Activate your premium subscription today
ഇന്ത്യയുടെ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യം മലേഷ്യൻ ഓപ്പൺ ബാഡ്മിന്റന്റെ സെമിഫൈനലിൽ. ചൈനയുടെ ഷിയാങ് യു, ഹെ ജിതെങ് സഖ്യത്തെ അനായാസം വീഴ്ത്തിയാണ് (21-11,21-8) ഇന്ത്യയുടെ വിജയ ജോടികൾ തുടർച്ചയായ രണ്ടാംവർഷവും ടൂർണമെന്റിന്റെ സെമിയിൽ ഇടംപിടിച്ചത്.
ക്വാലലംപുർ ∙ പുരുഷ, വനിതാ ഡബിൾസ് ടീമുകൾ വിജയക്കുതിപ്പ് തുടരുമ്പോഴും മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ സിംഗിൾസിൽ ഇന്ത്യയ്ക്കു വീണ്ടും നിരാശ. പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യവും രണ്ടാം ജയത്തോടെ ക്വാർട്ടറിലേക്കു മുന്നേറി. എന്നാൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പുറത്തായി.
ക്വാലലംപുർ ∙ കിരീട നഷ്ടങ്ങളുടെ നിരാശയിൽ നിന്നു പൊൻതൂവലായി ഉയർന്ന് കേരളത്തിന്റെ സ്വന്തം എച്ച്.എസ്.പ്രണോയ്. മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൻ ടൂർണമെന്റിൽ ജേതാവായതോടെ (സ്കോർ: 21-19, 13-21, 21-18) പുരുഷ സിംഗിൾസിലെ രാജ്യാന്തര കിരീടത്തിനായുള്ള 6 വർഷത്തെ കാത്തിരിപ്പിനാണ് മുപ്പതുകാരൻ പ്രണോയ് വിരാമമിട്ടത്. കഴിഞ്ഞവർഷം തോമസ് കപ്പ് ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം അവസാനമായി വ്യക്തിഗത കിരീടം നേടിയത് 2017ലായിരുന്നു; യുഎസ് ഓപ്പൺ ബാഡ്മിന്റനിൽ. കഴിഞ്ഞ വർഷം സ്വിസ് ഓപ്പണിൽ റണ്ണറപ്പും ഇന്തൊനേഷ്യ ഓപ്പണിൽ സെമിയിലുമെത്തിയ പ്രണോയിക്ക് കയ്യെത്തും ദൂരത്താണ് കിരീടങ്ങൾ നഷ്ടമായത്.
ക്വാലലംപൂർ∙ മലേഷ്യൻ ഓപ്പണ് ബാഡ്മിന്റൻ ക്വാർട്ടറിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു തോൽവി. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജപ്പാന്റെ കൊഡായി നറോക്കയോടാണു പ്രണോയ് തോറ്റത്. സ്കോർ– 16–21, 21–19, 10–21.
Results 1-4