Activate your premium subscription today
ന്യൂഡൽഹി∙ ലോട്ടറിപോലെയാണ് എക്സിറ്റ്പോളും! സമ്മാനം ഒരിക്കലും അടിക്കാത്തവർക്ക് പോലും നറുക്കെടുപ്പുവരെ ടിക്കറ്റ് പ്രതീക്ഷ നൽകും. എക്സിറ്റ്പോളും അങ്ങനെതന്നെ, അവസാനംവരെ പ്രതീക്ഷ നൽകും. ഫലമുണ്ടാകണമെന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന എക്സിറ്റ്പോളുകളുടെ ‘ഗുണം’ കുറയുന്നതായാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് 350ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്.
കർഷകരുടെ തഴമ്പിച്ച കരങ്ങൾ കൊണ്ടുള്ള ‘അടി’യായിരിക്കും ബിജെപിക്ക് ഹരിയാനയിൽ കിട്ടുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ഒരേപോലെ പാളി. 32നപ്പുറത്തേയ്ക്ക് ഒരു എക്സിറ്റ് പോൾ ഫലവും ബിജെപിക്ക് സീറ്റ് പ്രവചിച്ചിരുന്നില്ല. എന്നാൽ ഒക്ടോബർ 8ന് ഉച്ചയ്ത്ത് രണ്ടര വരെയുള്ള കണക്ക് പ്രകാരം 49 സീറ്റുണ്ട് ബിജെപിയുടെ അക്കൗണ്ടിൽ. 46 സീറ്റ് മതി കേവലഭൂരിപക്ഷത്തിന്. ബിജെപിക്ക് ഹാട്രിക് വിജയവുമായി ഒറ്റയ്ക്ക് ഹരിയാന ഭരിക്കാമെന്നു ചുരുക്കം. ഗുസ്തി താരങ്ങൾ കൂടി കോണ്‍ഗ്രസിനോടൊപ്പം ചേർന്നതോടെ പ്രചാരണ വഴികളിൽ അപകടം മണത്തതാണ് ബിജെപി. അപ്പോഴും നേതാക്കളുടെ പ്രതീക്ഷ 90 സീറ്റുകളിൽ മത്സരിക്കാനിറങ്ങിയ 1031 പേരിലേക്ക് വോട്ടുകൾ പലവഴി ചിതറും എന്നതായിരുന്നു. കോൺഗ്രസിലേക്കു മാത്രം എതിർ വോട്ടുകൾ കേന്ദ്രീകരിക്കരുത് എന്ന തന്ത്രത്തിനാണ് ഹരിയാനയിൽ തുടക്കം മുതൽ ബിജെപി ശ്രദ്ധ വച്ചത്. നീണ്ട പത്തു വർഷത്തെ ഭരണം സ്വാഭാവികമായി നൽകിയ ഭരണവിരുദ്ധത ഹാട്രിക് എന്ന ലക്ഷ്യത്തിന് തടസ്സമാവരുതെന്ന നിർബന്ധവും ബിജെപിക്കുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ഒരു നേട്ടം കൂടി ബിജെപി ഹരിയാനയിൽ സ്വന്തമാക്കി. മോദി തരംഗം മാത്രമല്ല ജയിക്കാനുള്ള ഏകവഴിയെന്ന് ബിജെപി അടിവരയിട്ട് തെളിയിച്ച ഫലം കൂടിയാണ് ഹരിയാനയിലേത്. കഴിഞ്ഞ പത്തുവർഷമായി തിരഞ്ഞെടുപ്പ് ഫലം വിശദീകരിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മോദി തരംഗം'. ഈ അളവുകോല്‍ വച്ചുള്ള ഉയർച്ച താഴ്ചകളിൽ ഹരിയാന നൽകുന്ന കൃത്യത മറ്റൊരു സംസ്ഥാനത്തിനും നൽകാനാവില്ല. 2014ൽ മോദി തരംഗത്തിൽ രാജ്യഭരണം പിടിച്ച അതേവർഷമാണ് ഹരിയാനയിൽ ആദ്യമായി ബിജെപി ഒറ്റയ്ക്ക് അധികാരം പിടിക്കുന്നത്. 2009ലെ നാല് സീറ്റില്‍ നിന്നും 2014ലെ 47 സീറ്റുകളിലേക്കുള്ള വളർച്ചയെ മോദി മാജിക് എന്നാണ് രാജ്യം വിശേഷിപ്പിച്ചത്. 2019ലാവട്ടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തിൽ പത്തും നൽകി ഹരിയാന കൂടെ നിന്നു. എന്നാൽ 2024ൽ പാതി മനസ്സ് മാത്രം നൽകി അഞ്ചുസീറ്റിലേക്ക് ജയം ഒതുക്കി. ഇതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മോദി തരംഗം മാത്രം
ന്യൂഡൽഹി ∙ പാർട്ടിയിൽ ചേരുംമുൻപ് വിനേഷ് ഫോഗട്ടിന് റെയിൽവേ കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും സ്ഥാപനം രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള വിനേഷ് ഫോഗട്ടിന്റെയും ബജ്രംഗ് പുനിയയുടെയും ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു.
Results 1-3