Activate your premium subscription today
കോട്ടയം ∙ 44 വർഷം മുൻപ് ബിജെപി രൂപീകൃതമായപ്പോൾ ഒപ്പം ചേർന്നു നടന്നു തുടങ്ങിയതാണ് ജോർജ് കുര്യൻ. പിന്നീട് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ യാത്ര. അതിലൊന്നും തളരാതെ പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിച്ചതിനു സമ്മാനമായി ഇപ്പോഴിതാ കേന്ദ്രമന്ത്രിപദവി. പാർട്ടിക്കൊപ്പം നടന്ന വർഷങ്ങളുടെ പെരുമ ജോർജ് കുര്യൻ ഇടയ്ക്കിടെ ഓർക്കും. പാർട്ടിയിലേക്ക് ഇന്നലെ വന്ന ആളല്ല താനെന്ന് അഭിമാനം കൊള്ളുന്നതാണത്. പ്രവൃത്തികൊണ്ടോ പ്രസംഗംകൊണ്ടോ ഒരിക്കലും പ്രസ്ഥാനത്തിനു പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല എന്നതാണ് അദ്ദേഹത്തെ വേറിട്ട നേതാവാക്കുന്നത്. ന്യൂനപക്ഷത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുന്ന പാലമായി പ്രവർത്തിച്ചയാളെ കേന്ദ്രമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം തന്ത്രപ്രധാനമെന്നാണു വിലയിരുത്തൽ.
തിരുവനന്തപുരം∙ മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധിയായി ജോർജ് കുര്യൻ എത്തുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് താനെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ.രാജഗോപാൽ. രണ്ടര പതിറ്റാണ്ട് മുൻപ് ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു ജോർജ്
തിരുവനന്തപുരം ∙ ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഇന്ന് പാലുകാച്ചൽ. 10.30 രാവിലെ പൂജയും ചടങ്ങുകളും ആരംഭിക്കും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ഒ.രാജഗോപാൽ, വി. മുരളീധരൻ, കെ.സുരേന്ദ്രൻ തുടങ്ങി നേതാക്കളാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്. വിപുലമായ ഉദ്ഘാടന ചടങ്ങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിന്നീട് നിർവഹിക്കും.
തിരുവനന്തപുരം∙ കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ഥാ ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 10ന് മുൻ കേന്ദ്ര റെയിൽവേ മന്ത്രി ഒ. രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. 20 കോച്ചുകളിലായി 972 യാത്രക്കാരുണ്ട്. 12ന് പുലർച്ചെ 2ന് അയോധ്യയിലെത്തും. മടക്കയാത്ര 13ന് പുലർച്ചെ 12.20ന് പുറപ്പെട്ട് 15ന് രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. അങ്ങോട്ടും തിരിച്ചുമുള്ള യാത്രയ്ക്ക് 3300 രൂപയാണ് നിരക്ക്.
ജസ്റ്റിസ് എം.ഫാത്തിമ ബീവി (മരണാനന്തരം) തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിത. മുൻസിഫ്, മജിസ്ട്രേട്ട്, ജില്ലാ ജഡ്ജി പദവിയിലെത്തിയ ആദ്യ മുസ്ലിം വനിതയും മറ്റാരുമല്ല. പിന്നീടു മുസ്ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്ജിയായി. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയും. 2023 ൽ ‘കേരളപ്രഭ’ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചു. പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും 8 മക്കളിൽ ആദ്യത്തെയാൾ. കഴിഞ്ഞ നവംബർ 23നു 96–ാം വയസ്സിൽ മരിച്ചു.
പാലക്കാട് ∙ ആലത്തൂർ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി എജ്യുക്കേഷനൽ സൊസൈറ്റിയുടെ സ്വാമി നിർമലാനന്ദ യോഗി പുരസ്കാരം (25,001 രൂപ) മുൻ കേന്ദ്ര മന്ത്രി ഒ.രാജഗോപാലിനു സമ്മാനിക്കും. ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ദിനമായ നാളെ വൈകിട്ട് 6നു നടക്കുന്ന ചടങ്ങിൽ രമ്യ ഹരിദാസ് എംപി പുരസ്കാരം സമ്മാനിക്കും.
ചാലക്കുടി∙ ശശി തരൂർ എംപിയെക്കുറിച്ച് ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞത് സത്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശശി തരൂര്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനപ്രതിനിധിയാണ്. കഴിഞ്ഞ തവണ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിക്കും. ആ യാഥാർഥ്യം ബിജെപിയുടെ സമുന്നത
തിരുവനന്തപുരം ∙ തലസ്ഥാന മണ്ഡലത്തിലെ തുടർച്ചയായ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂരിനെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. ശശി തരൂരിനു തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു.
തിരുവനന്തപുരം∙ ശശി തരൂർ എംപി തിരുവനന്തപുരത്തിന്റെ മനസ്സിനെ സ്വാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നുവെന്നും പ്രസംഗിച്ച് മണിക്കൂറുകൾക്കുള്ളിൽ നിലപാടിൽ മലക്കം മറിഞ്ഞ് ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ. തരൂരിനെക്കുറിച്ചു പറഞ്ഞത് ആലങ്കാരിക അഭിപ്രായപ്രകടനം മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം∙ ശശി തരൂരിനു തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. അടുത്തകാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും തരൂരിന്റെ സേവനം കൂടുതൽ ലഭ്യമാകട്ടെ എന്നു പ്രാർഥിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
Results 1-10 of 33