ഭൂമിയ്ക്കടിയിലെ ഗുഹ കാണാം, ലോകത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്വാഭാവിക ഗുഹ
Mail This Article
ഛത്തീസ്ഗഡിലെ ജഗദൽപൂർ ജില്ലയിൽ കങ്ഗർവാലി ദേശീയോദ്യാനത്തിനുള്ളിലാണ് ഭൂമിക്കടിയിലുള്ള ഗുഹയായ കുട്ടുംസർ ഗുഹ ഉള്ളത്
∙ 330 മീറ്റർ നീളമുള്ള ഈ ഗുഹ ലോകത്തെതന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്വാഭാവിക ഗുഹ എന്നാണ് അറിയപ്പെടുന്നത്. ഭൂ നിരപ്പിൽ നിന്ന് 35 മീറ്റർ താഴെ സ്ഥിതി ചെയ്യുന്ന ചുണ്ണാമ്പു കല്ലു കൊണ്ടുള്ള ഗുഹയുടെ ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കുന്നില്ല.
∙ ഗുഹകളുടെ ഉള്ളിൽ സ്റ്റാലഗ്‌മൈറ്റ്, സ്റ്റാലക്റൈറ്റ് പരലുകൾ കൊണ്ടുള്ള അസാധാരണമായ രൂപങ്ങളുണ്ട്. ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടുകളിൽ കാഴ്ചശക്തി ഇല്ലാത്ത മത്സ്യങ്ങളും വിശേഷ ഇനത്തിലുള്ള തവളകളും ഉണ്ട്. ഗുഹയുടെ അവസാന ഭാഗത്ത് ശിവലിംഗത്തിന്റെ രൂപത്തിലുള്ള സ്റ്റാലഗ്‌മൈറ്റ് രൂപം വനവാസികളായ ഗോത്രവർഗക്കാരുടെ ആരാധനാ കേന്ദ്രവുമാണ്.
∙ ജഗദൽപൂരിൽ നിന്ന് 32 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗുഹയിലേക്ക് ദേശീയോദ്യാനത്തിന്റെ കവാടത്തിൽ നിന്ന് 10 കി. മീ സഞ്ചരിക്കണം. ഈ പാതയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്.
∙ പ്രവേശന സമയം രാവിലെ 8 മുതൽ ഉച്ചതിരിഞ്ഞ് 4 വരെ. ദേശീയോദ്യാനത്തിന്റെ കവാടത്തിൽ നിന്ന് 10 കീ. മീ സഞ്ചരിക്കണം. ഈ പാതയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്.
∙ പ്രവേശന സമയം രാവിലെ 8 മുതൽ ഉച്ചതിരിഞ്ഞ് 4 വരെ. ദേശീയോദ്യാനത്തിന്റെ കവാടത്തിൽ നിന്ന് ടിക്കറ്റ് എടുക്കണം. വീഡിയോ, സ്റ്റീൽ ക്യാമറകൾക്ക് പ്രത്യേകം ഫീസ് ഉണ്ട്. 50 രൂപ അടച്ചാൽ ഗൈഡിന്ഖെ സേവനം ലഭിക്കും. ഗുഹാമുഖത്തു നിന്ന് അകത്തേക്ക് ഇറങ്ങാന്‍ കോൺക്രീറ്റ് പടവുകൾ ഉണ്ട്. കൂട്ടുംസർ യാത്രയിൽ ഒരു ടോർച്ച് കരുതുക.
∙ നവംബർ മുതൽ മാർച്ച് വരെയാണ് കൂട്ടുംസർ സന്ദർശിക്കുന്നതിന് നല്ല സമയം മഴക്കാലത്ത് വെള്ളം നിറയുന്നതിനാൽ ഗുഹയിലേക്ക് പ്രവേശനം അനുവദിക്കില്ല.
∙ സമീപത്തുള്ള കൈലാസ് ഗുഹയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. 100 മീ. നീളമുള്ള ഈ ഗുഹയിലും സ്റ്റാലഗ്മൈറ്റ് രൂപങ്ങളുണ്ട്. കൂടാതെ ഗുഹാഭിത്തിയുടെ പൊള്ളയായ ഭാഗത്ത് മുട്ടിയാൽ ഇമ്പമുള്ള സംഗീതം കേൾക്കാമത്രേ. 1993ൽ ആണ് ഈ ഗുഹ കണ്ടെത്തിയത്. കൂട്ടുംസർ ഗുഹാമുഖത്തു നിന്ന് ഛത്തീസ്ഗഡിലെ പ്രശസ്ത ജലപാതമായ തീർഥഗഡ് വെള്ളച്ചാട്ടത്തിലേക്ക് 6 കി. മീ ദൂരമേയുള്ളൂ.
∙ സംസ്ഥാന തലസ്ഥാനമായ റായ്പൂർ നിന്ന് റോഡ് മാർഗവും റെയില്‍ മാർഗവും ജഗദൽപൂരിൽ എത്താം. ഏറ്റവും അടുത്തുള്ള എയർപോർട്ട് റായ്പൂരിൽ ആണ്.