ADVERTISEMENT

ഇന്ത്യക്കാർക്ക് പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള ഏക അവസരമാണ് കർത്താർപൂർ ഇടനാഴി. ചരിത്രവും അതിർത്തിയും വിദ്വേഷവും പകയുമെല്ലാം വിശ്വാസത്തിനു മുന്നിൽ വഴി മാറിക്കൊടുത്ത ഇടം. പാക് അധീനതയിലുള്ള പഞ്ചാബിലെ കർത്താർപൂരിൽ സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയുണ്ട്, ദർബാർ സാഹിബ്. ഇന്ത്യയിലെ സിഖ് മതക്കാരുടെ പുണ്യസ്ഥലമായ ഗുരുദാസ്പൂരിലും ദേരാ ബാബാ നാനക് എന്നൊരു ഗുരുദ്വാരയുമുണ്ട്.

kartarpur1

ഈ രണ്ട് ഗുരുദ്വാരകളും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം ലഭ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കർത്താർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നീണ്ടുനിൽക്കുന്ന നാല് കിലോമീറ്റർ നീണ്ട തീർഥാടനപാത. പണ്ട് ഇന്ത്യയിലെ സിഖുകാർ പഞ്ചാബിലെ ദേരാ ബാബാ നാനക് ഗുരുദ്വാരയിൽ നിന്ന് ദൂരദർശിനി വച്ചായിരുന്നു നാല് കിലോമീറ്റർ അകലെ പാകിസ്ഥാന്റെ മണ്ണിലുള്ള ഗുരുനാനാക്കിന്റെ സമാധിസ്ഥലം കണ്ടിരുന്നത്.

kartarpur2

ഇന്ന് ഏതൊരു ഇന്ത്യക്കാരനും പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള അവസരമാണ് ഈ സൗഹൃദ ഇടനാഴി ഒരുക്കുന്നത്. കർത്താർപൂർ യാത്രയ്ക്ക് മുൻകൂട്ടി അപേക്ഷിക്കണം. പാസ്പോർട്ട് വേണം. പക്ഷേ വീസ എന്റർ ചെയ്യില്ല. എൻട്രി ഫീ അടയ്ക്കുമ്പോൾ ലഭിക്കുന്ന എൻട്രിപാസിൽ സീൽ വയ്ക്കും. ഇന്ത്യ പാക് അതിർത്തി വിട്ട് അഞ്ച് കിലോമീറ്റർ ദൂരം പോകാൻ മാത്രമേ അനുവാദമുള്ളൂ. അതിർത്തി വിട്ടാൽ പിന്നെ ബഗ്ഗിയിൽ കയറി വേണം അകത്തുകടക്കാൻ. ചുറ്റും മൂടൽമഞ്ഞാണ്. തൊട്ടുമുന്നിലുള്ളതു പോലും കാണാൻ കഴിയാത്ത അവസ്ഥ. 20 US ഡോളറാണ് പ്രവേശന ഫീസ്. മണി എക്സ്ചേഞ്ച് ഓഫിസിൽ നിന്ന് കറൻസി മാറ്റി വാങ്ങാം. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com