Activate your premium subscription today
ഭുവനേശ്വർ ∙ വി.കെ.പാണ്ഡ്യൻ വാക്കു പാലിച്ചു; രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡീഷയിൽ ബിജെഡിയുടെ പരാജയത്തിനു കാരണക്കാരനായെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കാൽനൂറ്റാണ്ടോളം ഒഡീഷ ഭരിച്ച നവീൻ പട്നായിക്കിന്റെ വലംകയ്യായി ഇത്തവണ ബിജെഡിയുടെ പ്രചാരണം നയിച്ചത് തമിഴ്നാട് സ്വദേശിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ പാണ്ഡ്യനാണ്. നവീൻ പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നു പ്രചാരണവേളയിൽ പാണ്ഡ്യൻ പ്രഖ്യാപിച്ചിരുന്നു.
ഭുവനേശ്വർ ∙ തമിഴ്നാട്ടുകാരന് ഒഡീഷയിൽ എന്തു കാര്യമെന്നു ചോദിച്ച് എല്ലാവരും അന്യനെന്നു മുദ്രകുത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പിൻഗാമിയാകുമെന്ന രാഷ്ട്രീയ ആരോപണങ്ങളും ഒപ്പമെത്തി. ഇപ്പോഴിതാ, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെഡിയുടെ ദയനീയ തോൽവി കൂടിയായപ്പോൾ, പറഞ്ഞ വാക്കു പാലിച്ച് വി.കെ. പാണ്ഡ്യൻ രാഷ്ട്രീയത്തിന്റെ അരങ്ങൊഴിഞ്ഞിരിക്കുന്നു.
ഭുവനേശ്വർ∙ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ബിജു ജനതാദള്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് നവീന്‍ പട്നായിക്കിന്റെ അടുത്ത അനുയായി വി.കെ.പാണ്ഡ്യന്. സിവില്‍ സര്‍വീസില്‍നിന്നും രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി.കെ.പാണ്ഡ്യനെ പിന്‍ഗാമിയാക്കാനുള്ള നവീന്‍ പട്നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതിനു പിന്നിലെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പാണ്ഡ്യന്റെ പ്രഖ്യാപനം.
ഭുവനേശ്വർ ∙ ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്നു നവീൻ പട്നായിക് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഗവർണർ രഘുബർ ദാസിനു രാജിക്കത്ത് കൈമാറി. 147 സീറ്റുകളിൽ 78 എണ്ണം നേടി ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചിരുന്നു. പട്നായിക്കിന്റെ ബിജു ജനതാദളിന്(ബിജെഡി) 51 സീറ്റുകളേ നേടാനായുള്ളൂ. കോൺഗ്രസിന് പതിനാലും സിപിഎമ്മിന് ഒന്നും സ്വതന്ത്രർക്കു മൂന്നും സീറ്റുകൾ ലഭിച്ചു.
ഭുവനേശ്വർ∙ ബിജെഡി നേതാവ് നവീൻ പട്നായിക് ഒഡീഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദൾ (ബിജെഡി) പരാജയപ്പെട്ടതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്. 78 സീറ്റ് നേടിയ ബിജെപിയാണ് ഒഡീഷയിൽ വിജയിച്ചത്. 50 സീറ്റാണ് ബിജെഡി നേടിയത്.
ന്യൂഡൽഹി ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ആരോഗ്യനില മോശമായതിനെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിൽ വന്നാൽ അതേക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപവൽക്കരിക്കുമെന്നും ബാരാപഡയിൽ തിരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പിൻഗാമിയായി അറിയപ്പെടുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ.പാണ്ഡ്യനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം.
ഒഡീഷയിലെ ഭുവനേശ്വറിൽ ബിജു പട്നായിക് വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേർന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വീട്. അവിടെ നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് അദ്ദേഹത്തിന്റെ വലംകൈയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ക്വാർട്ടേഴ്സ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്ക് കൈചൂണ്ടി ടാക്സി ഡ്രൈവർ രഞ്ജൻ ദാസ് പറഞ്ഞു; എന്നും രാവിലെ ഏഴിന് പാണ്ഡ്യൻ ഇവിടെവന്ന് മുഖ്യമന്ത്രിയെ മുഖം കാണിക്കും. അതിനുശേഷം പട്നായിക് ആരെ കാണണമെന്ന് പാണ്ഡ്യൻ തീരുമാനിക്കും. ബിജു ജനതാദൾ പാർട്ടിയുടെ അനുഭാവിയായ രഞ്ജൻ നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെഡിയുടെ ശംഖിനു നേർക്കു മാത്രമാണ് വോട്ട് പതിപ്പിച്ചത്. എന്നാൽ ഇത്തവണത്തെ വോട്ട് ആർക്കു വേണമെന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, നവീൻ പട്നായിക്കിനെ മുന്നിൽനിർത്തി, വളയം പിടിക്കുന്ന ഒഡീഷയിലെ പാണ്ഡ്യൻ ഭരണത്തോടുള്ള എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെഡിയുടെ താര പ്രചാരകനാണ് തമിഴ്നാട് സേലം സ്വദേശിയായ വി.കാർത്തികേയ പാണ്ഡ്യൻ.
ഒഡീഷയിലെ ഹിഞ്ചിലികട്ടിലെ തിരക്കുപിടിച്ച മാർക്കറ്റിലെത്തി ഇനിയെങ്ങോട്ട് എന്നു സംശയിച്ചു നിന്നപ്പോൾ നാൽക്കവലയ്ക്കു നടുക്കു നിന്ന് ബിജു പട്നായിക്കിന്റെ പ്രതിമ വിരൽ ചൂണ്ടി- ദാ അങ്ങോട്ട്! 10 മിനിറ്റ് മുന്നോട്ടു പോയി സമരജോളിലെത്തിയപ്പോൾ പാതയോരത്ത് പട്നായിക്കിന്റെ പുത്രനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്റെ പടുകൂറ്റൻ ഫ്ലക്സുകൾ നിറഞ്ഞു നിൽക്കുന്ന വലിയ വേദി.
രഹസ്യങ്ങൾക്കു കാതോർക്കുന്ന പോലെ തലകുനിച്ചു നിൽക്കുന്ന തണൽമരങ്ങൾ, സ്ലോമോഷനിൽ കടന്നുവരുന്ന ആഡംബരക്കാറുകൾ, അടുത്തും അകന്നും പോകുന്ന കാലടിയൊച്ചകൾ, പല വേഷങ്ങളിൽ പല വിഭവങ്ങളുമായി വരുന്ന പരിചാരകർ... പിന്നെ നീണ്ട കാത്തിരിപ്പും- അധികാരത്തിന്റെ അടയാളങ്ങളെല്ലാമുള്ള ഭുവനേശ്വറിലെ നവീൻ നിവാസിലെ നിശ്ശബ്ദത
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ (ബിജെഡി) ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുമെന്നു സൂചന. ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ഔദ്യോഗിക വസതിയായ നവീൻ നിവാസിൽ ബിജെഡി നേതാക്കൾ വിപുലമായ യോഗം ചേർന്നു. സമാന്തരമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ
Results 1-10 of 41