Activate your premium subscription today
‘എന്റെ മകന് മാപ്പു നല്‍കൂ’ എന്ന ഒരമ്മയുടെ പ്രാര്‍ഥന, നഷ്ടപ്പെട്ട മകനെയോര്‍ത്ത് ഉരുകുന്ന മറ്റൊരമ്മയുടെ മനസ്സിനെ തൊടാനെടുത്തത് നീണ്ട പതിനെട്ട് വര്‍ഷങ്ങളാണ്. കടലും മരുഭൂമിയും താണ്ടി അവരുടെ കണ്ണുനീര് തന്റെ മകന് മനസ്സറിയാതെ ചെയ്തുപോയ അപരാധത്തിന് മാപ്പിരന്ന് അത്രയും നാള് കാത്തിരുന്നു. മരണമുറപ്പിച്ച് 18 കൊല്ലം തടവറയില്‍ ജീവിച്ച്, ഒടുവില്‍ നല്ല കുറേ മനുഷ്യരുടെ ഒരുമയില്‍ ജീവന് തിരിച്ചുനേടിയ അബ്ദുല്‍റഹീമിന്റെ കഥ ഒന്നര വ്യാഴവട്ടക്കാലത്തെ ഒരു മാതാവിന്റെ കാത്തിരിപ്പിന്റേതു കൂടിയാണ്. പെറ്റുമ്മയും മകനും തമ്മില്‍ കാണാതൊടുങ്ങുമെന്ന് ചിന്തിച്ച് തടവറയില്‍ മകനും കാതങ്ങള്‍ക്കിപ്പുറം പ്രാര്‍ഥനകളുമായി ആ ഉമ്മയും കരഞ്ഞുകരഞ്ഞുറങ്ങിപ്പോയ എത്രയെത്ര ദിവസങ്ങളുണ്ടായിട്ടുണ്ടാകണം. ഒടുവില്‍ അദ്ഭുതംപോലെ ആ മകന് തിരിച്ചുവരവിനുള്ള വഴിയൊരുങ്ങുകയാണ്. ദയാധനം വാങ്ങി റഹീമിന് മാപ്പു നൽകാമെന്ന് സൗദിയിലെ ഒരു കുടുംബം കോടതിയെ അറിയിച്ചിരിക്കുന്നു. ഇനി ഏതു നിമിഷവും റഹീമിന്റെ മോചനം സാധ്യമാകും. കേരളത്തിന്റെ, തന്നെ സ്നേഹിച്ചവരുടെ, സഹായിച്ചവരുടെ അരികിലേക്കാണ് റഹീം വരുന്നത്. ഒപ്പം ഇക്കാലമത്രയും കാത്തുകാത്തിരുന്ന ഉമ്മയുടെ മടിയിലെ സ്നേഹച്ചൂടിലേക്കും... എങ്ങനെയാണ് ഇക്കാലമത്രയും മകനെ ഓർത്ത് ആ ഉമ്മ തന്റെ ജീവിതം തള്ളിനീക്കിയത്? അവനോടൊന്നു സംസാരിച്ചിട്ടുതന്നെ എത്രയോ കാലമായിരിക്കുന്നു! റഹീമിനൊപ്പം തടവിലാക്കപ്പെട്ടതാണ് ഉമ്മയുടെ സന്തോഷവും. ഒടുവിൽ ആ തടവു തുറന്ന് സന്തോഷം പുറത്തിറങ്ങുകയാണ്. ഉമ്മയ്ക്ക് പറയാനുണ്ട് ഒരുപാട്. ആ കഥ മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ഫാത്തിമയെന്ന എഴുപത്തിയഞ്ചുകാരി.
