ADVERTISEMENT

ലോക്ഡൗൺ കാലം കഴിഞ്ഞ് പതിയെ പഴയ സ്ഥിതിയിലേക്ക് മടങ്ങി വരികയാണ് വിനോദസഞ്ചാരമേഖല. കോവിഡ് രോഗത്തിന് പരിപൂര്‍ണ്ണ മുക്തി ആയിട്ടില്ലെങ്കിലും യാത്രാമേഖലയും വ്യവസായ, സേവന മേഖലകളുമെല്ലാം പുനരാരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും യാത്ര ചെയ്യാന്‍ തുടങ്ങുന്നവര്‍ക്കായി ഇന്ത്യയില്‍ അത്ര കാശ് ചെലവില്ലാതെ പോയി വരാന്‍ പറ്റുന്ന കുറച്ചു ടൂറിസ്റ്റ് കേന്ദ്രങ്ങളും അവയെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങളും അറിയാം. 

മേഘാലയ | മഴ മേഘങ്ങളുടെ വീട് 

അത്ര സാധാരണമല്ലാത്തതും എന്നാല്‍ അതിസുന്ദരവുമായ കാഴ്ചകളാണ് മേഘാലയ സഞ്ചാരികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്. മരങ്ങളുടെ ഭാഗങ്ങള്‍ കൊണ്ട് രൂപീകരിക്കപ്പെട്ട 'ജീവനുള്ള പാല'ങ്ങളും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചിയുമടക്കം അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.  

വേണ്ട സമയം : 2 രാത്രികൾ / 3 ദിവസങ്ങള്‍

മികച്ച സമയം : ഒക്ടോബർ മുതൽ ജൂൺ വരെ

ചിലവ് : ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്കും തിരിച്ചുമുള്ള ബസ് യാത്ര : INR 60 - INR 200

താമസം : ഒരു രാത്രിക്ക് 600 രൂപ

ഭക്ഷണം: 60 രൂപ മുതൽ 

സന്ദർശിക്കേണ്ട സ്ഥലങ്ങൾ :

ഷില്ലോംഗ്, ഗുവാഹത്തി, ചിറാപുഞ്ചി

ചെയ്യേണ്ട കാര്യങ്ങൾ : 

ഉംഡന്‍ ഗ്രാമത്തിലെ ക്യാമ്പിംഗ്, ഉമിയം തടാകത്തിലെ കയാക്കിംഗ്, 

അടുത്തുള്ള വിമാനത്താവളം / റെയിൽ‌വേ സ്റ്റേഷൻ : ഷില്ലോംഗ് വിമാനത്താവളം / ഗുവാഹത്തി റെയിൽ‌വേ സ്റ്റേഷൻ

പ്രശസ്ത വിഭവങ്ങൾ : ജോഡോ, നഖാം ബിച്ചി, പുമാലോയ്, ബാംബൂ ഷൂട്ട്

വാങ്ങേണ്ടത് : മുളയും ചൂരലും, കോട്ടൺ, സിൽക്ക് ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കൾ

ഊട്ടി | മലനിരകളുടെ റാണി

ദക്ഷിണേന്ത്യയില്‍ പെട്ടെന്ന് പോയി വരാവുന്നതും ഏറ്റവും മികച്ചതുമായ ഒരു ഹില്‍സ്റ്റേഷനാണ് ഊട്ടി. ചിലവ് താരതമ്യേന കുറവാണ് എന്നതും മികച്ച കാലാവസ്ഥയും ഊട്ടിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. 

വേണ്ട സമയം : 2 രാത്രികൾ / 3 ദിവസങ്ങള്‍

ooty-trip

മികച്ച സമയം : ഒക്ടോബർ മുതൽ ജൂൺ വരെ

ചിലവ് : ചെന്നൈ മുതൽ ഊട്ടിയിലേക്കും തിരിച്ചും ബസ് യാത്ര -  1400 രൂപ

താമസം : ഒരു രാത്രിക്ക് 300 രൂപ

ഭക്ഷണം: രണ്ടുപേര്‍ക്ക് 50 രൂപ മുതൽ 

സന്ദർശിക്കേണ്ട സ്ഥലങ്ങൾ :

നീലഗിരി പർവത റെയിൽവേ, ഊട്ടി തടാകം, എമറാള്‍ഡ് ലേക്ക്

ചെയ്യേണ്ട കാര്യങ്ങൾ : 

