യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ജനിച്ചത് 1918ൽ അബുദാബിയിലെ ഖസർ അൽ ഹൊസനിലാണ്. അബുദാബി ഭരണാധികാരിയായിരുന്ന ഷെയ്ഖ് സുൽത്താൻ ബിൻ സായിദിന്റെ നാലു ആൺമക്കളിൽ ഇളയവനായിരുന്നു. 1946ൽ ഷെയ്ഖ് സായിദ് ഭരണാധികാരിയുടെ കിഴക്കൻ മേഖലാ പ്രതിനിധിയായ ഷെയ്ഖ് സായിദ് ഐക്യത്തിന്റെ ശക്തി ബോധ്യപ്പെടുത്തി വിവിധ നാട്ടുരാജ്യങ്ങളെ യുഎഇയ്ക്കു കീഴിൽ ഒന്നിപ്പിച്ച ഷെയ്ഖ് സായിദിനെ തന്നെ 1971 ഡിസംബർ രണ്ടിന് പ്രഥമ പ്രസിഡന്റായി രാജ്യം തിരഞ്ഞെടുത്തു. 2004 ൽ വിടവാങ്ങും വരെ ഷെയ്ഖ് സായിദ് യുഎഇയുടെ പ്രസിഡന്റായി തുടർന്നു.