ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം
Mail This Article
മൈസുരിലേക്ക് യാത്ര പോകുമ്പോള്‍ ചന്ദന മ്യൂസിയത്തില്‍ കയറാന്‍ മറക്കേണ്ട. ചന്ദനതൈലത്തിനും ചന്ദനസോപ്പുകള്‍ക്കുമെല്ലാം പേരുകേട്ട മൈസുരു നഗരത്തില്‍ ഇനി ചന്ദനത്തെക്കുറിച്ചറിയാന്‍ ഒരു മൂസിയവും ഒരുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം മൈസൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ചന്ദന ഉല്‍പ്പന്നങ്ങള്‍ കാണാനും ചരിത്രത്തെക്കുറിച്ചും അറിയാനും ഇവിടെയെത്തുന്നവർക്ക് സാധിക്കും. മൈസൂരുവിലെ ആരണ്യ ഭവനിലെ ചന്ദനമരം ഡിപ്പോയില്‍ മൈസൂരു ഫോറസ്റ്റ് ഡിവിഷന്‍ സ്ഥാപിച്ച ആദ്യ മ്യൂസിയമാണിത്.
സന്ദര്‍ശകര്‍ക്ക് ചന്ദനം തരംതിരിക്കല്‍, ചന്ദനമരത്തിന്റെ ഇനങ്ങള്‍, അതിന്റെ കാര്‍ഷിക രീതികള്‍ തുടങ്ങിയവയെക്കുറിച്ച് അറിയാന്‍ കഴിയും. ചന്ദനമരത്തിന്റെ വളര്‍ച്ചയെക്കുറിച്ചും രോഗങ്ങള്‍ തടയുന്നതില്‍ അതിന്റെ പങ്കിനെക്കുറിച്ചും വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മ്യൂസിയത്തിനു പുറമെ, സന്ദര്‍ശകര്‍ക്ക് ചന്ദനത്തൈ കൃഷിയെക്കുറിച്ച് അറിയുന്നതിന് ഓഡിറ്റോറിയം, പ്രൊജക്ടര്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ചന്ദനത്തൊഴിലാളികളുടെ അഭിമുഖങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഫോറസ്റ്റ് ഡിപ്പോയിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ മൈസൂര്‍ പാലസിലേക്ക് മാറ്റിസ്ഥാപിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍. അങ്ങനെയെങ്കില്‍ അടുത്ത മൈസൂരു യാത്രയ്ക്ക് ചന്ദനത്തിന്റെ സുഗന്ധം പകരാന്‍ ഒരുങ്ങിക്കോളൂ.
English Summary: India Gets its First Sandalwood Museum