മോഷണ ടൂറിസം! അങ്ങനെയൊരു ഇനമുണ്ടോ? ഒരു രാജ്യത്തേക്ക് ടൂറിസ്റ്റ് വീസയെടുത്ത് പോവുക. മിക്ക രാജ്യങ്ങളിലും മൂന്നു മാസം താമസിക്കാം ടൂറിസ്റ്റ് വീസയിൽ. അങ്ങനെ താമസിച്ച് പല വീടുകളിൽ മോഷണം നടത്തി മുതലുകൾ അവിടെത്തന്നെ വിറ്റ് പണവുമായി മടങ്ങുക. അതാകുന്നു മോഷണ ടൂറിസം! അമേരിക്കയിലേക്കാണ് പ്രധാനമായും ഇത്തരം ടൂറിസ്റ്റുകളുടെ വരവ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, ഇക്വഡോർ, ചിലെ,പെറു തുടങ്ങിയ രാജ്യങ്ങളിൽനിന്നാണെത്തുന്നത്. ഉള്ളവരുടേത് പിടിച്ചുപറിക്കുന്നതും മോഷ്ടിക്കുന്നതും തെറ്റല്ല എന്ന തരം വേദാന്തമാണത്രേ അവരെ നയിക്കുന്നത്. അവർ മോഷണത്തിനായി അമേരിക്കയിൽ തിരഞ്ഞെടുക്കുന്നതോ ഇന്ത്യക്കാരുടെ വീടുകൾ! ‘ഇന്ത്യൻ അമേരിക്കൻസ്’ എന്നാണ് നമ്മൾ ഇന്ത്യക്കാർ അമേരിക്കയിൽ അറിയപ്പെടുന്നത്.
സംവിധായകൻ ബ്ലെസിയോട് ഒരു ചടങ്ങിൽ വച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. – ഒട്ടകത്തിന്റെ കണ്ണിലൂടെ നജീബിന്റെ മുഖം കാണുന്ന ഷോട്ടെടുക്കാൻ ഏഴു ദിവസം വരെ കാത്തിരുന്നു എന്നു കേട്ടു. സർ, എങ്ങനെയാണ് ആ ഒരു ചെറിയ ഷോട്ടിനു വേണ്ടി അത്ര സമയം കണ്ടെത്തുന്നതും പ്രേരണ കിട്ടുന്നതും? സൗമ്യമായ ചിരിയോടെ ബ്ലെസി മൈക്ക് കയ്യിലെടുത്തിട്ടു പറഞ്ഞു.- 1985ൽ ഞാൻ സിനിമയ്ക്കായി അലഞ്ഞു തിരിയുന്ന കാലം. സിനിമയല്ലാതെ ജീവിതത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊന്നും എനിക്കന്നില്ല. ഒരു വർഷത്തിനുള്ളിൽ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ എങ്കിലും ആയില്ലെങ്കിൽ ഞാൻ ജീവിതം അവസാനിപ്പിക്കും എന്ന തീരുമാനം എടുത്തു. അങ്ങനെയുള്ള ഞാൻ ഒരു സംവിധായകൻ ആയി മാറുമ്പോൾ ആവശ്യമായ ഷോട്ടിന് ഒരു ദിവസം കാത്തിരിക്കേണ്ടി വന്നാൽ ഇരിക്കണ്ടേ? അതല്ലേ നമ്മളെ ജീവിതം പഠിപ്പിക്കുന്നത്? തിരിച്ചുകിട്ടിയ ജീവിതത്തെ ഏറ്റവും നന്നായി ജീവിക്കുക എന്നതാണു നമ്മൾ ചെയ്യേണ്ടത്. ആയിരം അഭിമുഖങ്ങളിൽ ബ്ലെസി എന്തു പറഞ്ഞാലും ഈ ഫിലോസഫിയാണ് ബ്ലെസിയുടെ ജീവിതത്തിന്റെ അന്തഃസത്ത. ഒത്തുതീർപ്പിനു തയാറാകാത്ത സിനിമാക്കാരൻ എന്ന വിശേഷണമാണ് ബ്ലെസിയുടെ സിനിമാ നിർമാണത്തിന്റെ അടിത്തറ. വിഎഫ്എക്സ് സാധ്യതകളുള്ള കാലത്ത് സിനിമയിൽ ഒരു മണൽക്കാറ്റ് രംഗം വേണം എന്നുള്ളപ്പോൾ അതിനു വേണ്ടി കാത്തിരുന്നയാളാണദ്ദേഹം. മരുഭൂമിയിൽ ഇടയ്ക്കിടെ കാലാവസ്ഥാ അറിയിപ്പു കിട്ടും. ജോർദാനിലെ ഷൂട്ടിങ് കാലത്ത് ഒരു ദിവസം അങ്ങനെ ഒരറിയിപ്പു വന്നു. പതിവുപോലെ ഷൂട്ടിങ് നിർത്തിവയ്ക്കാനുള്ള തയാറെടുപ്പിലായി എല്ലാവരും. എന്നാൽ ബ്ലെസി ക്യാമറ ടീമിനെ വിളിച്ചു. മണൽക്കാറ്റ് വരുമെന്ന് അറിയിപ്പു കിട്ടിയിരിക്കുകയാണ്. നമുക്ക് അതങ്ങു ഷൂട്ട് ചെയ്താലോ? (2024 മാർച്ചിൽ ബ്ലെസി നൽകിയ അഭിമുഖം, അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച സാഹചര്യത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു)
