ADVERTISEMENT

ഹിമാചൽ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുളു ജില്ലയിലെ ലഫാലി പഞ്ചായത്തിൽ ഒരു മലമുകളില്‍ നിന്നും ലാവ പോലെയുള്ള ദ്രാവകം ഒഴുകുന്ന വിഡിയോ വൈറലാകുന്നു. അഗ്നിപർവത പ്രവർത്തനങ്ങളുടെ ചരിത്രമൊന്നുമില്ലാത്ത  ഹിമാചൽ പ്രദേശിൽ എങ്ങനെ ഇത് സംഭവിക്കുന്നുവെന്ന് അമ്പരക്കുകയാണ് കാഴ്ചക്കാര്‍. ഹിമാചല്‍പ്രദേശിലെത്തിയ വിനോദസഞ്ചാരികൾക്കും ഇത് അദ്ഭുതകാഴ്ചയാണ്. സഞ്ചാരികളടക്കം മിക്കവരും ഇൗ കാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും െചയ്തിട്ടുണ്ട്.

മഞ്ഞുമൂടിയ റോഡരികിൽ, പവർ ട്രാൻസ്മിഷൻ കേബിളുകളുടെ ലോഹത്തൂണിന്‍റെ അടിയില്‍ നിന്നും ഒഴുകിയ വസ്തുവാണ് വീഡിയോയില്‍ ഉള്ളത്. മാഗ്മ പോലുള്ള ചാരനിറമാണ് ഇതിനുള്ളത്. ചുറ്റുമുള്ള പുല്ലും കാടുമെല്ലാം കൂടിച്ചേര്‍ന്നുരുകി, പിന്നീട് ഉറച്ച നിലയിലാണ് ഇത് കാണുന്നത്. ഇവിടെ നിന്നും സ്ഫോടന ശബ്ദം കേട്ടതായും ചില ഗ്രാമവാസികൾ അവകാശപ്പെട്ടു.

കാര്‍ബണ്‍ ഷെല്‍ കത്തിയത് മൂലമോ ടെക്ടോണിക്ക് പ്ലേറ്റുകളുടെ സ്ഥാന ചലനം മൂലമോ ആയിരിക്കാം ഈ പ്രതിഭാസം ഉണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. അതല്ലാതെ അഗ്നിപര്‍വതപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നു. 

തണുപ്പുകാലമായതോടെ ഹിമാചലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിലേക്ക് കഴിഞ്ഞ ജനുവരി മാസം മുതല്‍ സഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഒരു ദിവസം ആയിരം ടൂറിസ്റ്റ് വാഹനങ്ങള്‍ വരെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതിന്‍റെ പകുതി വാഹനങ്ങള്‍ മാത്രമാണ് എത്തിയത്. ഹോട്ടലുകളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു.ഷിംല, മണാലി, ധർമ്മശാല എന്നിവിടങ്ങളിലെ ശൈത്യകാല വിന്റർ ക്വീൻ മത്സരങ്ങളെയും കോവിഡ് -19 നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്.

English Summary: Himachal Pradesh: ‘Lava’ flowing out of Kullu village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com