കര്‍ഷകരായ മുത്തശ്ശനും മുത്തശ്ശിയും കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതു നേരിട്ടു കണ്ടതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു പരിസ്ഥിതി പ്രവര്‍ത്തകയായ പെൺകുട്ടിയാണ് ദിശ രവി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ശക്തമായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ഇരുപത്തിരണ്ടുകാരിയായ ദിശ. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും വനനശീകരണത്തിനും ഇടയാക്കുന്ന പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും എതിരെ ദിശയുടെ സംഘടന ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. ബെംഗളൂരുവില്‍ പല പ്രതിഷേധ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ ദിശ വിവിധ മാധ്യമങ്ങളില്‍ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ ആരോപണത്തില്‍ 2021 ഫെബ്രുവരി 14ന് ഡല്‍ഹി പൊലീസ് ദിശയെ അറസ്റ്റ് ചെയ്തു.