Activate your premium subscription today
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവൻ നേതാക്കളും ജോലി ചെയ്യുന്നത്. രാഷ്ട്രീയമാണ്, തിരഞ്ഞെടുപ്പാണ് എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും. ’’–വി.ഡി.സതീശൻ പറഞ്ഞു.
തൃശൂർ∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നു രാവിലെ, കരുണാകരന്റെ വസതിയായിരുന്ന തൃശൂരിലെ ‘മുരളീ മന്ദിര’ത്തിൽ എത്തിയാണ് പുഷ്പാർച്ചന നടത്തിയത്. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ സ്വീകരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.
തൃശൂർ ∙ തന്നെ തോൽപിച്ചവർ തന്നെയാണു കെ.മുരളീധരനെയും കൂടെനിന്നു തോൽപിച്ചതെന്നു പത്മജ വേണുഗോപാൽ. മുരളിയേട്ടനു ഞാൻ മുന്നറിയിപ്പു കൊടുത്തതാണ്. ഒരുകാരണവശാലും തൃശൂരിലേക്കു വരരുതേ എന്നു പറഞ്ഞതാണ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്കു തൃശൂരിൽനിന്നു പോകേണ്ടിവന്നത്. ആ അനുഭവം തന്നെ മുരളിയേട്ടനും ഉണ്ടായെന്നും പത്മജ
തൃശൂർ∙ ജാതി കളിക്കുന്നതും വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നതും കോൺഗ്രസാണെന്നും കേരളത്തിൽ ഇനിയും താമര വിരിയുമെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ജനങ്ങൾക്ക് ബിജെപിയോട് വെറുപ്പില്ല. മതം പറഞ്ഞാൽ മാത്രമേ രക്ഷയുള്ളൂവെന്ന് കണ്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് കോൺഗ്രസാണെന്നും അവർ പറഞ്ഞു. തൃശൂരിൽ മൂന്നാം
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്തമാക്കി.
കോട്ടയം ∙ അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. ‘‘എന്തുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നത് എന്നതിന്റെ ഒരു ഉത്തരമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് കുടുംബമില്ല എന്ന് പറയും.
തലപ്പലം ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബിജെപിയിൽ ചേരാൻ പ്രേരണയായതെന്നു പത്മജ വേണുഗോപാൽ. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം തലപ്പലത്ത് കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.എൽഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി പരീക്ഷിച്ച കേരളത്തിലെ ജനങ്ങൾ
തൃശൂർ∙ സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന് പത്മജ വേണുഗോപാൽ. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും കുട്ടികൾക്ക് സന്ദേശം നൽകേണ്ട ആവശ്യമുണ്ടെന്നും പത്മജ പറഞ്ഞു. ‘ലൗ ജിഹാദുണ്ട്, ഉണ്ടെന്നു വച്ചാൽ ഈ പറയുന്ന അത്രയ്ക്കൊന്നുമില്ല. എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കൾക്ക് ഇങ്ങനെ പറ്റിയിട്ട് അവർ
മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കെ.സുരേന്ദ്രൻ. ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനൊപ്പം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന വലിയ ദൗത്യം കൂടിയാണ് സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വന്നു ചേർന്നിരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള വരവു തൊട്ട് വയനാട്ടിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം വരെയുള്ള ഒരു പിടി സംഭവങ്ങളെ സംബന്ധിച്ചു നടക്കുന്ന പ്രചാരണങ്ങൾക്ക് ഈ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ മറുപടി നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘രണ്ടക്കം’ എന്തെന്ന് വ്യക്തമാക്കുന്നു. മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേയ്ക്കുളള വരവിനോടും അതിനെതിരെ ബിജെപിക്ക് അകത്ത് ഉയരുന്ന വിമർശനങ്ങളോടും പ്രതികരിക്കുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സുരേന്ദ്രന് ഉത്തരമുണ്ട്. ബിജെപിക്കു ചുറ്റും ഉയരുന്ന എല്ലാ ചോദ്യങ്ങളോടും പാർട്ടിക്കു പറയാനുള്ളത് അറിയാൻ ആഗ്രഹിക്കുന്നവർ ഈ അഭിമുഖം വായിക്കുക. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി കെ.സുരേന്ദ്രൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
പൊതുതിരഞ്ഞെടുപ്പിൽ വ്യാജ പ്രചാരണങ്ങൾ തടയാനുള്ള ‘പ്രോജക്ട് ശക്തി’യുടെ ഭാഗമായി ഫാക്ട് ക്രസന്റോ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് കോണ്ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ, അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി
Results 1-10 of 85