Activate your premium subscription today
ലണ്ടൻ ∙ അമ്മയായത് 9 മാസം മുൻപ്, കോർട്ടിൽ എതിരാളിയായി മുന്നിൽ നിൽക്കുന്നത് ലോക ഒന്നാം നമ്പർ താരം; എലിന സ്വിറ്റോലിനയ്ക്ക് അതൊന്നും തടസ്സമായി തോന്നിയില്ല. ഗ്രാൻസ്ലാം ടെന്നിസിലെ ഉജ്വല തിരിച്ചുവരവുകളിലൊന്നിൽ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ വീഴ്ത്തി യുക്രെയ്ൻ താരം എലിന സ്വിറ്റോലിന വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിൽ കടന്നു. 7–5,6–7,6–2 എന്ന സ്കോറിനാണ് സീഡില്ലാതെ ചാംപ്യൻഷിപ്പിനെത്തിയ ഇരുപത്തിയെട്ടുകാരി സ്വിറ്റോലിനയുടെ ജയം. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് സ്വിറ്റോലിനയ്ക്കും ഭർത്താവ് ഫ്രഞ്ച് ടെന്നിസ് താരം ഗെയ്ൽ മോൺഫിൽസിനും മകൾ സ്കെയ് പിറന്നത്. അതിനു ശേഷം കോർട്ടിൽ നിന്നു വിട്ടുനിന്ന സ്വിറ്റോലിന മത്സരടെന്നിസിലേക്കു തിരിച്ചെത്തിയത് ഈ ഏപ്രിലിൽ. പിന്നാലെ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തിയ സ്വിറ്റോലിന വിമ്പിൾഡനിലും കുതിപ്പു തുടർന്നു.
യുഎസ് വെറ്ററൻ താരം വീനസ് വില്യംസ്, മുൻ ലോക മൂന്നാം നമ്പർ താരം എലീന സ്വിറ്റോലിന എന്നിവർക്കു വൈൽഡ് കാർഡ് എൻട്രി നൽകിയതായി വിമ്പിൾഡൻ ടെന്നിസ് അധികൃതർ അറിയിച്ചു. നാൽപത്തിമൂന്നുകാരിയായ വീനസ് വില്യംസ് നിലവിൽ ലോകറാങ്കിങ്ങിൽ 697–ാം സ്ഥാനത്താണ്. ബർമിങ്ങാം ക്ലാസിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന വീനസ് ആദ്യമത്സരം ജയിച്ച് പ്രീക്വാർട്ടറിലെത്തുകയും ചെയ്തു.
Results 1-2