ADVERTISEMENT

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് കാളിദാസ് ജയറാം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയ കാളിദാസ് നായകനായി മലയാളത്തിൽ അരങ്ങേറിയത് പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാള സിനിമയിലെ യുവതാരങ്ങളിലെ ജനപ്രിയൻ ഇപ്പോൾ യാത്രയുടെ ആവേശത്തിലാണ്. സിനിമയുടെ തിരക്കിൽ നിന്നു മാറി അച്ഛൻ ജയറാമിനും അമ്മ പാർവ്വതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമാണ് കാളിദാസിന്റെ ഈ യാത്ര. വേനൽചൂടിൽ നിന്ന് ഇടവേളയെടുത്ത്  യാത്ര ഹിമാചലിലെ സോളംഗ് താഴ്‍‍‍വരയിലെ കുളിരിലേക്കാണ് ഈ താരം കുടുംബം യാത്ര ചെയ്തത്. അമ്മ പാർവ്വതിയും കാളിദാസും സഹോദരി മാളവികയുമാണ് യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

View this post on Instagram

🌟

A post shared by Chakki (@malavika.jayaram) on

ഹിമാചൽ പ്രദേശിലെ കുളു താഴ്‌വരയുടെ മുകളിലായി കാണുന്ന മനോഹരമായ താഴ്‍‍‍വരയാണ് സോളംഗ്. റോഹതാങ് ചുരത്തിലേക്കുള്ള യാത്രാമധ്യേ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിൽ നിന്ന് 14 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് ഈ താഴ്‍‍‍വര. പാരച്യൂട്ടിങ്, പാരാഗ്ലൈഡിങ്, സ്കേറ്റിങ്, സോർബിങ് തുടങ്ങിയ കായികവിനോദങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് ഇത്. മഞ്ഞു വീഴുന്നത് കാണാനും മറ്റുമായി ആളുകള്‍ ഇവിടേക്ക് വന്നെത്താറുണ്ട്.

View this post on Instagram

PC: my very talented son #sonya7iii

A post shared by Aswathi Jayaram (@aswathi_jayaram) on

ഇവിടുത്തെ പുല്‍ത്തകിടികള്‍ നിറഞ്ഞ കുന്നിന്‍ചെരിവുകളുടെ കാഴ്ച അതീവഹൃദയമാണ്. ഒരിക്കല്‍ രുചിച്ചാൽ പിന്നീട് വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നുന്ന, രുചിയുള്ള ചായയാണ് ഇവിടത്തെ മറ്റൊരു പ്രധാന പ്രത്യേകത. മഞ്ഞുകാലത്ത് മാത്രം തുറക്കുന്ന സ്കീയിങ് പഠന കേന്ദ്രങ്ങളും ഉപകരണ ഏജന്‍സികളുമുണ്ട് ഇവിടെ. 

വേനൽക്കാലത്ത് മേയ് മുതലുള്ള സമയത്ത് ഇവിടത്തെ മഞ്ഞ് ഉരുകും. ആ സമയത്ത് സ്കീയിങ്ങിന് പകരം സോർബിങ് ആണ് ഇവിടെ ഉണ്ടാവുക. വിനോദ സഞ്ചാരികള്‍ക്കായി പാരാഗ്ലൈഡിങ്, പാരച്യൂട്ടിങ്, കുതിരസവാരി മുതലായ വിനോദങ്ങളും ഈ സമയത്ത് ഉണ്ടാവാറുണ്ട്.

View this post on Instagram

#amma #kjphotography

A post shared by Kalidas Jayaram (@kalidas_jayaram) on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com