാശേഷിയുടെയും ബലത്തിൽ നാടിളക്കി പ്രചാരണം നടത്തി. കേവല ഭൂരിപക്ഷമായ 272ന് പകരം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഓർമയ്ക്കു ബിജെപിക്കു മാത്രം 370 സീറ്റ് നൽകണമെന്നു മോദി രാജ്യമെമ്പാടും പറഞ്ഞു. 2014, 2019 വർഷങ്ങളിലേതുപോലെ 2024ലും ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം വേണമെന്നു പറഞ്ഞപ്പോൾ മോദി വീണ്ടും നിഴലിൽ നിർത്തിയതു ദേശീയ ജനാധിപത്യ സഖ്യമെന്ന എൻഡിഎയെ. ഒറ്റയാനായി വാണ മോദിക്ക് ഇനി ഭരിക്കണമെങ്കിൽ
ന്യൂഡൽഹി ∙ സമയം രാവിലെ 11.27.നാമനിർദേശ പത്രിക സ്വീകരിച്ചതിന്റെ രസീത് നൽകാൻ കലക്ടർ എഴുന്നേറ്റപ്പോൾ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ബാസുരി സ്വരാജ് കൈ നീട്ടി. ഒരു മിനിറ്റ് കൂടി കഴിയട്ടെ എന്നു പറഞ്ഞ് അടുത്തിരുന്ന കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പിടിച്ചിരുത്തി.
ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധ മേഖലയിൽ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ ഏറ്റവും മഹത്തായി മാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കുമ്പനാട്∙ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന മുഖ്യമന്ത്രിയുടെ പരാമർശം ഏറെ വേദനിപ്പിച്ചതായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. ഐപിസി ശതാബ്ദി കൺവൻഷനിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതേ വേദിയിൽ മുഖ്യമന്ത്രി അങ്ങനെ വിളിച്ചതു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൂടിയാണ്. പുഞ്ചിരിച്ചു കൈകൊടുത്തു പ്രധാനമന്ത്രിയെ സ്വീകരിക്കുന്നയാളാണ് അങ്ങനെ പറഞ്ഞത്. താൻ അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹം ഇനിയും അങ്ങനെ പറയാൻ ഇടവരുത്തരുതേയെന്നാണു പ്രാർഥന.
തിരുവനന്തപുരം ∙ കോൺഗ്രസിന് ഒട്ടേറെ ദേശീയ നേതാക്കളെ സംഭാവന ചെയ്ത കേരളത്തിൽ നിന്നു പാർലമെന്ററി രംഗത്ത് ഒരു ‘പാൻ ഇന്ത്യൻ’ നേതാവുണ്ടായിട്ടുണ്ടെങ്കിൽ അതു സി.എം.സ്റ്റീഫനാണ്. ഡൽഹിയിൽ എ.ബി.വാജ്പേയിക്കെതിരെ മത്സരിച്ച ഈ മാവേലിക്കരക്കാരൻ, കേന്ദ്രമന്ത്രിസഭയിലെത്തിയത് കർണാടകത്തിലെ ഗുൽബർഗിൽ ഉപതിരഞ്ഞെടുപ്പു വിജയത്തിലൂടെയാണ്.
43 വർഷങ്ങൾക്കു മുൻപ്, ഡിസംബർ 30ന് സമാപിച്ച സമ്മേളനത്തിലായിരുന്നു ജനസംഘത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപിയുടെ ജനനം. ഏതാനും വർഷങ്ങൾക്കിപ്പുറം, 1989ൽ, രാമക്ഷേത്ര നിർമാണം അടക്കമുള്ള വിഷയങ്ങളുടെ ഭാഗമാകാൻ ബിജെപി തീരുമാനിക്കുന്നു. അന്നെടുത്ത തീരുമാനത്തിലെ നിർണായക നാഴികക്കല്ലാവുകയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം. 2024 ജനുവരി 22ന് രാമക്ഷേത്ര സമർപ്പണം നടക്കുമ്പോൾ ബിജെപിയുടെ ഭാവിയാത്ര ഏതു ദിശയിൽ എന്ന ചോദ്യവും ഉയരുന്നു.
Results 1-10 of 38