ഗൾഫിലേയ്ക്ക് വീസയും ടിക്കറ്റും ലഭിക്കും. താമസവും ഭക്ഷണവും ഫ്രീ. കോട്ടും സ്യൂട്ടുമിട്ട് ആറ് മാസം ഓഫിസിൽ വെറുതെയിരുന്ന് ഗെയിം കളിക്കാം. വട്ടച്ചെലവിന് ഓരോ മാസവും 10,000 രൂപ. ആറ് മാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ. ഇതുപോലൊരു ജോലി ഓഫർ സ്വപ്നത്തിൽ മാത്രമേ ലഭിക്കൂ. പക്ഷേ ഇങ്ങനെയൊരു വാഗ്ദാനം യഥാർഥത്തിൽ വന്നു. പറഞ്ഞതു പോലെത്തന്നെ കാര്യങ്ങൾ നടക്കുകയും ചെയ്തു. പക്ഷേ ആ ഓഫറും സ്വീകരിച്ച് ഗൾഫിലേയ്ക്കു പോകുന്നതിനു മുൻപ് ഈ വാർത്ത മുഴുവൻ വായിക്കുക. ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി നടക്കുന്ന പുതിയ തട്ടിപ്പുരീതിയാണിത്. ‘കമ്പനി പൊട്ടിക്കൽ’ എന്ന ഓമനപ്പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. മറ്റൊരു പൊട്ടിക്കൽ തട്ടിപ്പ് കൂടിയുണ്ട് ഗൾഫിൽ. അതാണ് ‘സ്വർണം പൊട്ടിക്കൽ’...
സത്യത്തിൽ ഇതു ദൈവം കാത്തുവച്ച സമ്മാനമാണെന്നു പറയാം. വിശക്കുന്നവരുടെയും വീടില്ലാത്തവരുടെയും വസ്ത്രത്തിനും ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെയും കൂടെ നിൽക്കുകയാണു പടച്ചോനിലേക്കുള്ള വഴിയെന്നു തിരിച്ചറിഞ്ഞ ചന്ദനപ്പറമ്പു തറവാട്ടിൽ സി.പി.മുഹമ്മദിനു ദൈവം നൽകിയ സമ്മാനം. അദ്ദേഹം അതു കാണാൻ ഇവിടെയില്ലെന്നു മാത്രം. തൃശൂർ വലപ്പാട്ടെ നാൽപതോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തിട്ടാണു മുഹമ്മദ് സ്വർഗത്തിലേക്കു പോയത്. എത്രയോ കുടുംബങ്ങളുടെ കണ്ണീരിനു താങ്ങായി മുഹമ്മദ് നിന്നു. പട്ടിണി നിർത്താതെ പെയ്ത കർക്കിടക മാസത്തിൽ തീരദേശത്തു കഞ്ഞിവച്ചു കൊടുത്തു. അവരുടെ കുട്ടികൾക്കു സ്കൂളുണ്ടാക്കി കൊടുത്തു, ആവശ്യമുള്ളവർക്കെല്ലാം വീടുവച്ചു കൊടുത്തു. പണമില്ലാതെ ഒരു കല്യാണവും മുടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എൺപത്തിനാലാം വയസ്സിൽ മരിക്കുമ്പോൾ സി.പി.മുഹമ്മദ് പൂർണ സന്തോഷവാനായിരുന്നു. കാരുണ്യം കൊണ്ടു നിറഞ്ഞ ജീവിതം. പത്തു ദിവസത്തിനു ശേഷം ഭാര്യ ഫാത്തിമയും മരിച്ചു. പക്ഷേ, സി.പി.മുഹമ്മദ് തുറന്നിട്ട കാരുണ്യത്തിന്റെ ആ വഴി അവിടെ തീർന്നില്ല, അതു തുടരാനുള്ള നിയോഗം മകൻ സാലിഹിനായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വഴികളിലേക്കാണ് പിന്നെ സാലിഹ് നടന്നു കയറിയത്.
