Activate your premium subscription today
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി. രാവിലെ എട്ട് മുതലാണു പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. ഓരോ നിയോജക മണ്ഡലങ്ങൾക്കും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്കുകൾ വഴിയാണ് പോളിങ്ങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തത്.
മലപ്പുറം വാണിയമ്പലം ജി എച്ച്എസ്എസി ലെ ഏഴാം ക്ലാസുകാരനായ യാസീൻ രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ തിരക്കിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കു വേണ്ടി മൈക്കിൽ അനൗൺസ്മെൻറ് നടത്തുന്ന 12 വയസുകാരൻ താരമാകുകയാണ്. കാഴ്ചയിൽ കുട്ടിയാണെങ്കിലും വാക്കിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം
കോഴിക്കോട്∙ ഹോം വോട്ടിങ് ഇന്നു രാവിലെ 10 മുതൽ ആരംഭിക്കുമെന്നു അറിയിപ്പുണ്ടായെങ്കിലും വോട്ട് സാമഗ്രികൾ കലക്ടറേറ്റിൽ നിന്നു ജില്ലയുടെ റൂറൽ മേഖലയിലേക്ക് കൊണ്ടുപോയത് 9.40ന് ശേഷം. രാവിലെ മുതൽ ഹോം വോട്ട് സാമഗ്രികൾ കലക്ടറേറ്റ് വരാന്തയിൽ അലസമായി കിടക്കുകയായിരുന്നു. ചാക്ക് സഞ്ചിയിൽ സൂക്ഷിച്ച ബാലറ്റ് കവറും അനുബന്ധ സാമഗ്രികളും തുറന്നിട്ട നിലയിലായിരുന്നു. ഓരോ ബാലറ്റ് കവറിലും ഒരു പേപ്പർ കൂടി ഉണ്ട്. എന്നാൽ ബാലറ്റ് പേപ്പർ ഇല്ലെന്നാണ് വിശദീകരണം.
കണക്കുകൾ എങ്ങനെയെല്ലാം കൂട്ടിയാലും കുറച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; എന്തു വില കൊടുത്തും ഇന്ത്യയിലെ അധികാരം പിടിക്കുക. അതിനു വേണ്ടിയുള്ള അതിശക്തമായ കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പു മഹോത്സവത്തിന് വിളംബരമായിരിക്കുന്നു. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ വോട്ടെടുപ്പ്; ഏപ്രിൽ 19ന് ഒന്നാം ഘട്ടം, 26ന് 2, മേയ് 7ന് 3, മേയ് 13ന് 4, മേയ് 20ന് 5, മേയ് 25ന് 6, ജൂൺ 1ന് ഏഴാം ഘട്ടം എന്നിങ്ങനെ. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്– ഏപ്രിൽ 26ന്. ജൂൺ നാലിന് ഫലപ്രഖ്യാപനം. 1951ൽ ആരംഭിച്ചതാണ് ഇന്ത്യയുടെ ലോക്സഭാ മാമാങ്കം. അതായത് ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വയസ്സുള്ളപ്പോൾ. 1950 സെപ്റ്റംബർ 17നാണ് മോദിയുടെ ജനനം. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതാകട്ടെ 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയും. പിന്നെയും 20 വർഷം കഴിഞ്ഞാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനിക്കുന്നത്. 1970 ജൂൺ 19ന്. അദ്ദേഹത്തിന് ഒരു വയസ്സാകാൻ ഏതാനും മാസങ്ങൾ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ അഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പ്. 1971 മാർച്ചിൽ! മോദിയുടെ പതിനൊന്നാം പിറന്നാളിനും രാഹുലിന്റെ ഒന്നാം പിറന്നാളിനും ഇന്ത്യയിൽ എത്ര ലോക്സഭാ വോട്ടർമാരുണ്ടായിരുന്നെന്ന് അറിയാമോ? അവിടെയും തീരുന്നില്ല കണക്കിലെ കൗതുകം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആ വോട്ടുകൗതുകങ്ങളിലേക്കാണിനി...
കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു സിപിഐയിൽ സ്ഥാനാർഥികൾക്കു ക്ഷാമമെന്നു നേതാക്കൾ; നേതാക്കളുടെ നിക്ഷിപ്ത താൽപര്യ സംരക്ഷണമാണു നടക്കുന്നതെന്നു പ്രവർത്തകർ. തിരുവനന്തപുരം, മാവേലിക്കര സീറ്റുകളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണു പാർട്ടിയിൽ കടുത്ത അസംതൃപ്തി. മാവേലിക്കരയിൽ സ്ഥാനാർഥി നിർണയവുമായി
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേർന്ന് യോഗതീരുമാനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്–ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.എം.എ. സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ ഒരെണ്ണത്തിൽ മാത്രം ജയിച്ചതിന്റെ ക്ഷീണം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രമുഖ നേതാക്കളെ സിപിഎം രംഗത്തിറക്കുന്നത്. സംസ്ഥാന സമിതി അംഗീകരിച്ച സ്ഥാനാർഥികളുടെ കൂട്ടത്തിൽ മന്ത്രിയും പിബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎൽഎമാരും 4 കേന്ദ്ര
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. രാവിലെ സംസ്ഥാന
Results 1-9