40 ദിവസം കൊണ്ടു 14 സംസ്ഥാനങ്ങൾ താണ്ടി; ചാലക്കുടിയിൽ നിന്ന് മണാലിയിലേക്ക് സൈക്കിൾ യാത്ര
Mail This Article
ചാലക്കുടിയിൽ നിന്നും മണാലിയിലേക്കു മൂവർ സംഘത്തിന്റെ സൈക്കിൾ യാത്ര പൂർത്തിയായി. 40 ദിവസം കൊണ്ടു 14 സംസ്ഥാനങ്ങൾ താണ്ടി 4100 കിലോമീറ്ററിലേറെ സഞ്ചരിച്ചു മാർച്ച് 18നു സമുദ്രനിരപ്പിൽ നിന്നും 3080 മീറ്റർ ഉയരത്തിൽ ഹിമാലയത്തിന്റെ മടിത്തട്ടിലെ മണാലി സിസുവിൽ കീലോങ്ങിൽ എത്തി ദൗത്യം പൂർത്തിയാക്കിയപ്പോൾ മൂവരും ത്രിവർണപതാക ഉയർത്തിപ്പിടിച്ചു.
റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പി.എ. ജോഷിയുടെയും സിജി യുടെയും മകനും തൃശൂർ ചേതന കോളജിലെ ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ ഒന്നാം വർഷ വിദ്യാർഥിയുമായ ആസ്റ്റിൻ ജോഷി (21), വെള്ളിക്കുളങ്ങര മേക്കരുമ്പൻ ഷാജി, രജീല ദമ്പതികളുടെ മകനും കോട്ടയം ബസേലിയോസ് കോളജ് ബിഎ ഇംഗ്ലിഷ് മൂന്നാം വർഷ വിദ്യാർഥി സലീഫ് മുഹമദ് (21), ക്യാൻസർ രോഗത്തെ പൊരുതി തോൽപിച്ച മൂന്നാം വർഷ ബിരുദ വിദ്യാർഥി മട്ടാഞ്ചേരിക്കാരൻ റിതിൽ ഹാരിസ് (22) എന്നിവരാണു മനാലിയിൽ എത്തിയത്.
ആസ്റ്റിൻ ചാലക്കുടി സൈക്കിൾ ക്ലബ്ബായ ‘കെൽ 64 പെഡലേഴ്സിന്റെ പ്രസിഡന്റ് കൂടിയാണ്. ഫെബ്രുവരി 7നു പുറപ്പെട്ട യാത്രയുടെ ലക്ഷ്യസ്ഥാനം ലഡാക്ക് ആയിരുന്നു. എന്നാൽ അപകടമുന്നറിയിപ്പു നൽകി സൈന്യം തടഞ്ഞു. യാത്രയ്ക്കിടെ സിന്ധു ബോർഡറിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പം 2 ദിവസം ചെലവിട്ടു. പെട്രോൾ പമ്പുകളിലും ധാബകളിലുമായിരുന്നു വിശ്രമം.
English Summary: chalakudy To Manali Cycling Tour