ജംഗിൾ ക്യാമ്പിംഗ്, കോട്ടഗിരി ട്രെക്ക്, ട്രെക്കിംഗ്

അടുത്തുള്ള വിമാനത്താവളം / റെയിൽ‌വേ സ്റ്റേഷൻ : കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളം / മേട്ടുപാളയം റെയിൽവേ സ്റ്റേഷൻ

പ്രശസ്ത വിഭവങ്ങൾ : കബാബ്സ്, ചൈനീസ് ഭക്ഷണം, ചോക്ലേറ്റുകൾ, മോമോസ്

വാങ്ങേണ്ടത് : ഗുണമേന്മയുള്ളസുഗന്ധവ്യഞ്ജനങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, തേയില

ഷിംല | ഐക്കോണിക് ഹില്‍സ്റ്റേഷന്‍

ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സുഖവാസകേന്ദ്രമാണ് ഹിമാചല്‍ പ്രദേശിലെ ഷിംല.  ഏറ്റവും കുറഞ്ഞ ചിലവില്‍ യാത്ര നടത്താം എന്നതാണ് എല്ലാവരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

Shimla

വേണ്ട സമയം : 2 രാത്രികൾ / 3 ദിവസങ്ങള്‍

മികച്ച സമയം : നവംബര്‍ മുതൽ ഫെബ്രുവരി വരെ

ചിലവ് : ചെന്നൈ മുതൽ ഊട്ടിയിലേക്കും തിരിച്ചും ബസ് യാത്ര - 1400 രൂപ

താമസം : ഒരു രാത്രിക്ക് 700 – 1500 രൂപ

ഭക്ഷണം: 150 രൂപ മുതൽ 

സന്ദർശിക്കേണ്ട സ്ഥലങ്ങൾ :

ദി റിഡ്ജ്, കുഫ്രി, ചെയിൽ

ചെയ്യേണ്ട കാര്യങ്ങൾ : 

നേച്ചര്‍ ക്യാമ്പിംഗ്, ഏറുമാടം, ട്രെക്കിംഗ്

അടുത്തുള്ള വിമാനത്താവളം / റെയിൽ‌വേ സ്റ്റേഷൻ : ജബ്ബർഹട്ടി വിമാനത്താവളം / ഷിംല റെയിൽവേ സ്റ്റേഷൻ

പ്രശസ്ത വിഭവങ്ങൾ : മീഥെ ചാവൽ, ഖോരു, പട്ടോർ, ചാ ഗോഷ്ത്

വാങ്ങേണ്ടത് : ഹിമാചലി തൊപ്പികൾ, പ്രാദേശിക കരകൌശല വസ്തുക്കൾ, പരമ്പരാഗത ആഭരണങ്ങൾ, തടികൊണ്ടുള്ള വസ്തുക്കൾ

ഖജുരാഹോ | ക്ഷേത്രങ്ങളുടെ നഗരം 

രതിശില്‍പ്പങ്ങളുടെയും ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങളുടെയും നഗരമായ ഖജുരാഹോ ആണ് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനാവുന്ന മറ്റൊരു സ്ഥലം. താമസത്തിനും ഭക്ഷണത്തിനുമെല്ലാം വളരെ കുറഞ്ഞ ചെലവു മാത്രമേ ഇവിടെയുള്ളൂ.

വേണ്ട സമയം : 1രാത്രി / 2 ദിവസങ്ങള്‍ 

മികച്ച സമയം : ഒക്ടോബര്‍ മുതൽ ഫെബ്രുവരി വരെ

ചിലവ് : താമസം : ഒരു രാത്രിക്ക് 500 – 1500 രൂപ

ഭക്ഷണം: 150 രൂപ മുതൽ 

സന്ദർശിക്കേണ്ട സ്ഥലങ്ങൾ :

കന്ദാരിയ മഹാദേവ് ക്ഷേത്രം, ചതുർഭുജ ക്ഷേത്രം, ദേവി ജഗദാംബി ക്ഷേത്രം

ചെയ്യേണ്ട കാര്യങ്ങൾ : 

ജംഗിള്‍ ക്യാമ്പിംഗ്, ബഞ്ചി ജമ്പിംഗ്, ലൈറ്റ് ആന്‍ഡ്‌ സൗണ്ട്സ് ഷോ

അടുത്തുള്ള വിമാനത്താവളം / റെയിൽ‌വേ സ്റ്റേഷൻ : ഖജുരാഹോ വിമാനത്താവളം / മഹോബ റെയിൽവേ സ്റ്റേഷൻ

