ADVERTISEMENT

ബോളിവുഡ് നടി മൗനി റോയിയും മലയാളി വ്യവസായി സൂരജ് നമ്പ്യാരും വിവാഹശേഷം ഹണിമൂണ്‍ യാത്രയിലാണ്. ഭൂമിയിലെ സ്വർഗമെന്നു വിശേഷിപ്പിക്കാവുന്ന കശ്മീരാണ് മധുവിധു ആഘോഷത്തിനായി തിരഞ്ഞെടുത്തത്.

മഞ്ഞിൽ പൊതിഞ്ഞ കശ്മീരിന്റെയും ഗുൽമർഗിന്റെയും സൗന്ദര്യം ആസ്വദിക്കുന്ന മനോഹരമായ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മഞ്ഞിലൂടെ സ്നോമൊബീലിൽ പോകുന്ന ചിത്രങ്ങളും സൂരജ് പങ്കുവച്ചിട്ടുണ്ട്. ജനുവരി 27ന് ഗോവയിലെ ഹിൽട്ടൺ ഗോവ ലക്ഷ്വറി റിസോര്‍ട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍ അരങ്ങേറിയത്.

മഞ്ഞുമൂടിയ ഭൂമിയിലെ സ്വര്‍ഗം

മഞ്ഞിൽ പൊതിഞ്ഞ മലനിരകളും തണുപ്പിൽ മരവിച്ച ആപ്പിളുകളും മഞ്ഞുത്തുള്ളികൾ വീണ ദേവദാരുമരങ്ങളും ആരെയും വശീകരിക്കുന്ന സൗന്ദര്യമാണ് കശ്മീരിന്. മിക്കവരും പോകാൻ കൊതിക്കുന്നിടം. മഞ്ഞുക്കാലം തുടങ്ങിയാൽ കശ്മീരിന്റെ സൗന്ദര്യത്തിലേക്ക് മിക്കവരും യാത്രതിരിക്കും. മനോഹരമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും താമസസ്ഥലങ്ങളും ഇവിടുണ്ട്.

mouni-roy-suraj

മഞ്ഞിൽ പൊതിഞ്ഞ ഗുൽമർഗിലേക്കാണ് മൗനി റോയിയും ഭർത്താവ് സൂരജ് നമ്പ്യാരും ഹണിമൂൺ ആഘോഷത്തിനായി യാത്ര തിരിച്ചിരിക്കുന്നത്. ചുറ്റും മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ചയാണ്. ശ്രീനഗറിൽ നിന്ന് 57 കിലോമീറ്റർ അകലെയാണ് ഗുൽമർഗ്.

പൂക്കൾ നിറഞ്ഞ മേട് –  ഗുൽമർഗ്

ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ക്ക് ലൊക്കേഷനായ ഗുല്‍മര്‍ഗ് ഏഷ്യയിലെ ഏറ്റവും മികച്ച ഏഴാമത്തെ സ്കീയിങ് ഡെസ്റ്റിനേഷനാണ്. ആറുമാസം മഞ്ഞുപുതഞ്ഞു കിടക്കും. വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണം ഗുൽമർഗ് ഗോൺഡോല എന്ന കേബിൾ കാറാണ്.1990കളുടെ ആദ്യ വർഷങ്ങളിൽ കശ്മീരി തീവ്രവാദികളുടെ വളർച്ച തകർത്തു കളഞ്ഞ ടൂറിസത്തിന് ജീവശ്വാസമായത് ഗുൽമർഗ് ഗോൺഡോലയാണ്. 

ഗുൽമർഗിൽ നിന്ന് 4200 മീറ്റർ ഉയരത്തിലുള്ള കോങ്ദൂരി പർവതത്തിലേക്കാണ് ഗുൽമർഗ് ഗോൺഡോല സന്ദർശകരെ എ ത്തിക്കുന്നത്. കശ്മീരിൽ വേനലിലും മഞ്ഞു കാണാൻ സാധിക്കുന്ന സ്ഥലമാണ് കോങ്ദൂരി. ജമ്മു ആൻഡ് കശ്മീർ സർക്കാരും ഫ്രഞ്ച് കമ്പനിയായ പൊമൽഗാസ്കിയും ചേർന്നാണ് ഗുൽമർഗ് ഗോൺഡോല കേബിൾ കാർ നിർമിച്ചത്.

മൂന്നു ഘട്ടങ്ങളായാണ് ഈ പ്രോജക്ട് പൂർത്തിയാക്കിയത്. മഞ്ഞിൽ മുങ്ങി നിൽക്കുന്ന ഗുൽമർഗിനെ കാണാൻ പറ്റിയ സമയം ഡിസംബർ മുതൽ മാർച്ച് പകുതി വരെയാണ്. മഞ്ഞുകാല വിനോദങ്ങളുടെ സമയമാണത്. 

English Summary: Mouni Roy-Suraj Nambiar enjoy honeymoon in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com