2024ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹർഷിത് റാണ. വയസ് 23. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കളിക്കുന്നു. 2024 നവംബർ 22ന് ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2022ലെ ഐപിഎൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരം. 2024ലെ മെഗാ താരലേലത്തിനു മുന്നോടിയായി കൊൽക്കത്ത 4 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തി.