പ്രശസ്ത വിഭവങ്ങൾ : റോഗൻ ജോഷ്, മട്ടൻ കബാബ്സ്, ചിക്കൻ ബിരിയാണി, സാബുദാന ഖിച്ച്ഡി

വാങ്ങേണ്ടത് : കൈത്തറി ഇനങ്ങൾ, കല്ല്‌ കൊണ്ടുള്ള മിനിയേച്ചർ പകർപ്പുകൾ, ആഭരണങ്ങൾ, വെള്ളി പാത്രങ്ങൾ, വെങ്കല പാത്രങ്ങള്‍ 

 

ജയ്പൂര്‍ | പിങ്ക് സിറ്റി

രാജസ്ഥാന്‍റെ തലസ്ഥാനനഗരമായ ജയ്പൂര്‍ മറ്റൊരു ചെലവു കുറഞ്ഞ ടൂറിസ്റ്റ് കേന്ദ്രമാണ്. പ്രശസ്തമായ ഗോള്‍ഡന്‍ ട്രയാംഗിള്‍ ടൂറില്‍ ഉള്‍പ്പെടുന്ന ഒരു നഗരമായ ജയ്പ്പൂര്‍ മൂന്നു ദിവസം കൊണ്ട് യാത്ര ചെയ്ത് കാണാം. 

വേണ്ട സമയം : 2 രാത്രികള്‍ / 3 ദിവസങ്ങള്‍ 

മികച്ച സമയം : ഒക്ടോബര്‍ മുതൽ മാര്‍ച്ച് വരെ

ചിലവ് :  താമസം : ഒരു രാത്രിക്ക് 500 – 1500 രൂപ

ഭക്ഷണം: 150 രൂപ മുതൽ 

സന്ദർശിക്കേണ്ട സ്ഥലങ്ങൾ :

അംബർ പാലസ്, ഹവ മഹൽ, സിറ്റി പാലസ്

 

ചെയ്യേണ്ട കാര്യങ്ങൾ : 

നഹർഗഡ് കോട്ട സൈക്ലിംഗ്, വില്ലേജ് ജീപ്പ് സഫാരി, ഷോപ്പിംഗ്

അടുത്തുള്ള വിമാനത്താവളം / റെയിൽ‌വേ സ്റ്റേഷൻ : സംഗനേർ വിമാനത്താവളം / ജയ്പൂർ റെയിൽവേ സ്റ്റേഷൻ

പ്രശസ്ത വിഭവങ്ങൾ : ലാല്‍ മാന്‍സ്, ദാല്‍ ബലൂച്ചി, പ്യാജ് കച്ചോരി, ദാല്‍ ബതി

വാങ്ങേണ്ടത് : ലെഹെരിയ സാരി, ബന്ദാനി ദുപ്പട്ട, ജ്വല്ലറി, ബ്ലൂ മൺപാത്രങ്ങൾ

കസോള്‍ | സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലുള്ള കസോള്‍ അതിമനോഹരമായ ഒരു ഗ്രാമമാണ്. പാര്‍വതി നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം വളരെ ചെലവ് കുറഞ്ഞ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

 

വേണ്ട സമയം : 2 രാത്രികള്‍ / 3 ദിവസങ്ങള്‍ 

മികച്ച സമയം : ഏപ്രില്‍, മേയ്, ഒക്ടോബര്‍, നവംബര്‍ 

ചിലവ് :  താമസം : ഒരു രാത്രിക്ക് 350 രൂപ

ഭക്ഷണം: 300 രൂപ 

സന്ദർശിക്കേണ്ട സ്ഥലങ്ങൾ :

ഖീർഗംഗ ട്രെക്ക്, പാർവതി നദി, ടോഷ്

ചെയ്യേണ്ട കാര്യങ്ങൾ : 

ക്യാമ്പിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ്

അടുത്തുള്ള വിമാനത്താവളം / റെയിൽ‌വേ സ്റ്റേഷൻ : ഭൂന്തർ വിമാനത്താവളം / ജോഗീന്ദർ നഗർ റെയിൽവേ സ്റ്റേഷൻ

പ്രശസ്ത വിഭവങ്ങൾ : ഫലാഫെലും തബൗലെയും, മോമോസ്, മുട്ട പരാന്ത

വാങ്ങേണ്ടത് : ഹിമാചാലി ക്യാപ്സ്, ഡ്രീംകാച്ചേഴ്സ്, കരകൌശല വസ്തുക്കൾ. 

English Summary: Budget Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com