Activate your premium subscription today
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങവെ, പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ മന്ത്രാലയങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് അതിലെ സഹമന്ത്രിമാരെ ഘടകകക്ഷികളിൽനിന്നു നിയമിക്കാമെന്ന ഫോർമുല ജെ.പി.നഡ്ഡയുടെ വസതിയിൽ നടന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ ബിജെപി മുന്നോട്ടുവച്ചു. ബിജെപിയുടെ സീനിയർ മന്ത്രിമാരുടെ മന്ത്രാലയങ്ങൾക്കു മാറ്റങ്ങളുണ്ടായേക്കും. കഴിഞ്ഞ സഭയിലെ 18 പേർ ഇത്തവണ തോറ്റു.
റാംപുർ∙ മുൻ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് യുപി കോടതി. തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. വിചാരണ നടക്കുമ്പോൾ ഏഴുതവണ സമൻസ് അയച്ചിട്ടും താരം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണു ജയപ്രദയെ അറസ്റ്റ് ചെയ്ത് മാർച്ച് ആറിനകം കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
കണ്ണൂർ ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ 2024ലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികൾക്കു തമിഴ്നാടും കേരളവും ശക്തമായ തിരിച്ചടി നൽകണമെന്നു തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഫെഡറൽ
കടമ്പകൾ എല്ലാം കടന്ന് വനിതാ ബിൽ യാഥാർഥ്യമായി. എതിർപ്പുകൾ ഓരോന്നായി ഉയരുമ്പോഴും വനിതാ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം തിരച്ചറിഞ്ഞ നിയമ നിർമാതാക്കൾ അതിനായുള്ള പരിശ്രമം ഉപേക്ഷിച്ചില്ല. ബില്ലിനായി അക്ഷീണം പ്രയത്നിച്ച നിയമ നിർമാതാക്കൾ നമുക്കുണ്ട്. അതേ സമയം ബിൽ പാസായാൽ വിഷം കഴിച്ചു മരിക്കുമെന്നു ഭീഷണി മുഴക്കിയവരുമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വിവിധ വിഭാഗങ്ങൾക്കു നിയമനിർമാണസഭകളിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വനിതകൾ എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടു. ഇന്ന് 193 ലോകരാഷ്ട്രങ്ങളുടെ പാർലമെന്ററി വനിതാപ്രതിനിധ്യ പട്ടികയിൽ ഇന്ത്യ 148–ാം സ്ഥാനത്താണ്. അതേ സമയം സംവരണം ഇല്ലെങ്കിലും വനിതകളുടെ പങ്കാളിത്തം ക്രമമായി ലോക്സഭകളിൽ ഉയർന്നുവെന്നതാണ് സത്യം. അതായത് ഒന്നാം ലോക്സഭയിൽ വെറും 4.42 % വനിതകൾ മാത്രമായിരുന്നു. 17 –ാം ലോക്സഭയിൽ വനിതകളുടെ പങ്കാളിത്തം 14.37 % ആയി ഉയർന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമല്ലേ. സംവരണം നൽകിയില്ലെങ്കിലും വനിതാ മുന്നേറ്റം തുടരുമായിരുന്നു. അതല്ലേ യഥാർഥ വനിതാ ശക്തി.
Results 1-4