Activate your premium subscription today
പ്രതിസന്ധിഘട്ടങ്ങളിൽ ടീമിനു വിജയത്തിലേക്കുള്ള വഴിതുറന്നുകൊടുക്കുന്ന ക്യാപ്റ്റൻ ഉദയ് സഹറാൻ, സാങ്കേതികത്തികവും പ്രതിഭാ തിളക്കവുമായി ബാറ്റു വീശിയ മുഷീർ ഖാൻ, വിരലുകളിൽ വിസ്മയമുണ്ടെന്നു തെളിയിച്ച സ്പിന്നർ സൗമി പാണ്ഡെ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ അദ്ഭുത മുന്നേറ്റം കണ്ട കമന്റേറ്റർമാരിൽ പലരും കൗതുകത്തോടെ ചോദിച്ചത് ഇവരൊന്നും ഇതുവരെ സീനിയർ ടീമിലെത്തിയില്ലേ എന്നാണ്. ഓസ്ട്രേലിയ കിരീട ജേതാക്കളായ ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് ടൂർണമെന്റ് ഇന്ത്യയ്ക്കു സമ്മാനിച്ച വലിയ നേട്ടം ഈ 3 സൂപ്പർ സ്റ്റാറുകളാണ്. ക്രിക്കറ്റ് ആവനാഴിയിലെ മികച്ച ആയുധങ്ങൾക്ക് അടുത്ത പതിറ്റാണ്ടിലും ഇന്ത്യയിൽ ക്ഷാമമുണ്ടാകില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ലോകകപ്പിലെ ഇവരുടെ പ്രകടനങ്ങൾ.
ബെനോനി (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ–19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 5 പന്തുകൾ
ജൊഹാനസ്ബർഗ് ∙ കൂട്ടത്തകർച്ചയ്ക്കിടയിലും അസാധാരണമായ പോരാട്ടവീര്യം കാട്ടി ഇന്ത്യൻ കൗമാരപ്പടയെ ‘നടു നിവർത്താൻ’ സഹായിച്ച സച്ചിൻ ദാസിനു നന്ദി; അവസരോചിത ഇന്നിങ്സുമായി അവസാന നിമിഷം പൊരുതിയ ക്യാപ്റ്റൻ ഉദയ് സഹറാനും. സെഞ്ചറി നഷ്ടത്തിന്റെ വേദനയ്ക്കിടയിലും സച്ചിനും കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച് സഹറാനും ഇന്ത്യയെ തോളേറ്റിയതോടെ, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ അഞ്ചാം ഫൈനലിൽ.
ബ്ലുംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ–19 ക്രിക്കറ്റ് ലോകകപ്പിൽ, ക്യാപ്റ്റൻ ഉദയ് സഹറാൻ മുന്നിൽനിന്നു നയിച്ച മത്സരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 133 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി സഹറാനും സച്ചിൻ ദാസും സെഞ്ചറി കണ്ടെത്തിയപ്പോൾ ബോളിങ്ങിൽ പതിവുപോലെ സൗമി പാണ്ഡെയും ഉജ്വല പ്രകടനം പുറത്തെടുത്തു. ജയത്തോടെ ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. സ്കോർ: ഇന്ത്യ – 50 ഓവറിൽ 5ന് 297. നേപ്പാൾ – 50 ഓവറിൽ 9ന് 165.
അണ്ടർ 19 ഏകദിന ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട്, സൂപ്പർ സിക്സ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നു നേപ്പാളിനെ നേരിടും. 3 വീതം വിജയങ്ങളുമായി ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് വണ്ണിൽ ഒപ്പത്തിനൊപ്പമാണെങ്കിലും നെറ്റ് റൺറേറ്റിൽ (+3.32) ഇന്ത്യ മുന്നിലാണ്.
ബ്ലുംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 ലോകകപ്പിൽ മിന്നും ഫോമിലുള്ള മുഷീർ ഖാന്റെ തകർപ്പൻ പ്രകടന മികവിലാണ് കഴിഞ്ഞ ദിവസം ന്യൂസീലൻഡിനെ ഇന്ത്യ തകർത്തത്. സെഞ്ചറിക്കു (126 പന്തിൽ 131) പുറമെ 3.1 ഓവറിൽ 10 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തിയ മുഷീർ കളിയിലെ താരവുമായി. ടൂർണമെന്റിൽ രണ്ടാം തവണയാണ് താരം സെഞ്ചറി
ബ്ലുംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ മിന്നും ഫോമിലുള്ള മുഷീർ ഖാന്റെ സെഞ്ചറി, പിന്നാലെ ബോളർമാരുടെ ഉജ്വല പ്രകടനം; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസീലൻഡിനെ നിഷ്പ്രഭരാക്കി ഇന്ത്യ. സൂപ്പർ സിക്സ് മത്സരത്തിൽ 214 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. സ്കോർ: ഇന്ത്യ– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 295. ന്യൂസീലൻഡ്–28.1 ഓവറിൽ 81നു പുറത്ത്. സെഞ്ചറിക്കു (126 പന്തിൽ 131) പുറമെ 10 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തിയ മുഷീറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സൂപ്പർ സിക്സിലെ രണ്ടാം മത്സരത്തിൽ വെള്ളിയാഴ്ച ഇന്ത്യ നേപ്പാളിനെ നേരിടും.
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎസിനെതിരെ ഇന്ത്യയ്ക്ക് 201 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടിയപ്പോൾ യുഎസിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനേ സാധിച്ചുള്ളൂ.
ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 ലോകകപ്പില് ആറാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ ബംഗ്ലദേശിനെ ഇന്ത്യ തോൽപ്പിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന്റെ മറുപടി 45.5 ഓവറിൽ 167 റൺസിൽ അവസാനിച്ചു.
ഷെഫാലി വർമയുടെ നേതൃത്വത്തിൽ കൗമാരതാരങ്ങൾ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടമുയർത്തുമ്പോൾ ഇന്ത്യൻ കായികലോകവും അഭിമാനത്തോടെ ശിരസ്സുയർത്തുന്നു. ലോകകപ്പ് നേട്ടങ്ങൾകൊണ്ടു സമ്പന്നമാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചരിത്രം.
Results 1-10 of 31