Activate your premium subscription today
ധാക്ക ∙ അസമിലെ വിഘടനവാദി സംഘടനയായ ഉൾഫയുടെ ഒരു വിഭാഗത്തെ നയിക്കുന്ന പരേഷ് ബറുവയുടെ വധശിക്ഷ ബംഗ്ലദേശ് ഹൈക്കോടതി 10 വർഷത്തെ തടവാക്കി ഇളവു ചെയ്തു. ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് പരേഷ് ബറുവ (70) ഇപ്പോഴുള്ളത്. ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്തിയ കേസിൽ മുൻ മന്ത്രിയെയും മറ്റ് 5 പേരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. ബംഗ്ലദേശിലെ രാഷ്ട്രീയമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ വിധികൾ ചർച്ചാവിഷയമായി.
ധാക്ക ∙ ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുനൽകണമെന്ന് ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ആവശ്യപ്പെട്ടു. രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം അലംഗിർ പറഞ്ഞു. ബംഗ്ലദേശിലെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് ബിഎൻപി.
Results 1-2