Activate your premium subscription today
ആതൻസ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീസ് സന്ദർശനത്തിന് തുടക്കമായി. 40 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ ഗ്രീസ് വിദേശകാര്യ മന്ത്രി ജോർജ് ജെറാപെട്രിറ്റിസ് സ്വീകരിച്ചു. ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച മോദി, വീരമൃത്യുവരിച്ച സൈനികരുടെ സ്മാരകത്തിന്
ഗ്രീസിലെ പൊതുതിരഞ്ഞെടുപ്പിന് പത്തു ദിവസങ്ങൾക്കു മുൻപാണ് അഭയാർഥികളുമായി ഇറ്റലിയിലേക്കു പോയ ഒരു മീൻപിടിത്ത ബോട്ട് ഗ്രീക്ക് തീരത്തിനടുത്തു മുങ്ങുന്നതും ഒട്ടേറെ പേർ മരിക്കുന്നതും. ഇവരെ രക്ഷിക്കാമായിരുന്നിട്ടും ഗ്രീക്ക് കോസ്റ്റ് ഗാർഡ് അതിനു ശ്രമിച്ചില്ല എന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്നു. സർക്കാരിനെതിരെ ഏതൻസിൽ വലിയ പ്രക്ഷോഭമുണ്ടായി. ഈ സംഭവം ഭരണകക്ഷിയായ ന്യൂ ഡമോക്രസിക്ക് തിരിച്ചടിയാകുമെന്ന് കരുതിയവർ ഏറെ. എന്നാൽ ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ് നടന്നു; ഫലം വന്നപ്പോൾ 40 ശതമാനത്തിലധികം വോട്ടുമായി കിരിയാക്കോസ് മിത്സൊതാകിസ് നേതൃത്വം നൽകുന്ന ‘സെന്റർ–റൈറ്റ്’ യാഥാസ്ഥിതിക ‘ന്യൂ ഡമോക്രസി’ അധികാരത്തിലെത്തി. മിത്സൊതാകിസ് രണ്ടാം തവണയും പ്രധാനമന്ത്രിയായി.
ആതൻസ് ∙ ഗ്രീസിൽ ഭരണകക്ഷിക്ക് വൻജയം. പ്രധാനമന്ത്രിയായി കിരിയാകോസ് മിത്സോ താകീസ് (55) വീണ്ടും അധികാരമേറ്റു. 300 അംഗ പാർലമെന്റിൽ മധ്യ– വലതുപക്ഷമായ ന്യൂഡെമോക്രസിക്ക് 158 സീറ്റ് ലഭിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയമാണിത്. ഇടതുപക്ഷസഖ്യമായ സിറിസയ്ക്കു 48 സീറ്റ് ലഭിച്ചു.
Results 1-3