ഒരു വീസ എടുത്താൽ ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ? അതോ ഓരോ രാജ്യത്തേക്കും പ്രവേശിക്കാൻ വ്യത്യസ്ത വീസ എടുക്കേണ്ടതുണ്ടോ? വർഷങ്ങളായി വിനോദ സഞ്ചാരികളും വ്യവസായ സംരംഭകരും ചോദിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ വ്യവസായ, ടൂറിസം മേഖലയിൽ കുതിച്ചുചാട്ടത്തിനു കാരണമാകുന്ന ഏകീകൃത വീസ നടപ്പാക്കാൻ പോകുന്നു. ഇനി ഒരു വീസ എടുത്താൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. ഏകീകൃത വീസ എന്ന പേരിൽ ആറ് ജിസിസി (Gulf Cooperation Council) രാജ്യങ്ങൾ ഒന്നിച്ച് 2023 നവംബറിൽ എടുത്ത തീരുമാനമാണിത്. എന്താണ് ഏകീകൃത വീസ? എന്തെല്ലാമാണ് ഏകീകൃത വീസയുടെ നടപടികൾ? ഏതൊക്കെ രാജ്യങ്ങളിലേക്ക് ഈ വീസ ഉപയോഗിച്ചു യാത്ര ചെയ്യാനാകും? എന്നു മുതലാണ് ഏകീകൃത വീസ നൽകിത്തുടങ്ങുക?
പ്രവാസികളുടെ നെഞ്ചത്തടിച്ചു കൊണ്ടു വന്ന ഒരു പുതിയ നികുതി നിർദേശത്തിന്റെ ഞെട്ടലില്‍നിന്ന് പ്രവാസ ലോകം മുക്തമായിട്ടില്ല. ബഹ്റൈൻ പാർലമെന്റിന്റെ അധോസഭയിലെ ചില അംഗങ്ങളായിരുന്നു ജനുവരിയിൽ പുതിയ നികുതി നിർദേശം ഉയർത്തിയത്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്നായിരുന്നു നിർദേശം. ഇതിന്റെ കരടും പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ബഹ്റൈൻ ശൂറ കൗൺസിൽ നിർദേശം തള്ളിയതോടെ തൽക്കാലത്തേക്കെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വസിക്കാം. അപ്പോഴും ഒരു ചോദ്യം ബാക്കി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി ചുമത്തണമെന്ന നിര്‍ദേശം എന്തുകൊണ്ടായിരിക്കാം വന്നത്? ഇനി ഒരിക്കലും അത്തരമൊരു നീക്കം ബഹ്റൈനിൽ വരില്ലെന്നു പറയാനാകുമോ? പ്രവാസികളുടെ മേൽ അധിക ഭാരമായേക്കുമായിരുന്ന നികുതി നിർദേശത്തെ എന്തുകൊണ്ടാണ് ശൂറ കൗൺസിൽ തള്ളിയത്? ഇതിനോടുള്ള സർക്കാർ നിലപാട് എന്തായിരുന്നു? വിശദമായി പരിശോധിക്കാം.
Results 1-7